കൊക്കെയ്ൻ ഉപയോഗിച്ചോ എന്ന് പോലും പരിശോധിച്ചില്ല ; ആദ്യ കേസ് ആവിയായത് ഇങ്ങനെ; നടൻ കുറ്റവിമുക്തനായ കേസിൽ പൊലീസിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് കോടതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊക്കെയ്ൻ ഉപയോഗിച്ചോ എന്ന് പോലും പരിശോധിച്ചില്ല ; ആദ്യ കേസ് ആവിയായത് ഇങ്ങനെ; നടൻ കുറ്റവിമുക്തനായ കേസിൽ പൊലീസിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2025, 12:28 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരിക്കേസിൽ പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി വിചാരണക്കോടതി. പിടിച്ചെടുത്ത കൊക്കെയ്ന്റെ ഘടകങ്ങൾ വേർതിരിച്ച് പരിശോധിക്കാൻ പൊലീസ് മിനക്കെട്ടില്ല. പ്രതികൾ കൊക്കെയ്ൻ ഉപയോ​ഗിച്ചോയെന്ന പ്രാഥമിക പരിശോധന പോലും ഉണ്ടായില്ല, കോടതി വ്യക്തമാക്കി.

ഒന്നാം പ്രതിയായ രേഷ്മയുടെ പോക്കറ്റിൽ നിന്നും ലഹരി കണ്ടെടുത്തു എന്നായിരുന്നു പൊലീസ് പറഞ്ഞത്. എന്നാൽ കൊക്കെയ്ൻ കണ്ടെടുത്തില്ലെന്നാണ് വനിത പൊലീസ് ഉദ്യോ​ഗസ്ഥയുടെ മൊഴി. പട്രോംളി​ഗ് സംഘത്തിന് ലഭിച്ച് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നായിരുന്നു പൊലീസ് എഫ്ഐആർ. എന്നാൽ വിവരം ലഭിച്ചില്ലെന്നാണ് പട്രോംളി​ഗ് സംഘം കോടതിയിൽ പറഞ്ഞത്. ഫ്ലാറ്റിൽ നിന്നും പിടിച്ചെടുത്ത വസ്തുക്കൾ  സെർച്ച് മെമ്മോയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഒരു ഡസനോളം വീഴ്ചകളാണ്  കോടതി എണ്ണിപ്പറഞ്ഞത്. ഇതാണ് നടൻ അടക്കമുള്ള പ്രതികൾ കുറ്റവിമുക്തരാകാനുള്ള കാരണവും.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഷൈൻ ടോം ചാക്കോയെ കോടതി കുറ്റവിമുക്തനാക്കിയത്. കേരളത്തിലെ ആദ്യ കൊക്കെയ്ൻ കേസായിരുന്നു ഇത്. സംസ്ഥാനത്ത് എംഡിഎംഎയും രാസലഹരിയുമായി ബന്ധപ്പെട്ട് ദിനംപ്രതി നൂറുകണക്കിന് കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. ലഹരി പിടികൂടലും അറസ്റ്റും മുറപോലെ നടക്കുന്നുണ്ടെങ്കിലും ഇതിൽ 90 ശതമാനം കേസുകളും പൊലീസിന്റെ പിടിപ്പുകേട് കൊണ്ട് ആവിയായി പോകും. അതിന് ഏറ്റവും വലിയ തെളിവാണ് നടൻ ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരിക്കേസ്.

ഷൈൻ അടക്കം എല്ലാം പ്രതികളേയും എറണാകുളം അഡിഷണൽ കോടതി കുറ്റവിമുക്തരാക്കിയത്. ലഹരിക്കേസിൽ പാലിക്കേണ്ട പ്രാഥമിക നടപടി ക്രമങ്ങൾ പോലും പൊലീസ് പാലിക്കാത്തതാണ് പ്രതികളെ വെറുതെ വിടാൻ കാരണം. 2015 ജനുവരി 30 നാണ് ഷൈൻ ടോം ചാക്കോയും നാല് യുവതികളും 10 ​ഗ്രാം കൊക്കെയ്നുമായി പിടിയിലാകുന്നത്. സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിഷാമിന്റെ കടവന്ത്രയെ ഫ്ലാറ്റിൽ നിന്നാണ് സംഘത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വെള്ളിത്തിരയിൽ കത്തി നിന്നിരുന്ന യുവനായകൻ പിടിക്കപ്പെട്ടതോടെ കേസ് വാർത്തകളിൽ നിറഞ്ഞു. സിനിമയും ലഹരിയും വലിയ ചർച്ചയായി.

എന്നാൽ പൊലീസിന്റെ അറിവുകേടാണ് കേസ് ആവിയാക്കിയതെന്ന് അന്ന് തന്നെ നിയമവിദ​ഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. അറസ്റ്റ് നടന്ന ദിവസം തന്നെ തോറ്റുപോയ കേസ് എന്നാണ് കേസിന് നൽകുന്ന വിശേഷണം. ലഹരിക്കേസ് ​​കൈക്കാര്യം ചെയ്യുന്നതിന്റെ ബാലപാഠം പോലും അറിയാത്ത ഉദ്യോ​ഗസ്ഥരാണ് കേസ് നശിപ്പിച്ചതെന്ന് വ്യക്തം.

 

Tags: Actor Shine Tom Chakkoലഹരിക്കേസ്
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies