പുതിയ പാമ്പൻപാലം ഉദ്‌ഘാടനം രാമനവമിക്ക്; ഏപ്രിൽ 6 ന് പ്രധാനമന്ത്രി തമിഴ് നാട്ടിൽ; മോദി രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രം സന്ദർശിക്കും
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുതിയ പാമ്പൻപാലം ഉദ്‌ഘാടനം രാമനവമിക്ക്; ഏപ്രിൽ 6 ന് പ്രധാനമന്ത്രി തമിഴ് നാട്ടിൽ; മോദി രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രം സന്ദർശിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2025, 03:03 pm IST
Facebook
Twitter
WhatsAppTelegram

രാമനാഥപുരം : പുതിയ പാമ്പൻ റെയിൽവേ പാലം ഏപ്രിൽ 6 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ രാമേശ്വരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പാമ്പനിൽ പുതുതായി നിർമ്മിച്ച റെയിൽവേ പാലവും രാമേശ്വരത്ത് നടന്നുകൊണ്ടിരിക്കുന്ന റെയിൽവേ സ്റ്റേഷൻ നിർമ്മാണ പ്രവർത്തനങ്ങളും പരിശോധിക്കുന്നതിനും പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചുള്ള ഉദ്ഘാടന ചടങ്ങിന്റെ റിഹേഴ്‌സൽ നടത്തുന്നതിനുമാണ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ സിംഗ് എത്തിയത്.

പ്രത്യേക പരിശോധനാ ട്രെയിനിൽ രാമേശ്വരത്ത് എത്തിയ അദ്ദേഹം റെയിൽവേ സ്റ്റേഷൻ പരിശോധിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ചു. രാമനവമി ദിനമായ ഏപ്രിൽ 6 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാമ്പൻ റെയിൽവേ പാലം ഉദ്ഘാടനം ചെയ്യുമെന്നു അദ്ദേഹം സ്ഥിരീകരിച്ചു.

രാമേശ്വരത്ത് നിന്ന് താംബരത്തേക്കുള്ള പ്രത്യേക ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. പാമ്പൻ കടലിനു മുകളിലുള്ള പഴയ റെയിൽവേ തൂക്കുപാലം മോശം അവസ്ഥയിലായതിനാൽ പാലം നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടാണ്. ഇത് നീക്കം ചെയ്യുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനമെടുക്കും. രാമേശ്വരത്തിനും ധനുഷ്കോടിക്കും ഇടയിലുള്ള ട്രെയിൻ സർവീസുമായി ബന്ധപ്പെട്ട് പ്രായോഗിക പ്രശ്‌നങ്ങൾ ഉള്ളതിനാൽ, സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്ത ശേഷം അതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ആർ എൻ സിങ് പറഞ്ഞു.

അഞ്ചാം തീയതി ശ്രീലങ്ക സന്ദർശിക്കുന്ന പ്രധാനമന്ത്രി മോദി അവിടെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം നേരിട്ട് പാമ്പനിലേക്ക് മടങ്ങും എന്നാണ് റിപ്പോർട്ട്.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഗവർണർ ആർ.എൻ. രവി, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, തമിഴ്‌നാട് എംപിമാര്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍, മുതിര്‍ന്ന ബിജെപി നേതാക്കള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ പാമ്പന്‍ റെയില്‍വേ പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ഇതിനുള്ള ക്രമീകരണങ്ങൾ ദക്ഷിണ റെയിൽവേ ചെയ്തുവരികയാണ്.

പുതിയ പാമ്പൻ പാലത്തിന്റെ ഉദ്ഘാടനത്തിനുശേഷം പ്രധാനമന്ത്രി മോദി രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രം സന്ദർശിക്കും. അതിനുശേഷം അദ്ദേഹം ഒരു പൊതുയോഗത്തിൽ പങ്കെടുക്കും. തുടർന്ന് മധുര വിമാനത്താവളത്തിലേക്ക് പോകുമെന്നും അവിടെ നിന്ന് ഡൽഹിയിലേക്ക് പോകുമെന്നും ബിജെപി നേതാക്കൾ പറഞ്ഞു.

Tags: Narendra ModiNew Pamban bridge
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

Latest News

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies