ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2025, 06:50 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : മുർഷിദാബാദിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതിനീചമായ അക്രമത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിൽ രാഷ്‌ട്രപതി ഭരണം ആവശ്യപ്പെടുന്ന ഹർജി ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും.

വഖഫ് ഭേദഗതിനിയമത്തിനെതിരായ പ്രതിഷേധങ്ങളെത്തുടർന്ന് ബംഗാളിൽ മുസ്‌ലീങ്ങൾ ഹിന്ദുക്കൾക്കെതിരെ നടത്തിയ ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാൾ നിവാസികളായ ദേവദത്ത മാജിയും മണി മുഞ്ജലും ആണ് ഹർജി നൽകിയത്. സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി കേൾക്കുന്നത് ജസ്റ്റിസുമാരായ ഭൂഷൺ ആർ ഗവായി, എ ജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് ആണ്.

2022 മുതൽ 2025 ഏപ്രിൽ വരെ സംസ്ഥാനത്ത് ഹിന്ദുക്കൾക്കെതിരെ നടന്ന അക്രമങ്ങൾ മാജിയും മുഞ്ജലും ഹർജിയിൽ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് മുർഷിദാബാദിൽ നടന്ന അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മുൻ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതി രൂപീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

അക്രമബാധിത പ്രദേശങ്ങളിൽ കേന്ദ്ര സേനയെ വിന്യസിക്കണമെന്നും പൗരന്മാരുടെ ജീവിതം, സ്വാതന്ത്ര്യം, അന്തസ്സ് എന്നിവ ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

മുർഷിദാബാദ് അക്രമത്തിൽ ഹിന്ദുക്കളെ ലക്ഷ്യം വച്ചായിരുന്നുവെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഏപ്രിൽ 6 ന് കൊൽക്കത്തയിൽ രാമനവമി ദിനത്തിലെ അക്രമവും ബിർഭൂമിൽ ഹോളി ആഘോഷത്തിനിടെ കല്ലെറിഞ്ഞതും മറ്റ് സംഭവങ്ങളും ഹർജിയിൽ എടുത്തുകാണിച്ചിട്ടുണ്ട്. സന്ദേശ്ഖലിയിലെ അക്രമവും പ്രാദേശിക ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നേതാവായ ഷാജഹാൻ ഷെയ്‌ക്കിനെതിരെ ലൈംഗികാതിക്രമവും ഭൂമി കൈയേറ്റവും സംബന്ധിച്ച ആരോപണങ്ങളും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്.

Tags: SUPREME COURT INDIAMurshidabad Violence
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies