താരിഫ് മരവിപ്പിച്ച ട്രംപിന്റെ നടപടിയില്‍ കുതിച്ച് ആഗോള വിപണികള്‍; ഇന്ത്യന്‍ വിപണി വെള്ളിയാഴ്ച കുതികുതിക്കുമോ?
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

താരിഫ് മരവിപ്പിച്ച ട്രംപിന്റെ നടപടിയില്‍ കുതിച്ച് ആഗോള വിപണികള്‍; ഇന്ത്യന്‍ വിപണി വെള്ളിയാഴ്ച കുതികുതിക്കുമോ?

വ്യാഴാഴ്ച മഹാവീര്‍ ജയന്തി പ്രമാണിച്ച് ഇന്ത്യന്‍ ഓഹരി വിപണി അവധിയായതിനാല്‍ ട്രംപിന്റെ പ്രഖ്യാപനത്തിന്റെ ഗുണഫലം അനുഭവിക്കാന്‍ നിക്ഷേപകര്‍ കാത്തിരിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2025, 02:37 pm IST
Facebook
Twitter
WhatsAppTelegram

ശ്രീകാന്ത് മണിമല

ന്യൂഡെല്‍ഹി: പകരത്തിന് പകരം താരിഫുകള്‍ മൂന്ന് മാസത്തേക്ക് മരവിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ആഗോള തലത്തില്‍ ഓഹരി വിപണികളുടെ വന്‍ കുതിപ്പ്. യുഎസ് വിപണികളാണ് ആദ്യം പ്രതികരിച്ചത്. എസ് ആന്‍ഡ് പി 500 സൂചിക 9.5% കുതിച്ചുകയറി. 2008 ന് ശേഷമുള്ള റെക്കോഡ് കുതിപ്പാണിത്. ഡൗ ജോണ്‍സിലുണ്ടായത് 3000 പോയന്റിന്റെ വന്‍ വര്‍ധനയാണ്. നാസ്ഡാക് കുതിച്ചത് 12.16 ശതമാനവും.

വ്യാഴാഴ്ച രാവിലെ ഏഷ്യന്‍ വിപണികളിലേക്കും ഈ ഊര്‍ജം പ്രവഹിച്ചു. വ്യാപാര തുടക്കത്തില്‍ തായ്വാന്‍ ഓഹരി വിപണി 9.2% ഉയര്‍ന്നു. ജപ്പാന്‍ വിപണി സൂചികയായ നിക്കി 225, 7.2% മുന്നേറി. ദക്ഷിണ കൊറിയന്‍ വിപണിയായ കോസ്പി 5% ല്‍ കൂടുതല്‍ ഉയര്‍ന്നു. ഓസ്ട്രേലിയയില്‍, എഎസ്എക്‌സ് 200, 6% ല്‍ കൂടുതല്‍ ഉയര്‍ന്നു. ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് സൂചിക 2.69% ആണ് മുന്നേറിയത്. ചൈനക്ക് മേല്‍ ഉയര്‍ന്ന നികുതി പ്രഖ്യാപിച്ച ട്രംപിന്റെ നടപടി ഷാംഗ്ഹായ് കോമ്പസിറ്റ് സൂചികയെ തളര്‍ത്തിയില്ലെന്നത് ശ്രദ്ധേയമായി. ഷാംഗ്ഹായ് സൂചിക 1.29% ഉയര്‍ന്നു. യുഎസ് പ്രസിഡന്റിന്റെ വ്യാപാര യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയ്‌ക്ക് ഭയപ്പെട്ടതുപോലെ ദോഷകരമാകില്ല എന്ന ആശ്വാസമാണ് ഏഷ്യയിലുടനീളമുള്ള വിപണികളില്‍ പ്രതിഫലിക്കുന്നത്.

യൂറോപ്യന്‍ വിപണികള്‍ വ്യാഴാഴ്ചത്തെ സെഷന്റെ തുടക്കത്തില്‍ തന്നെ കുതിച്ചു. ലണ്ടന്‍ ഓഹരി വിപണിയിലെ എഫ്ടിഎസ്ഇ 100 സൂചിക 6.2% ഉയര്‍ന്ന് 8166 പോയിന്റിലെത്തി. ജര്‍മ്മനിയുടെ ഡാക്‌സ് സൂചിക 7.8% ഉയര്‍ന്നപ്പോള്‍ ഫ്രാന്‍സിന്റെ സിഎസി 40 6.4% ഉയര്‍ന്നു. സ്‌പെയിനിന്റെ ഐബെക്‌സ് 35 ല്‍ 7.2% മുന്നേറ്റമാണ് ഉണ്ടായത്.

ഇന്ത്യന്‍ ഓഹരി വിപണി

വ്യാഴാഴ്ച മഹാവീര്‍ ജയന്തി പ്രമാണിച്ച് ഇന്ത്യന്‍ ഓഹരി വിപണി അവധിയായതിനാല്‍ ട്രംപിന്റെ പ്രഖ്യാപനത്തിന്റെ ഗുണഫലം അനുഭവിക്കാന്‍ നിക്ഷേപകര്‍ കാത്തിരിക്കണം. വെള്ളിയാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ വിപണിയിലും ആനുപാതികമായ കുതിപ്പിന് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന എന്‍എസ്ഇ ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചിലെ ഗിഫ്റ്റ് നിഫ്റ്റി ഫ്യൂച്ചേഴ്‌സ് 3.6% (810 പോയന്റ്) വ്യാഴാഴ്ച മുേേന്നറിയിട്ടുണ്ട്. നിഫ്റ്റി 50 ഓഹരികളുടെ ഫ്യൂച്ചര്‍ കോണ്‍ട്രാക്റ്റാണ് ഗിഫ്റ്റ് നിഫ്റ്റി സൂചിക. നിഫ്റ്റിയുടെ വരും ദിവസത്തെ പ്രകടനത്തെക്കുറിച്ച് ഇത് ചില സൂചനകള്‍ നല്‍കുന്നുണ്ട്.

Tags: Stock marketdonald trumpBSENSETariff War
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies