അനന്തപുരിയില്‍ ജന്മഭൂമി സുവര്‍ണോത്സവത്തിന് ഇന്ന് തിരിതെളിയും; പൂജപ്പുര മൈതാനിയിൽ ഇനി ഉത്സവനാളുകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അനന്തപുരിയില്‍ ജന്മഭൂമി സുവര്‍ണോത്സവത്തിന് ഇന്ന് തിരിതെളിയും; പൂജപ്പുര മൈതാനിയിൽ ഇനി ഉത്സവനാളുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2025, 02:42 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വികസിത കേരളവും വിഷന്‍ അനന്തപുരിയും ലക്ഷ്യമിട്ട് തലസ്ഥാന നഗരിയില്‍ ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷത്തിന് തിരി തെളിഞ്ഞു. 12 സെമിനാറുകള്‍. ചര്‍ച്ചകളും നിര്‍ദേശങ്ങളുമായി രാജ്യത്തെ പ്രഗത്ഭരും ഗവേഷകരും. ഗവര്‍ണറും കേന്ദ്ര മന്ത്രിമാരും ഉള്‍പ്പെടെ രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍. അറിവും വിനോദവും പകര്‍ന്ന് ഇരുന്നൂറിലേറെ എക്‌സിബിഷന്‍ സ്റ്റാളുകള്‍. നൃത്തവും സംഗീതവുമായി ചലച്ചിത്ര താരങ്ങളടക്കമുള്ള പ്രതിഭകള്‍. ഇനി അഞ്ചു നാള്‍ തിരുവനനന്തപുരത്തിന് ആഘോഷപ്പൂരം. പൂജപ്പുര മൈതാനത്തെ വേദികളിലാണ് ജന്മഭൂമി പിന്നിട്ട അന്‍പതാണ്ടിന്റെ പ്രൗഢി വിളിച്ചോതുന്ന പ്രദര്‍ശനങ്ങളൊരുങ്ങുന്നത്.

ഇന്ന് വൈകിട്ട് 5.30ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ സുവര്‍ണ ജൂബിലി ആഘോഷത്തിനു തിരി തെളിക്കും. ആഘോഷ കമ്മിറ്റി ചെയര്‍മാനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും. ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ ആമുഖ പ്രഭാഷണവും മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണവും നടത്തും.

കേരള ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍, മുന്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി എം. മാധവന്‍ നമ്പ്യാര്‍, മുന്‍ ഡിജിപി ആര്‍. ശ്രീലേഖ, അന്തരാഷ്‌ട്ര വോളിബോള്‍ താരവും മുന്‍ ഐജിയുമായ എസ്. ഗോപിനാഥ്, പൈതൃക പഠന കേന്ദ്രം മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, നഗരാസൂത്രണ വിദഗ്ധന്‍ അനില്‍കുമാര്‍ പണ്ടാല, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് രഞ്ജിത്ത് കാര്‍ത്തികേയന്‍, ജനം ടിവി എം. ഡി ചെങ്കല്‍ രാജശേഖരന്‍ നായര്‍, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ ജി. സുരേഷ്‌കുമാര്‍, സുവര്‍ണ ജൂബിലി ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡോ. സി. സുരേഷ്‌കുമാര്‍, ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി. ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.

മെയ് 11 വരെ നടക്കുന്ന ആഘോഷ പരിപാടികളില്‍ വികസിത കേരളത്തിനായുള്ള സെമിനാറുകളും അനന്തപുരിയുടെ മുഖച്ഛായ മാറ്റുന്ന വികസന പദ്ധതികളുടെ ചര്‍ച്ചകളും നടക്കും. കാര്‍ഷികം, ഉന്നത വിദ്യാഭ്യാസം, ടൂറിസം, കായികം, അനന്തപുരിയുടെ സുസ്ഥിര വികസനം, തീവ്രവാദം, പരിസ്ഥിതി, ആരോഗ്യം, ഗതാഗതം, വിഴിഞ്ഞം തുറമുഖം തുടങ്ങിയ വിഷയങ്ങളിലായി 11 സെമിനാറുകളും ചലച്ചിത്രതാരങ്ങള്‍ അണിനിരക്കുന്ന കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

മെയ് 9ന് വൈകിട്ട് 5ന് തീവ്രവാദത്തിനെതിരേയുള്ള യുവജന സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും.
പഹല്‍ഗാമില്‍ പാക് തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റ മകള്‍ ആരതി ആര്‍. മേനോന്‍ മുഖ്യാതിഥിയായി സമ്മേളനത്തില്‍ പങ്കാളിയാകും. 10ന് വൈകിട്ട് 4.30നു ലഹരിക്കെതിരേ വനിതകള്‍ ഒത്തുചേരും.

കരസേന, നാവികസേന, എന്‍സിസി, വിഎസ്എസ്‌സി തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഒപ്പം വിവിധ മേഖലകളിലെ സ്ഥാപനങ്ങളുടെ 200ഓളം സ്റ്റാളുകളില്‍ പ്രദര്‍ശിനിയും ചലച്ചിത്ര താരങ്ങള്‍ അണിനിരക്കുന്ന കലാപരിപാടികളും പൂജപ്പുര മൈതാനിയില്‍ ഒരുക്കിയിട്ടുണ്ട്.

അഞ്ചു ദിവസവും വൈകിട്ട് ഏഴിനു പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമാണ്.
ചലച്ചിത്ര താരങ്ങളായ നവ്യ നായര്‍, കൃഷ്ണപ്രഭ, പിന്നണി ഗായകന്‍ ശ്രീനിവാസ്, ശരണ്യ ശ്രീനിവാസ്, മ്യൂസിക് ബാന്റ് അവതരിപ്പിക്കുന്ന അനാമികയും സംഘവുമെല്ലാം ആഘോഷ രാവുകള്‍ക്ക് അഴകേറ്റും.

കരസേന, നാവികസേന, എന്‍സിസി, വിഎസ്എസ്‌സി തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കൊപ്പം വിവിധ മേഖലകളിലെ സ്ഥാപനങ്ങളും സംരംഭങ്ങളും മൈതാനത്ത് എത്തിക്കഴിഞ്ഞു. 11ലെ സമാപന സമ്മേളനത്തില്‍ ജന്മഭൂമി ലജന്‍ഡ് ഓഫ് കേരള പുരസ്‌കാരം ഗായിക കെ.എസ്. ചിത്രയ്‌ക്കു സമ്മാനിക്കും. സമാപന സമ്മേളനം കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ് ഉദ്ഘാടനം ചെയ്യും.

Tags: Janmabhumi Golden Jubilee
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies