ശാഖയിൽ പ്രവർത്തിക്കുന്നവരുടെ കുടുംബങ്ങൾ ജാതിചിന്തയ്ക്ക് അതീതർ; മതാധിഷ്ഠിത സംവരണം ഭരണഘടനാപരമല്ല: RSS
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശാഖയിൽ പ്രവർത്തിക്കുന്നവരുടെ കുടുംബങ്ങൾ ജാതിചിന്തയ്‌ക്ക് അതീതർ; മതാധിഷ്ഠിത സംവരണം ഭരണഘടനാപരമല്ല: RSS

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2025, 01:11 pm IST
Facebook
Twitter
WhatsAppTelegram

സമൂഹത്തിന്റെ മുഴുവൻ പരിവർത്തനമാണ് ആർഎസ്എസിന്റെ ലക്ഷ്യമെന്ന് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. വരുന്ന വിജയദശമിയിൽ സംഘം നൂറുവർഷം പൂർത്തിയാക്കുമെന്നും സ്ഥാപകദിനം ആഘോഷിക്കുന്ന ശൈലി സംഘത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമാജത്തിന്റെ സംഘടനയാണ് സംഘം. വിജയദശമി ദിനത്തിൽ ശതാബ്ദി പ്രവർത്തനങ്ങൾക്ക് തുടക്കമാകും. രാജ്യത്തിന്റെ എല്ലാ ഭാ​ഗങ്ങളിലും സമ്പർക്ക യജ്ഞം നടത്തും. പഞ്ചപരിവർത്തൻ അടിസ്ഥാനമാക്കിയാകും സമ്പർക്കം. സംഘതത്വങ്ങളുടെ പ്രചരണം സമ്പർക്ക പരിപാടിയിൽ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്തിന്റെ സാംസ്കാരിക അടിത്തറ ശക്തമാണ്. നമ്മുടെ സാംസ്കാരിക മൂല്യങ്ങൾ കൈവിടാതെ ആധുനിക ജീവിതം സ്വായത്തമാക്കാനാണ് നാം ശ്രമിക്കേണ്ടത്. പഞ്ചപരിവർത്തനം വ്യക്തികളിൽ നടപ്പാക്കാൻ പ്രബോധനം നൽകും. യുവജനതയ്‌ക്ക് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. ഭാരതത്തെ മഹത്തരവും സമ്പന്നവുമാക്കാൻ പുതുതലമുറ മുന്നിട്ടിറങ്ങണമെന്നും ഹൊസബാളെ പറഞ്ഞു.

വഖ്ഫ് അധിനിവേശം ഒരു യാഥാർത്ഥ്യമാണെന്നും അദ്ദേഹം അടിവരയിട്ട് സൂചിപ്പിച്ചു. ഔറം​ഗസേബിന്റെ അധിനിവേശത്തിന്റെ പ്രതീകമാണ് വഖ്ഫ്. അധിനിവേശ മനോനിലയുള്ളവർ ഇന്നും രാജ്യത്തുണ്ട്. അത് വലിയ അപകടങ്ങൾ സൃഷ്ടിക്കും. കർണാടക സർക്കാരിന്റെ സംവരണ നയത്തെയും ആർഎസ്എസ് സർകാര്യവാഹ് വിമർശിച്ചു. മതാധിഷ്ഠിത സംവരണം പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

മണിപ്പൂർ വിഷയം സർക്കാർ കാര്യക്ഷമമായി കൈകാര്യം ചെയ്തു. മണിപ്പൂരിലെ വിവിധ വിഭാ​ഗങ്ങൾക്ക് സമഭാവനയോടെ ജീവിക്കാൻ സാധിക്കണമെന്നതാണ് സംഘത്തിന്റെ നിലപാട്. രാമക്ഷേത്ര നിർമാണം സമൂഹത്തിന്റെ മുഴുവൻ നേട്ടമാണ്. സമൂഹത്തിന് ആന്തരികമായ തിരുത്തലുകൾ ഉണ്ടാകണം. ശാഖയിൽ പ്രവർത്തിക്കുന്നവരുടെ കുടുംബങ്ങൾ ജാതിചിന്തയ്‌ക്ക് അതീതരാണ്. ജാതി അധിഷ്ഠിത മനോനില മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ആർഎസ്എസ് പ്രതിനിധി സഭയ്‌ക്ക് ഇന്ന് പരിസമാപ്തിയാകും. ശതാബ്ദി പൂർത്തീകരണ വർഷത്തിലെ പ്രവർത്തനങ്ങൾക്ക് അന്തിമ രൂപം നൽകി. സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ ബൈഠക്കിന്റെ വിശദാംശങ്ങളും പങ്കുവച്ചു.

Tags: RSSdattatreya hosabale
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies