കെസിഎ പിങ്ക് ടൂർണമെൻ്റിന് തുടക്കം; പേൾസിനും എമറാൾഡിനും വിജയം
Friday, June 26 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കെസിഎ പിങ്ക് ടൂർണമെൻ്റിന് തുടക്കം; പേൾസിനും എമറാൾഡിനും വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2025, 03:51 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമായി. ആദ്യ ദിവസത്തെ മത്സരങ്ങളിൽ കെസിഎ പേൾസും കെസിഎ എമറാൾഡും ജയിച്ചു. ആദ്യ മത്സരത്തിൽ പേൾസ് ഏഴ് വിക്കറ്റിന് റൂബിയെ തോല്പിച്ചപ്പോൾ രണ്ടാം മത്സരത്തിൽ എമറാൾഡ് 77 റൺസിന് ആംബറിനെ തോല്പിച്ചു. ക്യാപ്റ്റൻമാരുടെ ഓൾ റൗണ്ട് മികവാണ് ഇരു ടീമുകൾക്കും വിജയമൊരുക്കിയത്.

പേൾസിനെതിരെ ആദ്യം ബാറ്റ് ചെയ്ത റൂബി 19.4 ഓവറിൽ 87 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ക്യാപ്റ്റൻ ഷാനി തയ്യിലിന്റെ ഉജ്ജ്വല ബൗളിംഗാണ് പേൾസിന് കരുത്തായത്. ആര്യനന്ദ മൂന്നും കീർത്തി ജെയിംസ് രണ്ടും വിക്കറ്റുകൾ നേടി. ക്യാപ്റ്റൻ ദൃശ്യ വാസുദേവൻ അടക്കം മൂന്ന് പേർ മാത്രമാണ് റൂബി ബാറ്റിങ് നിരയിൽ രണ്ടക്കം കണ്ടത്. 22 റൺസെടുത്ത ദൃശ്യയാണ് റൂബിയുടെ ടോപ് സ്കോറർ. അഷിമ ആൻ്റണി 17ഉം അജന്യ ടി പി പത്തും റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പേൾസ് മൂന്ന് പന്തുകൾ ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ബാറ്റിങ്ങിലും തിളങ്ങിയ ക്യാപ്റ്റൻ ഷാനി 19 റൺസെടുത്തു. ആര്യനന്ദ 25 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ശ്രദ്ധ സുമേഷ് 23 റൺസെടുത്തു. ഷാനിയാണ് കളിയിലെ താരം.

രണ്ടാം മത്സരത്തിൽ ആംബറിനെതിരെ 77 റൺസിന്റെ ഉജ്ജ്വല വിജയമാണ് എമറാൾഡ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത എമറാൾഡിന് ക്യാപ്റ്റൻ നജ്ല നൗഷാദിന്റെ ഉജ്ജ്വല ഇന്നിങ്സാണ് മികച്ച സ്കോർ സമ്മാനിച്ചത്. 34 പന്തുകളിൽ നാല് ഫോറും അഞ്ച് സിക്സുമടക്കം 58 റൺസാണ് നജ്ല നേടിയത്. 45 റൺസെടുത്ത വൈഷ്ണ എം പിയും മികച്ച പ്രകടനം കാഴ്ച വച്ചു. ഇരുവരുടെയും മികവിൽ എമറാൾഡ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. ആംബറിന് വേണ്ടി ക്യാപ്റ്റൻ സജന സജീവനും ശീതളും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആംബറിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 78 റൺസ് മാത്രമാണ് നേടാനായത്. 22 റൺസെടുത്ത സൂര്യ സുകുമാർ മാത്രമാണ് ആംബർ നിരയിൽ അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. സജന സജീവൻ 12ഉം അൻസു സുനിൽ 13ഉം റൺസ് നേടി. എമറാൾഡിന് വേണ്ടി നിയതി മഹേഷ് മൂന്നും നജ്ല നൗഷാദ് രണ്ടും വിക്കറ്റുകൾ വീഴ്‌ത്തി. നജ്ലയാണ് പ്ലേയർ ഓഫ് ദി മാച്ച്.

തിരുവനന്തപുരം തുമ്പ സെൻ്റ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ടിലാണ് ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും നടക്കുന്നത്. ആകെ അഞ്ച് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

Tags: KCA Pink Tournamentpearlsemarald
ShareTweetSendShare

More News from this section

ഇന്നാണ് വിധിനിര്‍ണയം! ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആരാകും? നോക്കൗട്ട് സ്വപ്‌നം നിലനിര്‍ത്താന്‍ ഖത്തറും ബോസ്‌നിയയും ജീവന്‍മരണ പോരാട്ടത്തില്‍

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

നെയ്മര്‍ തിരിച്ചെത്തും… പക്ഷേ ബ്രസീലിന് പുതിയ ഷോക്ക്! സ്‌കോട്‌ലന്‍ഡിനെതിരെ റഫീഞ്ഞ പുറത്തേക്ക്; ആന്‍ചലോട്ടിയുടെ മാസ്റ്റര്‍പ്ലാന്‍ റെഡി

‘രാഷ്‌ട്രീയം മാറ്റിവെച്ച് ഫുട്‌ബോള്‍; ഇറാന് മുന്നില്‍ വാതില്‍ തുറന്ന് അമേരിക്കയുടെ നിര്‍ണായക തീരുമാനം’

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

‘റെക്കോര്‍ഡുകള്‍ക്ക് അപ്പുറം, വികാരങ്ങളുടെ പേര് മെസി”; ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നത് ഫുട്‌ബോള്‍ ലോകത്തിന്റെ അനശ്വര മാന്ത്രികന്‍

Latest News

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാജ ജാതിപ്രചാരണം;സുജയ പാർവതിക്കും , ലക്ഷ്മി പദ്മക്കും Big TV-യ്‌ക്കും എതിരെ നിയമനടപടി

‘മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടി’; ഏഴാം ക്ലാസുകാരനെ അധ്യാപകൻ മർദ്ദിച്ചതായി പരാതി

ലോക ലഹരി വിരുദ്ധ ദിനം; സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ഡ്രൈ ഡേ

തൃപ്പൂണിത്തുറയിൽ അനധികൃത താമസം; 6 ബംഗ്ലാദേശികൾ പിടിയിൽ, സംയുക്ത ഓപ്പറേഷനിൽ  നടപടി

കാട്ടാനയെ തടയാൻ ചക്ക പഴുക്കും മുൻപേ വാങ്ങും; ‘നഷ്ടം വന്നാൽ സഹിക്കും’—പുതിയ പദ്ധതിയുമായി വനം വകുപ്പ്

കർണാടകത്തിൽ ഇഡിയുടെ മിന്നൽ റെയ്ഡ്; മന്ത്രി സതീഷ് ജാർക്കിഹോളിയുടെ ബന്ധുവീടുകളിൽ നിന്നും ₹13.3 കോടിയുടെ സ്വത്ത് പിടിച്ചെടുത്തു: ബിനാമി ഇടപാടുകളെന്നു സൂചന

കെഎസ്ആർടിസി സൗജന്യ യാത്രയിൽ പ്രതിദിനം ₹2.5 കോടി നഷ്ടം; ‘നവകേരള ബസ്’ എവിടെയെന്നറിയില്ല; എഐ ക്യാമറ പദ്ധതിയിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നത് വിശദമായി പരിശോധിക്കും: മന്ത്രി സി.പി. ജോൺ

വെനിസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പത്തിൽ 164 മരണം, 971 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies