ആർസിബി VS കെകെആർ : ഹോം ഗ്രൗണ്ട് കൊൽക്കത്തയെ തുണയ്ക്കുമോ? നേർക്കുനേർ വരുമ്പോൾ കണക്കുകൾ ആർക്കൊപ്പം, വിശദമായറിയാം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആർസിബി VS കെകെആർ : ഹോം ഗ്രൗണ്ട് കൊൽക്കത്തയെ തുണയ്‌ക്കുമോ? നേർക്കുനേർ വരുമ്പോൾ കണക്കുകൾ ആർക്കൊപ്പം, വിശദമായറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2025, 03:37 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഈ സീസണിലെ ആദ്യ ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. നിലവിലെ ചാമ്പ്യന്മാരായാണ് കെകെആർ മത്സരത്തിൽ ഇറങ്ങുന്നത്. അതേസമയം, ആർ‌സി‌ബി ഇപ്പോഴും തങ്ങളുടെ കന്നി കിരീടത്തിനായുള്ള അന്വേഷണത്തിലാണ്.

കണക്കുകളിൽ ആധിപത്യം കൊൽക്കത്തയ്‌ക്കാണ്. ഇതിനുമുൻപ് 35 മത്സരങ്ങളിൽ ഇരു ടീമുകളും നേർക്കുനേർ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ 21 മത്സരങ്ങളിലും വിജയം കൊൽക്കത്തയ്‌ക്കൊപ്പമായിരുന്നു. 14 മത്സരങ്ങളിലാണ് ആർസിബി വിജയിച്ചിട്ടുള്ളത്.

ഈഡൻ ഗാർഡൻസ് പൊതുവെ ടീമുകൾ ഉയർന്ന സ്കോറുകൾ നേടിയിട്ടുള്ള വേദിയാണ്. ഇരു ടീമുകളിലെയും ബാറ്റർമാർ കളത്തിലിറങ്ങി വലിയ സ്കോറുമായി തങ്ങളുടെ തുടക്കം കുറിക്കാൻ ആഗ്രഹിക്കും. എന്നിരുന്നാലും, ഇന്നിംഗ്സിന്റെ രണ്ടാം പകുതിയിൽ ബൗളർമാർ പിടിമുറുക്കും. സ്പിന്നർമാരുടെ വിക്കറ്റ് വേട്ടയ്‌ക്ക് അനുകൂലമായ ഗ്രൗണ്ടാണിത്.

ഇവിടെ നടന്ന 93 മത്സ്യങ്ങളിൽ 55 എണ്ണത്തിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചിട്ടുള്ളത്. 35 തവണ മാത്രമാണ് ടീമുകൾക്ക് ആദ്യം ബാറ്റ് ചെയ്ത് വിജയം നേടാനായത്. പഞ്ചാബ്-കൊൽക്കത്ത മത്സരത്തിലെ 262-2 ഏദനിൽ ഒരു ടീം നേടിയിട്ടുള്ള ഏറ്റവും ഉയർന്ന സ്കോർ. ഏറ്റവും കുറഞ്ഞ സ്കോർ പിറന്നിട്ടുള്ളത് ആർസിബി-കെകെആർ മത്സരത്തിലായിരുന്നു-49 റൺസ്.

ഇവിടെ ഏറ്റവും കൂടുതൽ റൺസും വിക്കറ്റും നേടിയ താരങ്ങളും കൊൽക്കത്തയിൽ നിന്നുള്ളവരാണ്. 47 മത്സരങ്ങളിൽ നിന്ന് 1407 റൺസ് നേടിയ ഗൗതം ഗംഭീർ ബാറ്റിങ്ങിലും 57 ഇന്നിംഗ്‌സിൽ നിന്ന് 70 വിക്കറ്റുകൾ നേടിയ സുനിൽ നരെയ്ൻ ബൗളിങ്ങിലും ഒന്നാമതാണ്.

Tags: HEAD TO HEADRCBrecordKKREden GardensIPL 2025first match
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies