ജർമനയിൽ വീണ്ടും ആക്രമണം; ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി; രണ്ട് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജർമനയിൽ വീണ്ടും ആക്രമണം; ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി; രണ്ട് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2025, 09:33 am IST
Facebook
Twitter
WhatsAppTelegram

ബെർലിൻ: പടിഞ്ഞാറൻ ജർമനിയിലെ മാൻഹൈം ന​ഗരത്തിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി രണ്ട് പേരെ കൊലപ്പെടുത്തി. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. കറുത്ത എസ് യു വി കാർ അമിതവേ​ഗത്തിൽ ഇരച്ചെത്തുകയും ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റുകയുമായിരുന്നു. കാൽനടയാത്രക്കാരായ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മാൻഹൈമിലെ പ്ലാങ്കെനിലാണ് ആക്രമണമുണ്ടായത്. ന​ഗരത്തിലെ പ്രധാന ഷോപ്പിം​ഗ് സ്ട്രീറ്റാണ് പ്ലാങ്കെൻ.

മരിച്ചവരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. 83 വയസുള്ള വയോധികയും 54-കാരനുമാണ് കൊല്ലപ്പെട്ടത്. 11 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. അക്രമി കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ആക്രമണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ന​ഗരത്തിലെ പ്രധാനയിടമായ വാട്ടർ ടവറിലേക്ക് പാരാഡെപ്ലാറ്റ്സ് സ്ക്വയറിൽ നിന്ന് സഞ്ചരിച്ച കാറാണ് ആക്രമണത്തിന് ഇടയാക്കിയത്. സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജർമനിയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി സമാനമായ ആക്രമണങ്ങൾ ആവർത്തിക്കുകയാണ്. കഴിഞ്ഞ ഡിസംബറിൽ ജർമനിയിലെ മാ​ഗ്ഡീബർ​ഗിലുള്ള ക്രിസ്മസ് മാർക്കറ്റിലേക്ക് വാഹനം ഇടിച്ചുകയറ്റി ആറ് പേരെ കൊലപ്പെടുത്തിയിരുന്നു. 9 വയസുകാരൻ ഉൾപ്പടെയാണ് കൊല്ലപ്പെട്ടത്. 50 കാരനായ സൗദി പൗരനായിരുന്നു അക്രമി.

കഴിഞ്ഞ ഫെബ്രുവരിയിൽ മ്യൂണിക്കിലും സമാന സംഭവമുണ്ടായി. ആൾക്കൂട്ടത്തിലേക്ക് മിനി കൂപ്പർ ഇടിച്ചുകയറ്റിയതിനെ തുടർന്ന് അമ്മയും കുഞ്ഞും മരിക്കുകയും മുപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ 24-കാരനായ അഫ്​ഗാൻ പൗരനാണ് അറസ്റ്റിലായത്.

Tags: germanyMannheimMannheim Attack
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies