"ഗ്ലൂക്കോസ് പൊടിയാണ് മൂക്കിലേക്ക് വലിച്ചുകയറ്റിയത്, ലഹരിക്കടിമയായവരുടെ അഭിമുഖങ്ങൾ കണ്ടു; ഫൈറ്റ് സീനിൽ തലയ്ക്ക് പരിക്കേറ്റു": അനുഭവങ്ങളുമായി താരങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“ഗ്ലൂക്കോസ് പൊടിയാണ് മൂക്കിലേക്ക് വലിച്ചുകയറ്റിയത്, ലഹരിക്കടിമയായവരുടെ അഭിമുഖങ്ങൾ കണ്ടു; ഫൈറ്റ് സീനിൽ തലയ്‌ക്ക് പരിക്കേറ്റു”: അനുഭവങ്ങളുമായി താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2025, 02:38 pm IST
Facebook
Twitter
WhatsAppTelegram

കുഞ്ചാക്കോ ബോബൻ നായകനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി. ഒടിടിയിൽ എത്തിയിട്ടും തിയേറ്ററിൽ ചിത്രത്തിന്റെ പ്രദർശനം തുടരുകയാണ്. ബോക്സോഫീസിൽ 13 കോടിയിലധികമാണ് ചിത്രം നേടിയത്. പുറത്തെത്തിയതിന് പിന്നാലെ എല്ലാവരും തെരഞ്ഞത് ചിത്രത്തിൽ നെ​ഗറ്റീവ് കഥാപാത്രങ്ങളായി എത്തിയ പുതുമുഖ താരങ്ങളെയാണ്.

നടൻ വിശാഖ് നായറും ചിത്രത്തിൽ പ്രധാന വില്ലൻ കഥാപാത്രമായി എത്തുന്നുണ്ട്. വിശാഖിനൊപ്പം അഭിനയിച്ചവരെ കുറിച്ചാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. ഐശ്വര്യ രാജ്, വിഷ്ണു ജി വാര്യർ, ലയ മാമ്മൻ, അമിത് ഈപ്പൻ എന്നിവരാണ് പുതുമുഖ താരങ്ങൾ. ബെം​ഗളൂരുവിൽ പ്രവർത്തിക്കുന്ന ലഹരിമാഫിയ സംഘമായാണ് ഇവർ സിനിമയിൽ എത്തുന്നത്. അഭിനയവും ആക്ഷൻസുംകൊണ്ട് പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമാവുകയാണ് ഇവർ. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ ആദ്യ ചിത്രത്തിലെ വിശേഷങ്ങൾ പങ്കുവക്കുകയാണ് താരങ്ങൾ.

“മയക്കുമരുന്നുകളെ കുറിച്ചും മയക്കുമരുന്ന് ഉപയോ​ഗിക്കുന്നവരെ കുറിച്ചും വിശദമായി റിസർച്ച് നടത്തിയിരുന്നു. ലഹരി ഉപയോ​ഗിച്ചവരുടെയും ലഹരിക്കടിമയായിരുന്ന ആളുകളുടെയും ഇന്റർവ്യൂസ് കാണാൻ ഞങ്ങളോട് പറഞ്ഞിരുന്നു. ഒരുപാട് ലൈവ് ഇന്റർവ്യൂസ് കണ്ടു. കുറച്ചധികം റിസർച്ച് ചെയ്തു. ഓരോ ലഹരിക്കും ഓരോ എഫക്ടാണ് ഉണ്ടാവുന്നത്. അങ്ങനെയുള്ള കാര്യങ്ങളൊക്കെ മനസിലാക്കി. അതൊക്കെ സിനിമയ്‌ക്ക് വേണ്ടി ഉപയോ​ഗിച്ചിരുന്നു.

നമ്മൾ ഉപയോ​ഗിക്കുന്ന ഡ്ര​ഗ്സ് എങ്ങനെയായിരിക്കും ബാധിക്കുക എന്നതിനെ കുറിച്ച് മനസിലാക്കി. ​ഗ്ലൂക്കോസ് പൗഡറാണ് മൂക്കിലേക്ക് വലിച്ചുകയറ്റിയിരുന്നത്. കുറച്ച് നേരം കഴിയുമ്പോൾ മൂക്കിനൊരു വേദനയായിരിക്കും. മൂക്കിനകത്ത് മുഴുവൻ ഒട്ടിപ്പിടിച്ചിരിക്കും. പിന്നെ കുറച്ച് നേരെ കഴിയുമ്പോൾ മധുരം പതുക്കെ അകത്തേക്ക് ഇറങ്ങും”- താരങ്ങൾ പറഞ്ഞു.

ചാക്കോച്ചനുമായുള്ള ആക്ഷൻസ് രം​ഗങ്ങൾ ചെയ്തപ്പോൾ ഇടയ്‌ക്ക് അടിയൊക്കെ കിട്ടിയിട്ടുണ്ടെന്ന് ലയ പറഞ്ഞു. ആശുപത്രിയിലുള്ള അടിസീനിൽ തലയ്‌ക്ക് ശരിക്കും അടികിട്ടി. ഭിത്തിയിൽ പിടിച്ചിടിക്കുന്ന സീനിൽ തലയിടിച്ച് മുഴ വന്നിരുന്നു. റിയൽ ഷോട്ടാണ് സിനിമയിലും ഉള്ളത്. ആശുപത്രിയിലൊക്കെ പോയി. ചാക്കോച്ചനും ശരിക്കും അടികിട്ടിയിട്ടുണ്ടെന്നും ലയ പറഞ്ഞു.

Tags: kunchakko bobanexperienceOfficer On Dutynew faces
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies