രാമനവമി ദിനം രാമേശ്വരത്തേക്ക് പ്രധാനമന്ത്രി; പുതിയ പാമ്പൻ പാലം നാടിന് സമർപ്പിക്കും; ഉദ്ഘാടനം ചെയ്യുന്നത് 2019ൽ മോദി തറക്കല്ലിട്ട പദ്ധതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമനവമി ദിനം രാമേശ്വരത്തേക്ക് പ്രധാനമന്ത്രി; പുതിയ പാമ്പൻ പാലം നാടിന് സമർപ്പിക്കും; ഉദ്ഘാടനം ചെയ്യുന്നത് 2019ൽ മോദി തറക്കല്ലിട്ട പദ്ധതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2025, 07:59 am IST
Facebook
Twitter
WhatsAppTelegram

രാമേശ്വരത്തെ പുതിയ പാമ്പൻ പാലത്തിന്റെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ശ്രീലങ്കൻ സന്ദർശനത്തിനുശേഷം പ്രത്യേക വിമാനത്തിൽ രാമേശ്വരത്തെത്തുന്ന മോദി ക്ഷേത്രദർശനത്തിനുശേഷമായിരിക്കും പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുക.

2019ൽ നരേന്ദ്രമോദി തന്നെ തറക്കല്ലിട്ട പാമ്പൻ പാലത്തിന്റെ ഉദ്ഘാടനത്തിനായാണ് അദ്ദേഹം ഇന്ന് രാമേശ്വരത്തേക്ക് എത്തുന്നത്. ക്ഷേത്രദർശനം നടത്തിയ ശേഷം ഉച്ചയ്‌ക്ക് 12 മണിയോടെയാകും പാലത്തിന്റെ ഫ്ലാ​ഗ് ഓഫ്.

ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപാലമാണ് പാമ്പൻ പാലം. 550 കോടി രൂപ ചെലവിലാണ് ഇത് നിർമിച്ചിരിക്കുന്നത്. വെർട്ടിക്കൽ ബ്രിഡ്ജായ പാമ്പൻ പാലത്തിന് 72.5 മീറ്റർ ലിഫ്റ്റ് സ്പാൻ ഉണ്ട്. രാമേശ്വരത്തെ തമിഴ്നാടിന്റെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ കടൽപാലം ട്രെയിൻ സർവീസുകളെ തടസപ്പെടുത്താതെ വലിയ കപ്പലുകൾക്ക് കടന്നുപോകാൻ സഹായിക്കും.

1914-ൽ നിർമ്മിച്ച യഥാർത്ഥ പാമ്പൻ പാലം ഒരു നൂറ്റാണ്ടിലേറെക്കാലം സഞ്ചാരികളെ വഹിച്ചു. രാമേശ്വരം ദ്വീപിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന തീർത്ഥാടകർ, വിനോദസഞ്ചാരികൾ, വ്യാപാരികൾ എന്നിവർക്ക് നിർണായകമാണ് ഈ പാലം. പുതിയ പാമ്പൻ റെയിൽ പാലം ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി രാമേശ്വരം-താംബരം (ചെന്നൈ) പുതിയ ട്രെയിൻ സർവീസും ഫ്ലാ​ഗ് ഓഫ് ചെയ്യും.

പാമ്പൻ പാലം നാടിന് സമർപ്പിച്ച ശേഷം പ്രധാനമന്ത്രി പൊതുസമ്മേളന നഗരിയിൽ എത്തും. അവിടെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിക്ക് പുറമെ തമിഴ്നാട് ഗവർണർ ആർ.എൻ രവി, കേന്ദ്ര സഹമന്ത്രി എൽ.മുരുകൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Tags: Narendra ModiRAMESWARAMPamban bridgeNew Pamban bridge
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies