മരണപ്പെട്ട മാതാപിതാക്കളുടെ പെൻഷൻ കൊണ്ട് വായ്പ; സ്വത്ത് സഹോദരന്റേത്; മുഖ്യമന്ത്രിയുടെ സ്വന്തക്കാരനെ വീഴ്ത്തിയത് കോടതിയിലെ ബാലിശമായ വാദങ്ങൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മരണപ്പെട്ട മാതാപിതാക്കളുടെ പെൻഷൻ കൊണ്ട് വായ്പ; സ്വത്ത് സഹോദരന്റേത്; മുഖ്യമന്ത്രിയുടെ സ്വന്തക്കാരനെ വീഴ്‌ത്തിയത് കോടതിയിലെ ബാലിശമായ വാദങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2025, 11:10 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനും ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെ. എം എബ്രഹാമിന് തിരിച്ചടിയായത് കോടതിയിൽ ഉയർത്തിയ ബാലിശമായ വിശദീകരണങ്ങൾ. കഴിഞ്ഞ ദിവസമാണ് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എബ്രഹാമിനെത്രെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.

തനിക്ക് വരവിൽ കവിഞ്ഞ സ്വത്തില്ലെന്നായിരുന്നു എബ്രഹാമിന്റെ വാദം. എന്നാൽ ഹർജിക്കാരനായ ജോമോൻ പുത്തൻപുരയ്‌ക്കൽ നൽകിയ ഹർജിയിൽ ഇയാളുടെ സ്വത്തിന്റെ മുഴുവൻ വിശദാംശങ്ങളും ഉണ്ടായിരുന്നു. എബ്രഹാമിന് മുംബൈ ന​ഗരത്തിൽ മൂന്ന് കോടിയുടെ ഫ്ലാറ്റ്, തിരുവനന്തപുരം വഴുതക്കാട് ഒരു കോടിയുടെ ഫ്ലാറ്റ്, കൊല്ലത്ത് എട്ടു കോടിയുടെ കെട്ടിടം സമൂച്ചയം എന്നിവയുണ്ടെന്ന് ഹർജിക്കാരൻ കോടതിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഇത് തന്റെ സഹോദരന്റെ പേരിലാണ് എന്നായിരുന്നു എബ്രഹാമിന്റെ വാദം. എന്നാൽ ഇതിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് എബ്രഹാമിന്റെ പേരിലാണെന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടു.

കിട്ടുന്ന ശമ്പളത്തേക്കാൾ കൂടുതൽ തുക എബ്രഹാം വായ്പയായി തിരിച്ചടച്ചിരുന്നു എന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കോളജ് അദ്ധ്യാപകരായ മാതാപിതാക്കളുടെ പെൻഷൻ തുകയാണ് ഇതിന് ഉപയോ​ഗിച്ചതെന്നായിരുന്നു എബ്രഹാമിന്റെ വാദം. എന്നാൽ എബ്രഹാമിന്റെ മാതാപിതാക്കൾ വർഷങ്ങൾ മുമ്പ് മരണപ്പെട്ടതാണെന്നും പിന്നെങ്ങനെ പെൻഷൻ കിട്ടിയെന്ന് ജോമോൻ ചോദിച്ചു.

മുൻ ചീഫ് സെക്രട്ടറിയായ എബ്രഹാം നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയാണ്. കൂടാതെ കിഫ്ബിയുടെ സിഇഒ എന്ന പദവിയും വഹിക്കുന്നുണ്ട്. ഇതെല്ലാം സന്തത സഹചാരിക്ക് മുഖ്യമന്ത്രി കനിഞ്ഞ നൽകിയ ചുമതലകളാണ്. 2015 ൽ എബ്രഹാമിന് വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്ന് കാണിച്ച് ജോമോൻ പുത്തൻപുരയ്‌ക്കൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.  .പിന്നാലെ വിജിലൻസിനെ സമീപിച്ചെങ്കിലും അവർ എബ്രഹാമിന് ക്ലീൻ ചിറ്റ് നൽകി.

2015ൽ ധനവകുപ്പിൽ അഡിഷണൽ സെക്രട്ടറി ആയിരിക്കുമ്പോഴാണ് വസ്തുവകകൾ വാങ്ങിക്കൂട്ടിയതെന്നാണ് ആരോപണം. ചട്ടപ്രകാരം എല്ലാം വകുപ്പ് സെക്രട്ടറിമാരും സ്വത്ത് വിവരങ്ങൾ രേഖാമൂലം ചീഫ് സെക്രട്ടറിയെ അറിയിക്കണം. എന്നാൽ എബ്രഹാം ഇതും പാലിച്ചില്ല. ചീഫ് സെക്രട്ടറി നടപടിയും എടുത്തില്ല. ഇതെല്ലാം കോടതിയെയും സംശയത്തിലാക്കി. രേഖകളും വാദങ്ങളും പരിശോധിച്ച കോടതി അനധികൃത സ്വത്തുണ്ടെന്ന് പ്രഥമദൃഷ്ട്യ കണ്ടെത്തി. ഇതോടെയാണ് അന്വേഷണത്തിന് സിബിഐ എത്തുന്നത്.

Tags: Pinaryi VijayanK M Abraham
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies