ഇന്ന് ഉത്സവങ്ങളിൽ കാണുന്ന ചില കലാപരിപാടികൾ ക്ഷേത്രങ്ങൾ രാഷ്ട്രീയവൽക്കരിക്കപ്പെട്ടതിന്‍റെ ഭാഗമായി കടന്നുവന്നത് :ടി പി സെൻകുമാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ന് ഉത്സവങ്ങളിൽ കാണുന്ന ചില കലാപരിപാടികൾ ക്ഷേത്രങ്ങൾ രാഷ്‌ട്രീയവൽക്കരിക്കപ്പെട്ടതിന്‍റെ ഭാഗമായി കടന്നുവന്നത് :ടി പി സെൻകുമാർ

ക്ഷേത്രങ്ങളെ കമ്മ്യൂണിസത്തിന്റെ ഈറ്റില്ലങ്ങളായി മാറ്റുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2025, 12:06 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഇന്ന് ഉത്സവങ്ങളിൽ കാണുന്ന ചില കലാപരിപാടികൾ ക്ഷേത്രങ്ങൾ രാഷ്‌ട്രീയവൽക്കരിക്കപ്പെട്ടതിന്‍റെ ഭാഗമായി കടന്നുവന്നതാണെന്ന് മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ പറഞ്ഞു.

കമ്മ്യൂണിസത്തിന്റെ ഈറ്റില്ലങ്ങളായി ക്ഷേത്രങ്ങളെ മാറ്റുന്നു. ക്ഷേത്രങ്ങളില്‍ വിപ്ലവഗാനം പാടുന്നതിനും ചെഗുവേരയുടെ ഫോട്ടോ സ്ഥാപിക്കാനുമാണ് ചിലര്‍ ശ്രമിക്കുന്നത്. ക്ഷേത്ര പരിസരം രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 59-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് രാഷ്‌ട്രീയ മുക്ത ക്ഷേത്രഭരണം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വരുമാനം കൂടുതലുള്ള ക്ഷേത്രങ്ങള്‍ കൈയടക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശ്രമിക്കുന്നു. പരമ്പരാഗത ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിച്ച് ഭക്തര്‍ക്ക് ക്ഷേത്രോപസന തടസമില്ലാതെ നിര്‍വഹിക്കാനുള്ള സാഹചര്യമൊരുക്കലാണ് ദേവസ്വം ബോര്‍ഡുകളുടെ ഉത്തരവാദിത്തം. ക്ഷേത്രങ്ങള്‍ എങ്ങനെ കച്ചവടകേന്ദ്രമാക്കാമെന്ന ചിന്തയിലാണ് സര്‍ക്കാരും ബോര്‍ഡുകളും. പല ക്ഷേത്രങ്ങളുടെയും ഭൂമികള്‍ ആരുടെ കൈയിലാണെന്ന് പോലും അറിയില്ല. ക്ഷേത്രങ്ങളെ സംരക്ഷിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക നിയമമുണ്ടാക്കണം, അദ്ദേഹം പറഞ്ഞു.

ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം മഠാധിപതി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ഉദ്ഘാടനം നിര്‍വഹിച്ചു. ധര്‍മബോധമുള്ള ഈശ്വര വിശ്വാസമുള്ള ഒരു ജനതയെ ക്ഷേത്രഭരണം ഏല്പിക്കണമെന്ന് സ്വാമി പറഞ്ഞു. ഭൂപരിഷ്‌കരണ നിയമത്തെ അനുകൂലിച്ചവരാണ് വഖഫിനെതിരെ മുറവിളി കൂട്ടുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി ശശികല ടീച്ചര്‍ പറഞ്ഞു. അന്ന് ക്ഷേത്രഭൂമികള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടിരുന്നു. ഇതിനെതിരെ ആരും പ്രതികരിച്ചില്ല. ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റാനാണ് ഉപയോഗിക്കുന്നതെന്നും ശശികല ടീച്ചര്‍ പറഞ്ഞു.

മാധ്യമ പ്രവര്‍ത്തന്‍ ജി. കെ. സുരേഷ് ബാബു അധ്യക്ഷനായി. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, ക്ഷേത്രസരംക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജില്ലാ അധ്യക്ഷന്‍ മുക്കംപാലമൂട് രാധാകൃഷ്ണന്‍, സംസ്ഥാന പ്രചാര്‍ പ്രമുഖ് ഷാജു വേണുഗോപാല്‍, താലൂക്ക് പ്രസിഡന്റ് സുനില്‍ എം. നായര്‍, മാതൃസമിതി ജില്ലാ അധ്യക്ഷ ജയശ്രീ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: TP SenkumarKerala Kshethra Samrakshan SamithiViji Thampi
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies