വ്യാജ ജോലി വാഗ്ദാനം നൽകി സൈബർതട്ടിപ്പ്: നാല് ഇരകളെക്കൂടി മ്യാൻമറിൽ നിന്ന് തിരിച്ചെത്തിച്ച് ഇന്ത്യ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വ്യാജ ജോലി വാഗ്ദാനം നൽകി സൈബർതട്ടിപ്പ്: നാല് ഇരകളെക്കൂടി മ്യാൻമറിൽ നിന്ന് തിരിച്ചെത്തിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2025, 07:56 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വ്യാജ ജോലി വാഗ്ദാനങ്ങളിൽ വഞ്ചിക്കപ്പെട്ട് സൈബർ തട്ടിപ്പ് സംഘങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിതരായ നാല് ഇന്ത്യക്കാരെക്കൂടി മ്യാൻമറിൽ നിന്നും തിരികെയെത്തിച്ച് ഇന്ത്യൻ എംബസി. മ്യാൻമർ-തായ്‌ലൻഡ് അതിർത്തിയിൽ പ്രവർത്തിക്കുന്ന ഒരു സൈബർ തട്ടിപ്പ് സംഘത്തിൽ ജോലി ചെയ്യാൻ നിർബന്ധിതരായവരെയാണ് എംബസി രക്ഷപ്പെടുത്തി നാട്ടിലേക്ക് തിരികെ അയച്ചത്.

ഏപ്രിൽ 12 ന് മ്യാൻമറിലെ മ്യവാഡിയിലെ സൈബർ തട്ടിപ്പ് ശൃംഖലകളിൽ നിന്ന് മോചിപ്പിച്ച ഇവരെ യാങ്കോണിലേക്ക് കൊണ്ടുവരികയും തുടർന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈമാറുകയുമായിരുന്നു. കഴിഞ്ഞ ഒരുമാസക്കാലയളവിനുള്ളിൽ ഇത്തരത്തിൽ വ്യാജ ജോലി വാഗ്ദാനങ്ങൾക്ക് ഇരയായ 500 ൽ അധികം ഇന്ത്യക്കാരെയാണ് രക്ഷപ്പെടുത്തി നാട്ടിൽ തിരിച്ചെത്തിച്ചത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വ്യാജ ജോലി വാഗ്ദാനങ്ങൾ നൽകി ഇന്ത്യൻ പൗരന്മാരെ ആകർഷിക്കുന്ന പ്രവണത വർദ്ധിച്ചുവരികയാണെന്നും ഇവർ മ്യാൻമർ-തായ്‌ലൻഡ് അതിർത്തിയിൽ പ്രവർത്തിക്കുന്ന തട്ടിപ്പ് കേന്ദ്രങ്ങളിൽ കുടുങ്ങിപ്പോകുന്നതായും വിദേശകാര്യ മന്ത്രാലയം (എംഇഎ) റിപ്പോർട്ട് ചെയ്യുന്നു. ദക്ഷിണ മ്യാൻമറിലെ മ്യവാഡിയെ ചുറ്റിപ്പറ്റിയുള്ള തട്ടിപ്പ് കേന്ദ്രങ്ങളിൽ ഇരകൾ കഠിനമായ സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നുവെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇരകളിൽ ഭൂരിഭാഗവും ചൈനയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ളവരാണെന്നും ചിലർ കിഴക്കൻ ആഫ്രിക്കയിൽ നിന്നുള്ളവരാണെന്നും സർക്കാർ അറിയിച്ചു.

മ്യാൻമർ-തായ്‌ലൻഡ് അതിർത്തി പ്രദേശങ്ങളിലെ തട്ടിപ്പുകാർ വിദേശ പൗരന്മാരെ വശീകരിക്കുന്നതിനായി തായ്‌ലൻഡ്, ദുബായ്, ബാങ്കോക്ക് എന്നിവിടങ്ങളിൽ മികച്ച ആനുകൂല്യങ്ങളോടെ “ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്” പദവികൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ അവർ എത്തിയതിനുശേഷം, ഈ തട്ടിപ്പ് കേന്ദ്രങ്ങളിൽ സൈബർ തട്ടിപ്പ് നടത്താൻ ഇവരെ നിർബന്ധിതരാക്കുന്നു. സോഷ്യൽ മീഡിയ പരസ്യങ്ങളിലൂടെയും ദുബായ്, ഇന്ത്യ ആസ്ഥാനമായുള്ള ഏജന്റുമാർ വഴിയും തട്ടിപ്പുകാർ വ്യാജ ജോലി വാഗ്ദാനങ്ങൾ പ്രചരിപ്പിക്കുന്നു.

Tags: indian embassyRepatriatedIndian MenCyber scamfake job offersMyanmar-Thailand borde
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies