ഇത് പുതിയ ഇന്ത്യ; പ്രതിരോധ കയറ്റുമതി 23,622 കോടി കടന്നു; റെക്കോർഡ് നേട്ടം; അഭിനന്ദിച്ച് രാജ്നാഥ് സിംഗ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് പുതിയ ഇന്ത്യ; പ്രതിരോധ കയറ്റുമതി 23,622 കോടി കടന്നു; റെക്കോർഡ് നേട്ടം; അഭിനന്ദിച്ച് രാജ്നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2025, 08:18 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിൽ റെക്കോർഡ് നേട്ടം കൈവരിച്ചതായി റിപ്പോർട്ട്. 2024-25 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ പ്രതിരോധ കയറ്റുമതി 23,622 കോടി രൂപയായി ഉയർന്നുവെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. മുൻപത്തെ സാമ്പത്തിക വർഷം ഇത് 21,083 കോടി രൂപയായിരുന്നു. ഒരുവർഷത്തിനിടെ 2,539 കോടി രൂപയുടെ അഥവാ 12.04 ശതമാനം വളർച്ചയാണ് പ്രതിരോധ കയറ്റുമതിയിൽ രേഖപ്പെടുത്തിയത്.

2024-25 സാമ്പത്തിക വർഷത്തിൽ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ (DPSU-കൾ) കയറ്റുമതിയിൽ 42.85 ശതമാനം വർദ്ധനവുണ്ടാക്കി. ആഗോള വിപണിയിൽ ഇന്ത്യൻ പ്രതിരോധ ഉത്പന്നങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയും ആഗോള വിതരണ ശൃംഖലയുടെ ഭാഗമാകാനുള്ള ഇന്ത്യൻ പ്രതിരോധ വ്യവസായത്തിന്റെ കഴിവുമാണ് ഇത് സൂചിപ്പിക്കുന്നത്.

2024-25 സാമ്പത്തിക വർഷത്തെ പ്രതിരോധ കയറ്റുമതിയിൽ സ്വകാര്യ മേഖലയിൽ നിന്ന് 15,233 കോടി രൂപയുടെ കയറ്റുമതിയും DPSUകളിൽ നിന്ന് 8,389 കോടി രൂപയുടെ കയറ്റുമതിയുമാണ് നടന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ യഥാക്രമം 15,209 കോടി രൂപയും 5,874 കോടി രൂപയുമായിരുന്നു.

പ്രതിരോധ കയറ്റുമതിയിൽ റെക്കോർഡ് നേട്ടം കൈവരിച്ചതിന് പങ്കുവഹിച്ച എല്ലാ പങ്കാളികളേയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ, 2029ഓടെ പ്രതിരോധ കയറ്റുമതി 50,000 കോടി രൂപയായി ഉയർത്തുക എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ മേഖലയിൽ ഇറക്കുമതിയെ ആശ്രയിച്ചിരുന്നതിൽ നിന്ന് സ്വാശ്രയത്വത്തിലും തദ്ദേശീയ ഉത്പാദനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാജ്യമായി ഇന്ത്യ മാറി. വിവിധയിനം പ്രതിരോധ ഉത്പന്നങ്ങൾ ഏകദേശം 80 രാജ്യങ്ങളിലേക്കാണ് ഭാരതം നിലവിൽ കയറ്റുമതി ചെയ്യുന്നത്.

കയറ്റുമതിക്കായി അനുമതി തേടുന്ന അഭ്യർത്ഥനകൾ സമർപ്പിക്കുന്നതിന് പ്രതിരോധ വകുപ്പിന് കീഴിൽ പ്രത്യേക പോർട്ടൽ ഉണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ 1,762 അഭ്യർത്ഥനകൾക്കാണ് ഇതുവഴി അനുമതി ലഭിച്ചത്.

Tags: Defence sectorIndiaDefence Exports
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies