എറണാകുളം: കാട്ടാനയെ കണ്ട് ഭയന്നോടിയ ആൾ മരിച്ചു. ഏറണാകുളം ജില്ലയിൽ കോതമംഗലത്ത് ആണ് സംഭവം. കോട്ടപ്പടി പ്ലാമുടി സ്വദേശി കുഞ്ഞപ്പൻ (68) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. വീടിന് സമീപം എത്തിയ കാട്ടാനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന കുഞ്ഞപ്പനു നേരെ തിരിഞ്ഞു.
ഭയന്ന് വീട്ടിലേക്ക് ഓടിക്കയറിയതിനു പിന്നാലെയാണ് കുഞ്ഞപ്പന്‍ കുഴഞ്ഞുവീണത്. കുഴഞ്ഞുവീണ കുഞ്ഞപ്പനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോതമംഗലം താലൂക് ആശുപത്രിയിലേക്ക് മാറ്റി















