അതിരപ്പിള്ളിയിലെ ഇരട്ടമരണം; കാട്ടാനയാക്രമണമെന്ന് സ്ഥിരീകരിക്കാൻ പോസ്റ്റുമോർട്ടം കഴിയട്ടേയെന്ന് വനംവകുപ്പ്; വാദം തള്ളി രക്ഷപ്പെട്ടവർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അതിരപ്പിള്ളിയിലെ ഇരട്ടമരണം; കാട്ടാനയാക്രമണമെന്ന് സ്ഥിരീകരിക്കാൻ പോസ്റ്റുമോർട്ടം കഴിയട്ടേയെന്ന് വനംവകുപ്പ്; വാദം തള്ളി രക്ഷപ്പെട്ടവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2025, 12:29 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണ റിപ്പോർട്ട് തേടി വനംമന്ത്രി എകെ ശശീന്ദ്രൻ. വനംവകുപ്പിനെതിരെ അതിരൂക്ഷ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് നിർദേശം ലഭിച്ചത്.

വാഴച്ചാൽ ഉന്നതിയിലെ താമസക്കാരായ സതീഷ്, അംബിക എന്നീ ദമ്പതികളാണ് മരിച്ചത്. അതിരപ്പിള്ളി വനംമേഖലയ്‌ക്ക് സമീപം കുടിൽ കെട്ടി തേൻ ശേഖരിച്ചു വരികയായിരുന്നു കുടുംബം. തുടർന്ന് ഇന്നലെ വൈകിട്ടാണ് കാട്ടാന ആക്രമണുണ്ടായത്. കൂട്ടമായി വന്ന കാട്ടാനകളാണ് ആക്രമിച്ചതെന്ന് കുടുംബത്തിലുണ്ടായിരുന്ന മറ്റുള്ളവർ പറയുന്നു. കാട്ടാന വന്നതോടെ ചിതറിയോടിയെങ്കിലും സതീഷിനും അംബികയ്‌ക്കും രക്ഷപ്പെടാനായില്ല.

ഇരുവരെയും കാണാതായതിനെ തുടർന്ന് വനംവകുപ്പും പ്രദേശവാസികളും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയിലായിരുന്നു അംബികയുടെ മൃതദേഹം. അതേസമയം മരണം കാട്ടാന ആക്രമണത്തെ തുടർന്നാണെന്ന് അന്വേഷണത്തിന് ശേഷമേ സ്ഥിരീകരിക്കാൻ കഴിയൂവെന്ന നിലപാടിലാണ് വനംവകുപ്പ്.

എന്നാൽ തങ്ങളെ ആക്രമിച്ചത് കാട്ടാനക്കൂട്ടമാണെന്ന് രക്ഷപ്പെട്ട രമ എന്ന സ്ത്രീ പ്രതികരിച്ചു. ആക്രമണത്തിന് ഇരയായവർ വനംവകുപ്പിന്റെ വാദം തള്ളി രം​ഗത്തെത്തുകയായിരുന്നു. തിങ്കഴാഴ്ച വൈകിട്ട് ഏഴ് മണിക്ക് ശേഷമായിരുന്നു സംഭവം. ആന തന്നെ പുഴയിലേക്ക് തള്ളിയിട്ടെന്നും തുടർന്ന് തോളെല്ലിന് പരിക്കേറ്റെന്നും രമ പറയുന്നു. കാട്ടാന വന്നപ്പോൾ ഭയന്നോടിയതിനെ തുടർന്ന് മരിച്ചതാകാനും സാധ്യതയുണ്ടെന്ന വനംവകുപ്പിന്റെ വാദം തള്ളുകയാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവർ.

Tags: Athirappillyelephant attackwild elephant attackAthirappilly Death
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies