ഡിയർ പാസഞ്ചേഴ്സ്!! എയർപോർട്ടിൽ ഇരുന്ന് സമയം കളയേണ്ട, കാത്തിരുന്ന് മുഷിയേണ്ട, പണവും ലാഭിക്കാം; ഈ 9 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡിയർ പാസഞ്ചേഴ്സ്!! എയർപോർട്ടിൽ ഇരുന്ന് സമയം കളയേണ്ട, കാത്തിരുന്ന് മുഷിയേണ്ട, പണവും ലാഭിക്കാം; ഈ 9 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2025, 03:41 pm IST
Facebook
Twitter
WhatsAppTelegram

മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്.. അവസാനനിമിഷം തേടിയെത്തുന്ന അനിശ്ചിതാവസ്ഥ.. എവിടെ തൊട്ടാലും കീശകീറൽ.. അങ്ങനെ വൈഷമ്യങ്ങളുടെ ഘോഷയാത്രയാണ് എയർപോർട്ടിൽ പലപ്പോഴും കാണാനാവുക. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ എയർപോർട്ടിലെ അനാവശ്യ കാത്തിരിപ്പുകളും മറ്റ് അനാവശ്യ കെട്ടിത്തിരിച്ചിലുകളും ഒഴിവാക്കാൻ കഴിയും. എയർപോർട്ടിൽ നിങ്ങളുടെ സമയവും പണവും ലാഭിക്കാൻ ചുവടെ പറയുന്ന 9 കാര്യങ്ങൾ ശ്രദ്ധിക്കൂ..

1. ആപ്പ് ഉപയോ​ഗിക്കുക

ഏത് എയർലൈനിന്റെ വിമാനത്തിലാണോ പോകുന്നത് അവരുടെ ആപ്ലിക്കേഷൻ നേരത്തെ ഡൗൺലോഡ് ചെയ്ത് വെക്കുക. ചെക്ക്-ഇൻ ചെയ്യാനും ബോർഡിം​ഗ് പാസ് ഡൗൺലോഡ് ചെയ്യാനും സഹായിക്കുമെന്ന് മാത്രമല്ല. നിങ്ങളുടെ ബാ​ഗേജ് ട്രാക്ക് ചെയ്യാനും ​ഗുണം ചെയ്യും.

2. ഡെസ്കിലെ ചെക്ക്-ഇൻ ഒഴിവാക്കുക

ഓൺലൈനിൽ ചെക്ക്-ഇൻ ചെയ്തതിന് ശേഷം എയർപോർട്ടിൽ എത്തുന്നത് നേരെ സെക്യൂരിറ്റി സെക്ഷനിലേക്ക് പോകാൻ നിങ്ങളെ സഹായിക്കും. ബോർഡിം​ഗ് പാസ് പ്രിന്റ് ചെയ്ത് കൈവശം വെക്കുകയാണെങ്കിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. അതുമല്ലെങ്കിൽ ബോർഡിം​ഗ് പാസിന്റെ മൊബൈൽ വേർഷൻ കയ്യിൽ കരുതുക. ഒട്ടുമിക്ക എയർപോർട്ടുകളിലും ഇവ രണ്ടും സ്വീകരിക്കുന്നതാണ്.

3. ധരിക്കുന്ന വസ്ത്രം

എയർപോർട്ടിൽ സുരക്ഷാ പരിശോധന സമയത്ത് ബെൽറ്റ് അടക്കമുള്ള പലതും അഴിച്ചുവെക്കേണ്ടി വരും. അതിനാൽ കഴിവതും ബെൽറ്റ് ധരിക്കുന്ന വസ്ത്രങ്ങൾ ഒഴിവാക്കാം. ഹെവി ആഭരണങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. ഇടാനും ഊരാനും എളുപ്പമുള്ള ചെരുപ്പ് ധരിക്കാം. മെറ്റൽ വസ്തുക്കൾ പരമാവധി ഒഴിവാക്കാം. സുരക്ഷാ പരിശോധന വളരെ എളുപ്പമാക്കുന്ന തരത്തിലുള്ള വസ്ത്രവും ആഭരണങ്ങളും മാത്രം ധരിക്കുക.

4. ഒഴിഞ്ഞ വാട്ടർ ബോട്ടിൽ

എയർപോർട്ടിൽ നിന്ന് ഒരു കുപ്പി വെള്ളം വാങ്ങിയാൽ പോലും കീശകീറുമെന്ന് നമുക്കറിയാം. അതിനാൽ എയർപോർട്ടിലേക്ക് പോകുമ്പോൾ കയ്യിൽ ഒരു കാലികുപ്പി കൈപ്പിടിക്കുക. സെക്യൂരിറ്റി ചെക്കിന് ശേഷം ​ഗേറ്റിന് അടുത്ത് ചെന്നിരിക്കുന്നതിന് മുൻപായി വാട്ടർ സ്റ്റേഷനിൽ നിന്ന് വെള്ളം നിറയ്‌ക്കാം. നിങ്ങളുടെ പഴ്സ് ‘പൊളി’യാതിരിക്കാൻ അത് സഹായിക്കും

5. പ്രീ-ചെക്ക്

നിങ്ങൾ സ്ഥിരമായി ഫ്ലൈറ്റ് എടുക്കുന്നവരാണെങ്കിൽ, അന്താരാഷ്‌ട്ര യാത്രകൾ പതിവായി നടത്താറുണ്ടെങ്കിൽ, നിങ്ങൾക്ക് അനുയോജ്യമായ ചില പ്രോ​ഗ്രാമുകൾ ലഭ്യമാണ്. ​ഗ്ലോബൽ എൻട്രി, TSA പ്രീ-ചെക്ക് എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്. നീണ്ട ക്യൂവിൽ നിൽക്കുന്നത് ഒഴിവാക്കാനും സുരക്ഷാ പരിശോധന സമയത്ത് വിഐപി പരിഗണന ലഭിക്കാനും ഇത് സഹായിക്കും.

6. ബാ​ഗ്

നിങ്ങളുടെ ല​ഗേജിന് fragile എന്ന ടാ​ഗ് നൽകുക. ശ്രദ്ധയോടെ നിങ്ങളുടെ ബാ​ഗുകൾ കൈകാര്യം ചെയ്യപ്പെടുന്നതിന് ഇത് സഹായിക്കും. മാത്രവുമല്ല, ല​ഗേജുകളുടെ കൂട്ടത്തിൽ ഏറ്റവും മുകളിലായിരിക്കും fragile ബാ​ഗ് വെക്കുക. അതിനാൽ നിങ്ങൾ ല​ഗേജ് തിരിച്ചെടുക്കുന്ന സമയത്ത് നിങ്ങളുടെ ബാ​ഗ് വേ​ഗം ലഭിക്കാൻ സഹായിക്കുന്ന സ്മാർട്ട് ട്രിക്ക് ആണിത്.

7. ഫ്ലൈറ്റ് ബുക്കിം​ഗ്

നേരം വെളുക്കുന്നതിന് ഒരുപാട് മുൻപ്, അതുപോലെ രാത്രി ഒരുപാട് വൈകി.. ഈ രണ്ടുസമയങ്ങളിലും പൊതുവെ തിരക്ക് കുറവായിരിക്കും. സെക്യൂരിറ്റി ലൈനുകളും ചെക്ക്-ഇൻ ക്യൂവും ചെറുതായിരിക്കും. ഫ്ലൈറ്റുകൾ ഡിലേയ് ആകുന്നതും വിരളമായിരിക്കും. അതിനാൽ രാത്രി വൈകിയോ പുലർച്ചെയോ ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഫ്ലൈറ്റുകൾ തെരഞ്ഞെടുക്കാൻ ശ്രമിക്കുക.

8. സ്ക്രീൻഷോട്ട് ചെയ്ത് എടുത്തുവെക്കുക

എയർപോർട്ടിൽ എല്ലായിടത്തും റേഞ്ച് കിട്ടണമെന്ന് നിർബന്ധമില്ല. അതിനാൽ ഓൺലൈനായിട്ടുള്ള ഡോക്യുമെന്റ്സ് ആണ് നിങ്ങളുടെ കൈവശമുള്ളതെങ്കിൽ എല്ലാതിന്റെയും സ്ക്രീൻഷോട്ട് എടുത്ത് വെക്കുക. അത്യാവശ്യ സമയത്ത് വൈ-ഫൈ തേടി നടക്കുന്നത് ഒഴിവാക്കാൻ ഇതുസഹായിക്കും.

9. സെക്യൂരിറ്റി ലൈൻ

സുരക്ഷാ പരിശോധനയ്‌ക്കായി നിരവധി വരികൾ നിങ്ങൾക്ക് മുൻപിലുണ്ടാകും. ഇവയിൽ ഏറ്റവും ഇടത്തെ അറ്റത്തുള്ള ലൈനിൽ നിൽക്കാൻ ശ്രമിക്കുക. കാരണം ഒട്ടുമിക്കയാളുകളും വലത്തെ അറ്റത്തെ ലൈനിലേക്ക് പോകാനായിരിക്കും ശ്രമിക്കുക.

Tags: airportAirport Hacks
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies