പരാതിപ്പെട്ടത് 8 തവണ, പൊലീസ് താക്കീത് നൽകി വിട്ടു; പ്രതി ലഹരിക്കടിമ; മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ മേലാസകലം പൊള്ളി യുവതി; വൈരാ​ഗ്യത്തിന് കാരണം..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പരാതിപ്പെട്ടത് 8 തവണ, പൊലീസ് താക്കീത് നൽകി വിട്ടു; പ്രതി ലഹരിക്കടിമ; മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ മേലാസകലം പൊള്ളി യുവതി; വൈരാ​ഗ്യത്തിന് കാരണം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2025, 11:11 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ആസിഡ് ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ പ്രതിയും മുൻ ഭർത്താവുമായ പ്രശാന്തിനെതിരെ കൂടുതൽ ആരോപണങ്ങൾ. മേലാസകലം പൊള്ളി ​പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രവിഷയുടെ അമ്മയാണ് പ്രശാന്തിനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ നടത്തിയത്. പ്രവിഷയെ കാലങ്ങളായി പ്രതി ശല്യം ചെയ്തിരുന്നുവെന്ന് അമ്മ സ്മിത പറഞ്ഞു.

നിരന്തരമായി ഉപദ്രവിച്ചിരുന്നു. പ്രശാന്തുമായുള്ള ബന്ധത്തിൽ ജനിച്ച മൂത്ത കുഞ്ഞിനെ ഏഴ് വർഷം മുൻപ് കൊല്ലാൻ ശ്രമിച്ചിട്ടുണ്ട്. പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാനാണ് ശ്രമിച്ചത്. എന്നാൽ തക്കസമയത്ത് അയൽവാസി കാണുകയും തട്ടിമാറ്റുകയും ചെയ്തതിനാലാണ് മകൻ അന്നുരക്ഷപ്പെട്ടതെന്നും പ്രവിഷയുടെ അമ്മ പറയുന്നു.

പ്രവിഷയുടെ സഹോദരനേയും ആക്രമിക്കാൻ ശ്രമിച്ചു. പ്രശാന്തിന്റെ ശല്യവും ആക്രമണവും സഹിക്കാൻ കഴിയാതെ ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു. നിരവധി തവണ ആവർത്തിച്ച് പരാതി നൽകിയെങ്കിലും ഓരോതവണയും പ്രശാന്തിനെ വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടയക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും പ്രവിഷയുടെ അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രശാന്ത് ലഹരിക്ക് അടിമയാണെന്നും അവർ ആരോപിച്ചു.

പൊലീസിൽ എട്ടുതവണയാണ് പ്രശാന്തിനെതിരെ പരാതി നൽകിയത്. എന്നിട്ടും കാര്യമായ ഒരു നടപടിയും ഉണ്ടായില്ല., പ്രതിയെ ഉപദേശിക്കുക മാത്രമാണ് പൊലീസ് ചെയ്തത്. ബാലുശ്ശേരി പൊലീസ് കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കിൽ ഇങ്ങനെയൊരു സംഭവം ഉണ്ടാകില്ലായിരുന്നുവെന്നും പ്രവിഷയുടെ അമ്മ പറഞ്ഞു.

മൂന്ന് വർഷം മുൻപാണ് പ്രശാന്തുമായുള്ള ബന്ധം ഉപേക്ഷിച്ച പ്രവിഷ നിയമപരമായി വിവാഹമോചനം നേടിയത്. എന്നാൽ പ്രവിഷയെ വിടാൻ അയാൾ തയ്യാറായിരുന്നില്ല. പ്രശാന്തിനൊപ്പം പോകാൻ പ്രവിഷ തയ്യാറാകാത്തത് കൂടുതൽ വൈരാ​ഗ്യത്തിന് ഇടയാക്കി. പ്രവിഷയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലവീഡിയോ നിർമിച്ച് ബന്ധുക്കൾക്ക് അയച്ചുനൽകി പ്രതികാരം തീർക്കുകയായിരുന്നു പ്രശാന്തെന്നും ഏറ്റവുമൊടുവിലാണ് ആസിഡ് ആക്രമണമെന്നും അമ്മ സ്മിത പറഞ്ഞു.

കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരിൽ ഞായറാഴ്ച രാവിലെയാണ് പ്രവിഷയ്‌ക്ക് നേരെ ആസിഡ് ആക്രമണമുണ്ടായത്. ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവിഷയെ പുറത്തേക്ക് വിളിച്ചിറക്കി ആസിഡ് ഒഴിക്കുകയായിരുന്നു. ഇതിനായി ഫ്ലാസ്കിലാണ് പ്രശാന്ത് ആസിഡ് കൊണ്ടുവന്നത്. ആക്രമണത്തിൽ മുഖത്തും നെഞ്ചിലും കഴുത്തിലും വയറിലും പുറത്തും തുടങ്ങി ദേഹമാസകലം പ്രവിഷയ്‌ക്ക് പൊള്ളലേറ്റു. ഒരു കണ്ണ് പൂർണമായും അടഞ്ഞ നിലയിലാണ്, വായിലേക്കും ആസിഡ് വീണതിനാൽ ആഹാരം പോലും കഴിക്കാനാകാത്ത നിലയിൽ ആശുപത്രിയിൽ കഴിയുകയാണ് പ്രവിഷ.

Tags: acid attackPerambraPerambra Acid Attack
ShareTweetSendShare

More News from this section

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies