ഇനി തോന്നിയ പോലെ ഊട്ടിയിലും കൊടൈക്കനാലിലും പോകാനാവില്ല; ഇവിടേക്കെത്തുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് പരിധി നിശ്ചയിച്ച് മദ്രാസ് ഹൈക്കോടതി
Sunday, September 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി തോന്നിയ പോലെ ഊട്ടിയിലും കൊടൈക്കനാലിലും പോകാനാവില്ല; ഇവിടേക്കെത്തുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് പരിധി നിശ്ചയിച്ച് മദ്രാസ് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2025, 04:16 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: വിനോദ സഞ്ചാരകേന്ദ്രങ്ങളായ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ഒരുദിവസം പ്രവേശിക്കാനാകുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് പരിധി നിശ്ചയിച്ച് മദ്രാസ് ഹൈക്കോടതി. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള വേനല്‍ക്കാലത്താണ് നിയന്ത്രണം. പരിസ്ഥിതി സംരക്ഷണവും റോഡുകളിലെ ഗതാഗതക്കുരുക്ക് തടയൽ തുടങ്ങിയ കാര്യങ്ങളും ലക്ഷ്യമിട്ടാണ് നീക്കം.

പ്രവൃത്തി ദിവസങ്ങളിൽ നീലഗിരിയിൽ പ്രതിദിനം 6,000 വാഹനങ്ങൾക്കും, വാരാന്ത്യങ്ങളിൽ പ്രതിദിനം 8,000 വാഹനങ്ങൾക്കും പ്രവേശനം അനുവദിക്കും. ഒപ്പം, പ്രവൃത്തി ദിവസങ്ങളിൽ പ്രതിദിനം 4,000 വാഹനങ്ങൾക്കും വാരാന്ത്യങ്ങളിൽ പ്രതിദിനം 6,000 വാഹനങ്ങൾക്കും ഡിണ്ടിഗൽ ജില്ലയിലെ കൊടൈക്കനാലിൽ പ്രവേശിക്കാൻ അനുവാദമുണ്ടെന്നും മദ്രാസ് ഹൈക്കോടതി നിജപ്പെടുത്തി.മലയോര മേഖലകളില്‍ പ്രവേശിക്കുന്നതിന് ഇ-പാസുകള്‍ നല്‍കുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.

ജസ്റ്റിസുമാരായ എൻ സതീഷ് കുമാർ, ഡി ഭരത ചക്രവർത്തി എന്നിവരടങ്ങിയ ബെഞ്ചാണ് വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.

സര്‍ക്കാര്‍ ബസുകളോ തീവണ്ടികളോ പോലുള്ള പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ക്കും നിയന്ത്രണം ബാധകമാവില്ല. തദ്ദേശവാസികളുടെ വാഹനങ്ങളിലെത്തുന്നവര്‍ക്കും കാര്‍ഷികോത്പ്പന്നങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും യാതൊരു നിയന്ത്രണവും ഉണ്ടാകില്ല.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നീലഗിരി കുന്നുകളിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും ഇ-പാസ് കോടതി നിര്‍ബന്ധമാക്കിയിരുന്നു.

Tags: oottyKodaikkanalMadras High Cout
Share
Tweet
SendShare

More News from this section

വിജയ്‌യെ കാണാൻ ഒഴുകിയെത്തിയ ജനക്കൂട്ടം,തിക്കിലും തിരക്കിലും 41 മരണം, കരൂരിനെ കണ്ണീരിലാഴ്‌ത്തിയ ദുരന്തത്തിന് ഇന്ന് ഒരു വർഷം; വിജയ്‌യുടെ പൊതുജീവിതത്തിലെ മായാത്ത മുറിവായി ദുരന്തസ്മരണ

ഇന്ത്യൻ എക്സ്പ്രസ് പടച്ചുവിട്ടത് പച്ചക്കള്ളം; ഗ്യാനേഷ് കുമാറിനെതിരെ പരാതിയെന്നത് വ്യാജം; ക്യാബിനറ്റ് സെക്രട്ടറിയെ സമീപിച്ചത് ഡെപ്യൂട്ടേഷനിലെത്തിയ ഉദ്യോഗസ്ഥനെതിരെ; രേഖകൾ ജനം ടിവിക്ക്

ഞാൻ ഇപ്പോൾ വൃദ്ധസദനത്തിലാണ്, ഇവിടെ നല്ല പരിചരണം ലഭിക്കുന്നുണ്ട്; ഇടറുന്ന വാക്കുകൾ, കണ്ണുനിറയുന്ന ഓർമ്മകൾ; വൈകാരിക വീഡിയോയുമായി വിനോദ് കാംബ്ലി

ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം നൃത്തം ചെയ്തു; പിന്നാലെ 23കാരി ജീവനൊടുക്കി

ബില്ലും വാങ്ങിയില്ല, പണവും നൽകിയില്ല; നേരെ ചെല്ലുന്നു എടുത്ത് കുടിക്കുന്നു; പിന്നെ അവിടെത്തന്നെ ഉറക്കവും!

യുഎൻ സുരക്ഷാസമിതിയിലെ സ്ഥിരാംഗത്വം; ഇന്ത്യയ്‌ക്ക് റഷ്യയുടെ ശക്തമായ പിന്തുണ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ അനുവദിക്കരുതെന്ന് ലാവ്‌റോവ്

Latest News

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; 38 വാർഡുകൾ തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക്, 126 സ്ഥാനാർഥികൾ ജനവിധി തേടും, വോട്ടെണ്ണൽ ചൊവ്വാഴ്ച

എംഎൽഎ ഫണ്ടുപ്രയോഗിച്ച് കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാൻ സർക്കാർ നീക്കം, പ്രത്യേകാനുമതി നൽകി

തലസ്ഥാനത്തെ ടൂറിസത്തിന് ഇനി സോളാർ ബോട്ടിന്റെ കുതിപ്പ്; വേളി–കഠിനംകുളം സോളാർ ബോട്ട് സർവീസ് ഉദ്ഘാടനം 30ന്; നാല് മണിക്കൂർ കായൽ യാത്ര, സാധാരണ യാത്രക്കാർക്ക് 80 രൂപ, ടൂറിസ്റ്റ് പാക്കേജിന് 400 രൂപ

സ്നേഹം മാത്രമല്ല, സമ്പാദ്യവും വളരട്ടെ: നവദമ്പതികൾക്കായുള്ള സ്മാർട്ട് മണി മാനേജ്‌മെന്റ് ഗൈഡ്

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ; തലയിലും നെഞ്ചിലും മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള പാടുകൾ

മല്ലേശ്വരത്തിന്റെ പൊന്നോമന; ദേശീയ കബഡി ടീമിലേക്ക് അട്ടപ്പാടിയിൽ നിന്നും വീണ്ടുമൊരു താരം

അമ്മയുടെ സ്നേഹവും നിസ്വാർത്ഥ സേവനവും ലോകത്തിന് മാതൃക: ഉപരാഷ്‌ട്രപതി

സ്വന്തമായി ഒരു തുണ്ട് മണ്ണ്…; വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമം, രണ്ട് കുടുംബങ്ങൾക്ക് ഭൂമി നൽകി സേവാഭാരതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies