ഈ സാലാ കപ്പ് നമ്മ്ഡെ! '18' ഭാഗ്യം കൊണ്ടുവരുമോ? പുതിയ പരീക്ഷണങ്ങളുമായി ആർസിബി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഈ സാലാ കപ്പ് നമ്മ്ഡെ! ’18’ ഭാഗ്യം കൊണ്ടുവരുമോ? പുതിയ പരീക്ഷണങ്ങളുമായി ആർസിബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2025, 12:25 pm IST
Facebook
Twitter
WhatsAppTelegram

കോലിപ്പടയുടെ കപ്പിനായുള്ള കാത്തിരിപ്പ് 18-ാം സീസണിലേക്ക് കടക്കുകയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് ഈ സീസണിൽ ഫ്രാഞ്ചൈസിയും ആരാധകരും കൂടുതൽ പ്രതീക്ഷ വെക്കുന്നുണ്ട്. അവരുടെ കിംഗ് കോലിയുടെ ജേഴ്‌സി നമ്പർ ’18 ‘ ആയതിനാൽ 18-ാം സീസൺ ആർസിബിക്ക് ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസത്തിലാണ് ആരാധകർ. പുതിയ ക്യാപ്റ്റനുൾപ്പടെ ഇത്തവണ കപ്പ്‌ മുന്നിൽകണ്ടുള്ള മാറ്റങ്ങളും ടീമിലുണ്ട്.

രജത് പട്ടീദറിനെ ക്യാപ്റ്റനായി നിയമിച്ചത് ഒരു പ്രധാന മാറ്റമാണ്. കാരണം മുൻ കാലങ്ങളിൽ ആർ‌സി‌ബി മുൻ‌നിര വിദേശ താരങ്ങളെയാണ് നായക ചുമതലകൾ ഏൽപ്പിച്ചിരുന്നത്. കഴിഞ്ഞ വർഷത്തെ മെഗാ ലേലത്തിലും ടീം മാനേജ്മെന്റിന്റെ മനോഭാവത്തിൽ വന്ന മാറ്റം പ്രകടമാണ്. കളിക്കാരിലല്ല പകരം അവരുടെ റോളുകൾക്കാണ് ആർസിബി ഇത്തവണ പ്രാധാന്യം നൽകിയത്.

കെ‌എൽ രാഹുൽ, യുസ്‌വേന്ദ്ര ചഹൽ, ഋഷഭ് പന്ത് തുടങ്ങിയ വലിയ പേരുകളുടെ പിന്നാലെ പോയി പേഴ്‌സ് കാലിയാക്കാതിരിക്കാൻ അവർ കാണിച്ച വിവേകം അതിന് തെളിവാണ്. ജോഷ് ഹേസൽവുഡ്, ഭുവനേശ്വർ കുമാർ, ലിയാം ലിവിംഗ്സ്റ്റൺ, ജേക്കബ് ബെഥേൽ, ക്രുണാൽ പാണ്ഡ്യ, ഫിൽ സാൾട്ട്, ജിതേഷ് ശർമ്മ എന്നിവരടങ്ങിയ ബാലൻസ്ഡ് സ്‌ക്വാഡാണ് ഇത്തവണ ആർസിബിക്കുള്ളത്

കഴിഞ്ഞ സീസണിൽ പ്ലേ ഓഫിൽ ഫിനിഷ് ചെയ്ത ആത്മവിശ്വാസവുമായാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇത്തവണത്തെ ഐപിഎല്ലിന്‌ തയാറെടുക്കുന്നത്. ആദ്യ എട്ട് മത്സരങ്ങളിൽ ഏഴിലും തോറ്റതിന് ശേഷം, തുടർച്ചയായി ആറ് മത്സരങ്ങൾ ജയിച്ച് ആർസിബി ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി. നെറ്റ് റൺ റേറ്റിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ പരാജയപ്പെടുത്തി പ്ലേഓഫ് സ്ഥാനം ഉറപ്പിച്ചു. എന്നാൽ എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസ് അവരുടെ കുതിപ്പിന് തടയിട്ടതോടെ ആർസിബി വീണ്ടും കിരീട സ്വപ്നം ബാക്കിയാക്കി മടങ്ങുകയായിരുന്നു.

Tags: IPLVIRAT KOHLIRCBCAPTAIN
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies