മീററ്റിൽ മർച്ചൻ്റ് നേവിക്കാരനായ ഭർത്താവിനെ കാമുകനാെപ്പം ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറും മുൻപ് സമാന രീതിയിൽ മറ്റൊരു കൊലയും. ഇത്തവണ യുപിയിലെ ബിജ്നോറിലാണ് സംഭവം. ദീപക് കുമാർ എന്ന റെയിൽവേ ടെക്നീഷ്യനാണ് കൊല്ലപ്പെട്ടത്. ഭാര്യ ശിവാനിയെയാണ് നജിബാബാദ് പാെലീസ് അറസ്റ്റ് ചെയ്തത്.പൂജ അവധിക്കാണ് 29-കാരനായ യുവാവ് കുഴഞ്ഞു വീണ് മരിക്കുന്നത്. ഹൃദയാഘാതമെന്ന് കരുതിയാണ് സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ ചെയ്തതും. പിന്നീട് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് സത്യം പുറത്തുവരുന്നത്. യുവാവിനെ ഭാര്യ ശിവാനി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. യുവാവ് കുഴഞ്ഞു വീണുവെന്ന് ദീപക്കിന്റെ സഹോദരനെ ശിവാനി വിളിച്ച് അറിയിക്കുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചിരുന്നു. കേന്ദ്രസർക്കാർ ജീവനക്കാരനായതിനാൽ പോസ്റ്റുമോർട്ടം നടത്തണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടു. ഇത് ശിവാനി എതിർത്തതോടെ യുവാവിന്റെ ബന്ധുക്കൾക്ക് സംശയം ഉടലെടുത്തു. പോസ്റ്റുംമോർട്ടത്തിന് പിന്നാലെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. ചോദ്യം ചെയ്യലിന് പിന്നാലെ 27-കാരിയായ ശിവാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ ഉറക്കഗുളികൾ കൊടുത്ത് മയക്കി ശേഷമാണ് ഇവർ ശ്വാസം മുട്ടിച്ച് കാെലപ്പെടുത്തിയത്. വിധവയ്‌ക്ക് ലഭിക്കുന്ന റെയിൽവേ ജോലിയായിരുന്നു ലക്ഷ്യം.
കൊലപാതകത്തിന് അജ്ഞാതന്റെ സഹായവും യുവതിക്ക് ലഭിച്ചിരുന്നതായും സംശയമുണ്ട്. ദീപക്കിന്റെ കുടുംബവും പരാതി നൽകിയിരുന്നു. 2023 ജൂൺ 17നായിരുന്നു ദീപക്കിന്റെയും ശിവാനിയുടെയും വിവാഹം. ദമ്പതികൾക്ക് ആറുമാസം പ്രായമായ ഒരു മകനുമുണ്ട്. റെയിൽവേയിൽ ജോലി ചെയ്യും മുൻപ് സിആർപിഎഫിലായിരുന്നു ദീപക്. ഇവർ അമ്മായിമ്മയെയും മർദിച്ചിരുന്നതായി ദീപക്കിന്റെ സഹോദരൻ പറഞ്ഞു.