ഒറ്റപ്പാലം സഹകരണ അർബൻ ബാങ്കിൽ വൻ തട്ടിപ്പ്; CPM നേതാവും കുടുംബവും പിടിയിൽ ; മുക്കുപണ്ടം പണയം വച്ച് തട്ടിയത് 45 ലക്ഷം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒറ്റപ്പാലം സഹകരണ അർബൻ ബാങ്കിൽ വൻ തട്ടിപ്പ്; CPM നേതാവും കുടുംബവും പിടിയിൽ ; മുക്കുപണ്ടം പണയം വച്ച് തട്ടിയത് 45 ലക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2025, 03:51 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: സിപിഎം ഭരിക്കുന്ന സഹകരണ അർബൻ ബാങ്കിൽ വൻ തട്ടിപ്പ്. ഒറ്റപ്പാലം അർബൻ ബാങ്കിന്റെ പത്തിരിപ്പാല ബ്രാഞ്ചിലാണ് സംഭവം. ബാങ്ക് സീനിയർ അക്കൗണ്ടന്റാണ് തട്ടിപ്പ് നടത്തിയത്. മുക്കുപണ്ടം പണയം വച്ച് 45 ലക്ഷം രൂപയാണ് സീനിയർ അക്കൗണ്ടന്റായ മോഹനകൃഷ്ണൻ തട്ടിയത്. ഇയാളെ ബാങ്ക് അധികൃതർ സസ്പെൻഡ് ചെയ്തു. ഇയാൾക്കൊപ്പം സിപിഎം ലോക്കൽ കമ്മിറ്റി അം​ഗം ഉൾപ്പെടെ മൂന്ന് ബന്ധുക്കൾക്കും തട്ടിപ്പിൽ പങ്കുണ്ടെന്നാണ് വിവരം.

മോഹനകൃഷ്ണന്റെ സഹോദരിയും കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് അം​ഗവുമായ ലക്ഷ്മി ദേവി, ഇവരുടെ ഭർത്താവും സിപിഎം തെങ്കുറുശി ലോക്കൽ കമ്മിറ്റി അം​ഗവുമായ കെ വി വാസുദേവൻ, മകൻ വിവേക് എന്നിവരാണ് തട്ടിപ്പ് നടത്തിയത്. ഇവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ജൂൺ മാസം മുതൽ ഫെബ്രുവരി വരെയാണ് മോഹനകൃഷ്ണനും കുടുംബാം​ഗങ്ങളും തട്ടിപ്പ് നടത്തിയത്. ബന്ധുക്കൾ കൊണ്ടുവന്ന മുക്കുപണ്ടം വച്ച് മോ​ഹനകൃഷ്ണൻ പണം തട്ടിയെന്ന് കണ്ടെത്തി. ബാങ്ക് ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. തുടർന്ന് അധികൃതർ മോഹനകൃഷ്ണനെതിരെ ഒറ്റപ്പാലം പൊലീസിൽ പരാതി നൽകുകയായിരുന്നു.

പണം തിരിച്ചെടുക്കുന്നതിന് മോഹനകൃഷ്ണന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ബാങ്ക് അധികൃതർ നടപടി തുടങ്ങിയിട്ടുണ്ട്. 27 ലക്ഷം രൂപ തട്ടിയെന്നാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് 18 ലക്ഷം കൂടി ഇയാൾ തട്ടിയെടുത്തെന്ന് തെളിഞ്ഞത്.

Tags: ottapalamarrestedCPMpalakkadu
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies