"ദുഷ്കരമായ യാത്ര; ‌‌അതിജീവിച്ചേ തീരൂ, വ്യക്തിപരമായ ചില വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്": കുറിപ്പുമായി നസ്റിയ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“ദുഷ്കരമായ യാത്ര; ‌‌അതിജീവിച്ചേ തീരൂ, വ്യക്തിപരമായ ചില വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്”: കുറിപ്പുമായി നസ്റിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2025, 11:11 am IST
Facebook
Twitter
WhatsAppTelegram

പൊതുയിടങ്ങളിൽ നിന്ന് മാറിനിൽക്കുന്നതിൽ വിശദീകരണവുമായി നടി നസ്റിയ നസീം. ഏതാനും മാസങ്ങളായി വൈകാരികമായ നിമിഷങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും വ്യക്തിപരമായ ചില പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും നസ്റിയ പറയുന്നു. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് നസ്റിയ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ബേസിൽ ജോസഫിനൊപ്പം സൂക്ഷ്മദർശിനി എന്ന ചിത്രത്തിൽ നസ്റിയ അഭിനയിച്ചത്. തിരിച്ചുവരവ് ​ഗംഭീരമാക്കിയ താരത്തിന്റെ വിശേഷങ്ങൾ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു. പൊതുവേദികളിലെ നസ്റിയയുടെ സാന്നിധ്യവും അഭിമുഖങ്ങളും വൈറലായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി നസ്റിയ പൊതുയിടങ്ങളിൽ നിന്ന് വിട്ടുനിന്നത്. ഇതിന് പിന്നാലെ സഹപ്രവർത്തകരും സുഹൃത്തുക്കളും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നസ്റിയ പ്രതികരിച്ചിരുന്നില്ല. പിന്നാലെയാണ് താരത്തിന്റെ കുറിപ്പ്.

“കഴിഞ്ഞ കുറച്ച് മാസങ്ങളായി ‌ഞാൻ എല്ലായിടത്ത് നിന്നും മാറി നിൽക്കുന്നതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാനാണ് ഈ കുറിപ്പ്. ഞാൻ വൈകാരികവും വ്യക്തിപരവുമായ വെല്ലുവിളികളോട് മല്ലിടുകയായിരുന്നു. 30-ാം പിറന്നാൾ ആഘോഷം, പുതുവർഷാഘോഷം, സൂക്ഷ്മദർശിനിയുടെ വിജയാഘോഷം തുടങ്ങിയ പ്രധാനപ്പെട്ട നിമിഷങ്ങൾ എനിക്ക് ആഘോഷിക്കാനായില്ല. എനിക്ക് എന്താണ് സംഭവിച്ചതെന്ന് പറയാതിരുന്നതിനും ആരുടെയും കോളിനും മെസേജുകൾക്കും മറുപടി നൽകാതാരുന്നതിനും എല്ലാവരോടും ക്ഷമ ചോദിക്കുന്നു.

ഞാൻ കാരണം മറ്റുള്ളവർക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിക്കുന്നു. ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് എന്നെ ബന്ധപ്പെടാൻ ശ്രമിച്ച സഹപ്രവർത്തകരോടും ക്ഷമ ചോദിക്കുന്നു. ഇത് അതീവ ദുർഘടം പിടിച്ച യാത്രയാണ്. പക്ഷേ, ഇതൊല്ലാം അതിജീവിച്ചുവരികയാണ്. ഓരോ ദിവസവും നല്ല മാറ്റമാണുണ്ടാകുന്നത്. എന്നെ മനസിലാക്കുകയും കൂടെ നില്‍ക്കുകയും ചെയ്യുന്നവരോട് നന്ദിയറിയിക്കുന്നു. പൂര്‍ണമായും എനിക്ക് തിരിച്ചുവരാന്‍ കുറച്ചുസമയം വേണ്ടിവന്നേക്കാം. എല്ലാവരുടെയും പിന്തുണയ്‌ക്ക് നന്ദി”- നസ്റിയ പോസ്റ്റിൽ പറയുന്നു.

Tags: instagramPostnasriya naseem
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies