ബക്കാർഡിയാണ് ഫേവറേറ്റ്, പ്രീമിയം കൗണ്ടറിൽ പതിവായി മോഷണം; ഒടുവിൽ 'ബക്കാർഡി കള്ളനെ' കയ്യോടെ പിടികൂടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബക്കാർഡിയാണ് ഫേവറേറ്റ്, പ്രീമിയം കൗണ്ടറിൽ പതിവായി മോഷണം; ഒടുവിൽ ‘ബക്കാർഡി കള്ളനെ’ കയ്യോടെ പിടികൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2025, 03:10 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: ചാലക്കുടിയിൽ ‘ബക്കാർഡി’ കള്ളൻ അറസ്റ്റിൽ. ബിവറേജസിന്റെ പ്രീമിയം കൗണ്ടറിൽ നിന്ന് പതിവായി ബക്കാർഡി ബ്രാൻഡ് മദ്യം മോഷ്ടിക്കുന്നയാളെയാണ് കയ്യോടെ പിടികൂടിയത്. ആളൂർ സ്വദേശി മോഹൻദാസാണ് അറസ്റ്റിലായത്. ഇയാൾ പതിവായി മോഷണം നടത്തിയിരുന്നു. ഇന്നലെ രാത്രി വീണ്ടും മോഷണത്തിന് എത്തിയപ്പോഴാണ് മോഹൻദാസ് കുടുങ്ങിയത്.

ബിവറേജസിൽ കണക്കെടുക്കുമ്പോൾ പലപ്പോഴും സ്റ്റോക്കിൽ വലിയ അളവിലുള്ള വ്യത്യാസം നേരത്തെ രേഖപ്പെടുത്തിയിരുന്നു. മദ്യം മോഷണം പോകുന്നുണ്ടോയെന്ന സംശയവും ഇതോടെ ഉയർന്നു. അപ്പോഴാണ് ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. വിലകൂടിയ ബക്കാർഡി മദ്യം ഒരാൾ മോഷ്ടിക്കുന്നുണ്ടെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. കഴിഞ്ഞ ഒമ്പതിനായിരുന്നു ഇയാൾ ബക്കാർഡി മോഷ്ടിച്ചത്. അന്നേദിവസം വിലകുറഞ്ഞ ബിയർ വാങ്ങിയ ഇയാൾ മോഷണമദ്യം അരയിലൊളിപ്പിച്ചാണ് കടന്നുകളഞ്ഞത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ അധികൃതർ തിരിച്ചറിഞ്ഞു.

ഇയാൾ മദ്യം വാങ്ങാൻ ഇനിവരുന്ന സമയത്ത് കയ്യോടെ പിടികൂടാമെന്ന് ജീവനക്കാർ പദ്ധതിയിട്ടു. അതിനിടെയാണ് ചൊവ്വാഴ്ച രാത്രി ഷോപ്പ് അടയ്‌ക്കുന്നതിന് തൊട്ടുമുൻപായി ‘ബക്കാർഡി കള്ളൻ’ വീണ്ടുമെത്തിയത്. പതിവുപോലെ ബക്കാർഡി മോഷ്ടിച്ച് അരയിലൊളിപ്പിച്ച് ഇയാൾ മറ്റൊരു വിലകുറഞ്ഞ മദ്യവുമായി കൗണ്ടറിലെത്തി. ജീവനക്കാർ ഇയാളെ കയ്യോടെ പിടികൂടുകയും പൊലീസിന് കൈമാറുകയും ചെയ്തു.

Tags: theftchalakkudyLiquor Shop
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies