റെയിൽവെ ജോലിക്കായി ഭർത്താവിനെ വകവരുത്തി യുവതി; ഹൃദയാഘാതമെന്ന് വരുത്തി തീർക്കാൻ വമ്പൻ ആസൂത്രണം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റെയിൽവെ ജോലിക്കായി ഭർത്താവിനെ വകവരുത്തി യുവതി; ഹൃദയാഘാതമെന്ന് വരുത്തി തീർക്കാൻ വമ്പൻ ആസൂത്രണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2025, 03:07 pm IST
Facebook
Twitter
WhatsAppTelegram

മീററ്റിൽ മർച്ചൻ്റ് നേവിക്കാരനായ ഭർത്താവിനെ കാമുകനാെപ്പം ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറും മുൻപ് സമാന രീതിയിൽ മറ്റൊരു കൊലയും. ഇത്തവണ യുപിയിലെ ബിജ്നോറിലാണ് സംഭവം. ദീപക് കുമാർ എന്ന റെയിൽവേ ടെക്നീഷ്യനാണ് കൊല്ലപ്പെട്ടത്. ഭാര്യ ശിവാനിയെയാണ് നജിബാബാദ് പാെലീസ് അറസ്റ്റ് ചെയ്തത്.പൂജ അവധിക്കാണ് 29-കാരനായ യുവാവ് കുഴഞ്ഞു വീണ് മരിക്കുന്നത്. ഹൃദയാഘാതമെന്ന് കരുതിയാണ് സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ ചെയ്തതും. പിന്നീട് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് സത്യം പുറത്തുവരുന്നത്. യുവാവിനെ ഭാര്യ ശിവാനി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. യുവാവ് കുഴഞ്ഞു വീണുവെന്ന് ദീപക്കിന്റെ സഹോദരനെ ശിവാനി വിളിച്ച് അറിയിക്കുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചിരുന്നു. കേന്ദ്രസർക്കാർ ജീവനക്കാരനായതിനാൽ പോസ്റ്റുമോർട്ടം നടത്തണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടു. ഇത് ശിവാനി എതിർത്തതോടെ യുവാവിന്റെ ബന്ധുക്കൾക്ക് സംശയം ഉടലെടുത്തു. പോസ്റ്റുംമോർട്ടത്തിന് പിന്നാലെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. ചോദ്യം ചെയ്യലിന് പിന്നാലെ 27-കാരിയായ ശിവാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ ഉറക്ക​ഗുളികൾ കൊടുത്ത് മയക്കി ശേഷമാണ് ഇവർ ശ്വാസം മുട്ടിച്ച് കാെലപ്പെടുത്തിയത്. വിധവയ്‌ക്ക് ലഭിക്കുന്ന റെയിൽവേ ജോലിയായിരുന്നു ലക്ഷ്യം.

കൊലപാതകത്തിന് അജ്ഞാതന്റെ സഹായവും യുവതിക്ക് ലഭിച്ചിരുന്നതായും സംശയമുണ്ട്. ദീപക്കിന്റെ കുടുംബവും പരാതി നൽകിയിരുന്നു. 2023 ജൂൺ 17നായിരുന്നു ദീപക്കിന്റെയും ശിവാനിയുടെയും വിവാഹം. ദമ്പതികൾക്ക് ആറുമാസം പ്രായമായ ഒരു മകനുമുണ്ട്. റെയിൽവേയിൽ ജോലി ചെയ്യും മുൻപ് സിആർപിഎഫിലായിരുന്നു ദീപക്. ഇവർ അമ്മായിമ്മയെയും മർദിച്ചിരുന്നതായി ദീപക്കിന്റെ സഹോദരൻ പറഞ്ഞു.

 

Tags: RailwayjobhusbandWomankills
Share
Tweet
SendShare

More News from this section

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies