പത്തനംതിട്ട: പത്തനംതിട്ടയില്‍ 17 കാരിയെ കാണാനില്ലെന്നു പരാതി. മദ്ധ്യപ്രദേശില്‍ നിന്നുള്ള മില്‍ തൊഴിലാളിയുടെ മകളെയാണ് കാണാനില്ലെന്ന് പരാതി വന്നത്. വെണ്ണിക്കുളത്ത് ആണ് സംഭവം. റോഷ്‌നി റാവത്ത് (17) നെ കാണാനില്ലെന്ന് അച്ഛന്‍ ഗംഗാ റാം റാവത്താണ് പരാതി നല്‍കിയത്.
വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. കൂട്ടുകാരിക്ക് യൂണിഫോം വാങ്ങാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി തിരികെ എത്തിയില്ല.
കാണാതാകുന്ന സമയം കറുത്ത ചെക്ക് ഷര്‍ട്ട് ആണ് പെണ്‍കുട്ടി ധരിച്ചിരുന്നത്. പെൺകുട്ടിയെ എവിടെയെങ്കിലും വച്ച് കാണുന്നവർ തൊട്ടടുത്ത പോലീസുമായോ കോയിപ്രം പോലീസുമായോ ബന്ധപ്പെടണമെന്ന് അറിയിച്ചു. ഫോണ്‍- +919497947146.















