വിദേശ മലയാളിയായ യുവതിയെ കാണാനാണ് ഹോട്ടലിൽ മുറിയെടുത്തത്; സിനിമ സെറ്റിൽ വച്ച് കഞ്ചാവ് വലിക്കാറുണ്ട്; ഷൈൻ ടോം ചാക്കോ നൽകിയ മൊഴിയുടെ പൂർണ്ണരൂപം പുറത്ത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിദേശ മലയാളിയായ യുവതിയെ കാണാനാണ് ഹോട്ടലിൽ മുറിയെടുത്തത്; സിനിമ സെറ്റിൽ വച്ച് കഞ്ചാവ് വലിക്കാറുണ്ട്; ഷൈൻ ടോം ചാക്കോ നൽകിയ മൊഴിയുടെ പൂർണ്ണരൂപം പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2025, 12:37 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ നൽകിയ മൊഴിയുടെ പൂർണ്ണരൂപം പുറത്ത്. വിദേശമലയാളിയായ യുവതിയെ കാണാനാണ് കൊച്ചിയിലെ ഹോട്ടലിൽ എത്തിയതെന്ന് ഷൈൻ മൊഴി നൽകി.  കാക്കനാട്ടെ ഹോട്ടലിൽ ആയിരുന്നു ആദ്യം താമസിച്ചത്. മൈക്ക് മൈ ട്രിപ്പ് വഴിയാണ്  ഹോട്ടൽ വേദാന്തയിൽ റൂം ബുക്ക് ചെയ്തതെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു.

വ്യക്തിപരമായ ആവശ്യത്തിന് ഇവിടെ എത്തിയത്. വിദേശമലയാളിയായ യുവതിയുമായി ഫോണിൽ സംസാരിച്ചിരുന്നു. അവർ ഹോട്ടലിലേക്ക് വരാമെന്നും നേരിട്ട് കാണാമെന്നും പറഞ്ഞിരുന്നു. അതനുസരിച്ചാണ് താൻ ഹോട്ടലിൽ എത്തിയത്. യുവതി നേരത്തെ തന്നെ ഹോട്ടലിൽ മുറിയെടുത്തു. തുടർന്നാണ് 304 മുറി താൻ എടുത്തത്. ഹോട്ടലിൽ മുറിയെടുത്ത ശേഷം ചിലർ കാണാൻ വന്നിരുന്നു. മേക്കപ്പ് സ്റ്റാഫായ വിൻസി, പാലക്കാട് സ്വദേശിയും സലൂൺ ഉടമയുമായ ആദം, സിനിമ സംവിധായകൻ നഹാസ് എന്നിവരാണ് കാണാൻ എത്തിയത്.

തനിക്ക് ശത്രുക്കളില്ല. പക്ഷെ പിതാവ് ഒരു സിനിമ നിർമിച്ചിരുന്നു. ആ സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തർക്കമുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടവർ മർദ്ദിക്കാൻ വന്നു എന്ന് കരുതിയാണ് ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയതെന്നാണ് ഷൈൻ നൽകിയ ന്യായീകരണം. അവിടെ നിന്നും ഹയാത്ത് ഹോട്ടലിലും പിന്നീട് ​ഗുരുവായൂരിലേക്കും പോയി. അവിടെ നിന്നും പാലക്കാട് പോയി അഭിഭാഷകനെ കണ്ടെന്നും ഷൈൻ പറയുന്നു.

വിൻസി അലോഷ്യസിനോട് തമാശരൂപത്തിൽ പലതും പറഞ്ഞിട്ടുണ്ടാകും എന്നാൽ അപമര്യാദമായി പെരുമാറിയിട്ടില്ലയെന്നും ഷൈൻ പറഞ്ഞു. മെത്താംഫിറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്ന് ഷൈൻ സമ്മതിച്ചതായി നേരത്തെ വിവരങ്ങൾ പുറത്ത് വന്നിരുന്നു. മൂക്കിലേക്ക് വലിച്ച് കയറ്റിയാണ്  മെത്താംഫിറ്റമിൻ ഉപയോ​ഗിക്കുന്നതെന്ന് ഷൈൻ  പറഞ്ഞു.  സിനിമ സെറ്റിൽ വച്ച് കഞ്ചാവ് ബീഡി വലിച്ചുണ്ട്. എന്നാൽ എംഡിഎംഎയും സ്റ്റാമ്പും ഉപയോ​ഗിക്കാറില്ല. സിനിമാ സെറ്റുകളിൽ ലഹരി എത്തിച്ച് നൽകാൻ പ്രത്യേക ഏജന്റുമാരുണ്ട്. ​ഗൂ​ഗിൾ പേ വഴിയാണ് പണം കൈമാറിയത്. ആർക്ക് എപ്പോൾ കൈമാറിയെന്ന് ഓർമയില്ലെന്നും ഷൈൻ പൊലീസിന് മൊഴി നൽകി. എന്നാൽ ഷൈനിന്റെ മൊഴി അന്വേഷണ സംഘം വിശ്വാസത്തിൽ എടുത്തിട്ടില്ല.

 

Tags: Actor Shine Tom Chakko
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies