മോദിയുടെ നയതന്ത്ര വിജയം; തഹാവൂർ ഹുസൈൻ റാണയെ ഇന്ത്യയിൽ എത്തിച്ചു; തിഹാർ ജയിലിലേക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദിയുടെ നയതന്ത്ര വിജയം; തഹാവൂർ ഹുസൈൻ റാണയെ ഇന്ത്യയിൽ എത്തിച്ചു; തിഹാർ ജയിലിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2025, 02:55 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:  മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ ഹുസൈൻ റാണയെ (64) യുഎസിൽ നിന്നും ഇന്ത്യയിൽ എത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡൽഹിയിലേക്ക് കൊണ്ടുവന്നത്. പാലം എയർഫോഴ്സ് സ്റ്റേഷനിലാണ് വിമാനം ഇറങ്ങിയത്. റാണയെ അറസ്റ്റ് ചെയ്യാനുള്ള നടപടിക്രമങ്ങൾ എൻഐഎ ആരംഭിച്ചു. എൻഐഎ കോടതിയിൽ ഓൺലൈനായാണ് ഹാജരാക്കുക.

ഇവിടെ നിന്നും കനത്ത സുരക്ഷാ വലയത്തിൽ എൻഐഎ ആസ്ഥാനത്തേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. ഇവിടെ വച്ചായിരിക്കും വൈദ്യ പരിശോധന നടക്കുക. എൻഐഎ ആസ്ഥാനത്തിന് മുന്നിൽ വലിയ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വഴികളിൽ ബിഎസ്എഫിനെ വിന്യസിച്ചിട്ടുണ്ട്.  പൊലീസും കമാന്റോകളും ഒരുക്കിയ സുരക്ഷാ വലയത്തിലാണ് രാജ്യതലസ്ഥാനം.

തിഹാർ ജയിലിൽ റാണയെ പാർപ്പിക്കുമെന്നാണ് നിലവിലുള്ള റിപ്പോർട്ടുകൾ.  ജയിലിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.  എൻഐഎ ഡിജി അടങ്ങുന്ന ഉന്നത തല സംഘവും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലുള്ള സംഘവും റാണയെ ചോദ്യം ചെയ്യും.

2011 ഡിസംബറിലാണ്   തഹാവൂർ റാണയ്‌ക്കെതിരെയും ഡേവിഡ് ഹെഡ്‌ലി (ദാവൂദ് ​ഗിലാനി) ക്കെതിരെയും എൻ‌ഐ‌എ കുറ്റപത്രം സമർപ്പിച്ചത്. ഭീകരാക്രമണക്കേസ് പ്രതിയായ റാണയെ ഇന്ത്യക്ക് കൈമാറുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകിയ ഉറപ്പ് ഇതോടെ പാലിക്കപ്പെട്ടിരിക്കുകയാണ്.

ലഷ്കർ ഇ ത്വയ്ബയുടെ സജീവ പ്രവർത്തകൻ ആയിരുന്നു പാകിസ്താനിയായ തഹാവൂർ റാണ.പാക് സൈന്യത്തിൽ ഡോക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.  മുംബൈയിലെ 26/11 ആക്രമണത്തിന്റെ പ്രധാന സൂത്രധാരനാണ് ഇയാൾ. മുംബൈ ഭീകരാക്രമണത്തിനായി പ്രധാനപങ്കുവഹിച്ച പാകിസ്താനി-അമേരിക്കൻ ദാവൂദ് ​ഗിലാനിക്ക് (ഡേവിഡ് കോൾമാൻ ഹെഡ്ലി) യാത്രാരേഖകൾ സംഘടിപ്പിച്ച് നൽകിയത് തഹാവൂർ റാണയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

മുംബൈയിൽ എവിടെയെല്ലാം ആക്രമണം നടത്തണമെന്ന് നിരീക്ഷിച്ച് ഉറപ്പിച്ചത് ദാവൂദ് ​ഗിലാനിയായിരുന്നു. ​ഇയാൾ നിർദേശിച്ച സ്ഥലങ്ങളാണ് പിന്നീട് ലഷ്കർ ഭീകരർ ആക്രമിച്ചത്. ഭീകരർക്ക് ആവശ്യമായ ലോജിസ്റ്റിക്സ് പിന്തുണ തഹാവൂർ റാണ നൽകിയതായും ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്.

 

Tags: Tahawwur Hussain Rana
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies