കുടുംബ ബിസിനസിനെ അടുത്ത തലമുറയിലേക്ക് വിജയകരമായി കൈമാറാന്‍ ആവശ്യമായ തന്ത്രങ്ങളും മൂല്യങ്ങളും പങ്കുവെക്കുന്ന ബിസിനസ് കോണ്‍ക്ലേവ് മേയ് 5ന് കാലിക്കറ്റ് ട്രേഡ് സെന്ററില്‍. ‘The SECRETS behind Generational WEALTH – The POWER of FAMILY BUSINESS’ എന്ന വിഷയത്തിലാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ നീണ്ടുനില്‍ക്കുന്ന ഏകദിനപരിപാടി, പുതിയ തലമുറയിലേക്കുള്ള ഫലപ്രദമായ ബിസിനസ് കൈമാറ്റത്തിന്റെ വഴികള്‍ തുറന്ന് കാണിക്കും.
”കുടുംബ വ്യവസായം തലമുറകളിലേക്ക് വിജയകരമായി കൈമാറാന്‍ സമ്പത്ത് മാത്രം പോര. അതിന്റെ അടിസ്ഥനമായ മൂല്യങ്ങളും പ്രവര്‍ത്തന രീതിയും കൂടി പകര്‍ന്നുകൊടുക്കണം. ഈ വിജയത്തിന്റെ രഹസ്യങ്ങളാണ് ഐടിസിസി ബിസിനസ് കോണ്‍ക്ലേവ് വെളിപ്പെടുത്തുക,” ഐടിസിസി ചെയര്‍മാന്‍ അബ്ദുല്‍ കരീം പഴേരിയല്‍ പറഞ്ഞു.
വ്യവസായ മേഖലയിലെ പ്രശസ്തരും പ്രചോദനാത്മകമായ പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയവരുമായ പ്രമുഖര്‍ ബിസിനസ് കോണ്‍ക്ലേവില്‍ സംസാരിക്കും. ആഗോള മനുഷ്യസേവകനായ മോഹന്‍ജി, മാനേജ്‌മെന്റ് ചിന്തകനും സംസ്‌കാര വിദഗ്ധനുമായ സന്തോഷ് ബാബു, ബിസിനസ് തന്ത്രജ്ഞനും കോച്ചുമായ മധു ഭാസ്‌കരന്‍, മെന്ററും വളര്‍ച്ചാ വിദഗ്ധനുമായ വി.കെ. മാധവ് മോഹന്‍, പ്രചോദനാത്മക പരിശീലക സഹല പര്‍വീന്‍, കോര്‍പ്പറേറ്റ് കണ്‍സള്‍ട്ടന്റ് സി.എസ്. അഷീക്ക് എ.എം, ഡിജിറ്റല്‍ ലെഗസി ആര്‍കിടെക്റ്റ് സുരേഷ് കുമാര്‍ തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.
ബിസിനസ് പൈതൃക സംരക്ഷണം, തലമുറമാറ്റത്തിനുള്ള തന്ത്രങ്ങള്‍, ബിസിനസ്സിലെ നീതിയും മൂല്യങ്ങളും, സാങ്കേതിക വിദ്യയുടെ ഊര്‍ജ്ജം, ധനകാര്യ ഭദ്രതയും നിക്ഷേപ തന്ത്രങ്ങളും തുടങ്ങി നിരവധി സെഷനുകള്‍ ബിസിനസ് കോണ്‍ക്ലേവിലുണ്ടാകും.
ബിസിനസ് ലീഡര്‍ഷിപ്പ്, ഇന്നവേഷന്‍ തുടങ്ങി യുവതലമുറക്ക് വേണ്ടി പ്രത്യേകം സെഷനുകളും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കുടുംബ വ്യവസായം സുസ്ഥിരവും ദീര്‍ഘകാല വിജയം ഉറപ്പുവരുത്തുന്നതുമാക്കാന്‍ സഹായകരമായ ബിസിനസ് കോണ്‍ക്ലേവ്, വ്യവസായികള്‍, സംരംഭകര്‍, മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍, കുടുംബബിസിനസ് മുന്നോട്ടുകൊണ്ടുപോകുന്നവര്‍ എന്നിവര്‍ക്ക് പ്രയോജനപ്പെടും.
പങ്കെടുക്കാനും രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും വിളിക്കുക: 75929 15555 / 92495 11111
ഇമെയില്‍: info@indotransworld.org
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍: www.indotransworld.org















