സവർക്കർ എന്ന് മുതലാണ് രാജ്യത്തിന് ശത്രുവായി മാറിയത്? കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ ബാനറിനെതിരെ ഗവർണർ രാജേന്ദ്ര അർലേക്കർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സവർക്കർ എന്ന് മുതലാണ് രാജ്യത്തിന് ശത്രുവായി മാറിയത്? കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ ബാനറിനെതിരെ ഗവർണർ രാജേന്ദ്ര അർലേക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2025, 03:08 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: വി. ഡി സവർക്കറെ അധിക്ഷേപിച്ച് കൊണ്ടുള്ള എസ്എഫ്ഐ സ്ഥാപിച്ച ബാനറിനെതിരെ ഗവർണർ രാജേന്ദ്ര അർലേക്കർ. കാലിക്കറ്റ് സർവകലാശാലയിൽ മുൻപ് എസ്എഫ്ഐ സ്ഥാപിച്ച ‘ഞങ്ങൾക്കു വേണ്ടതു ചാൻസലറെയാണ്, സവർക്കറെയല്ല’ എന്ന ബാനറാണ് ​വിമർശനത്തിന് ആധാരമായത്. സവർക്കർ എന്ന് മുതലാണ് രാജ്യത്തിന് ശത്രുവായി മാറിയതെന്ന്  ​ഗവർണർ ചോദിച്ചു.

“സർവകലാശാലയിലേക്ക് കയറുന്നതിനിടെ ബാനർ കണ്ടു. സവർക്കർ എന്ന് മുതലാണ് രാജ്യത്തിന് ശത്രുവായി മാറിയത്? സവർക്കറുടെ സംഭാവനകൾ ശരിയായി പഠിക്കാത്തതിന്റെ പ്രശ്നമാണിത്. സമൂഹത്തിന് വേണ്ടി മാത്രം ജീവിക്കുകയും ത്യാ​​ഗങ്ങൾ സഹിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. ശരിയായ വിദ്യാഭ്യാസമോ ശരിയായ അറിവോ ലഭിക്കാത്തത് കൊണ്ടാണ് വിദ്യാർത്ഥികൾ ഇത്തരം ബാനറുകൾ സ്ഥാപിക്കുന്നത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വൈസ് ചാൻസലറുടെ ചുമതലായാണ്”, അദ്ദേഹം ചൂണ്ടിക്കാട്ടി.

സെനറ്റ് യോ​ഗത്തിലാണ് അദ്ദേഹത്തിന്റെ രൂക്ഷ വിമർശനം. സർവകാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് ​ചാൻസലർ സെനറ്റ് യോ​​ഗത്തിൽ പങ്കെടുക്കുന്നത്. ലഹരിവിരുദ്ധ ക്യാമ്പസ് എന്ന ദൗത്യത്തിന്റെ പ്രചാരണാര്‍ത്ഥമാണ് അദ്ദേഹം സെനറ്റിനെ അഭിസംബോധന ചെയ്തത്. വിദ്യാര്‍ഥികളിലും യുവതലമുറയിലും ലഹരി ഉപയോഗം പടരുന്ന സാഹചര്യത്തിലാണ്‌ സര്‍വകലാശാല ലഹരിവിരുദ്ധ പ്രചാരണ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങുന്നത്.

എസ്എഫ്ഐ സ്ഥാപിച്ച ‘ഇവിടെ വർ​ഗീയവാദികൾക്ക് പ്രവേശനമില്ലെന്ന ബാനർ പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നീക്കിയിരുന്നു. എന്നാൽ ഈ ബാനർ നീക്കിയാൽ ചെറുക്കുമെന്ന് എസ്എഫ്ഐ സുരക്ഷ ഉദ്യോ​ഗസ്ഥരെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് വിവരം.

 

Tags: SFIGovernor Rajendra Arlekar
ShareTweetSendShare

More News from this section

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies