അധികാരത്തിനും പണത്തിനും വേണ്ടി പല പത്രങ്ങളും ഭരണാധികാരികളെ പുകഴ്‌ത്തിയപ്പോഴും ജന്മഭൂമി മാദ്ധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി: ജോര്‍ജ് കുര്യന്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അധികാരത്തിനും പണത്തിനും വേണ്ടി പല പത്രങ്ങളും ഭരണാധികാരികളെ പുകഴ്‌ത്തിയപ്പോഴും ജന്മഭൂമി മാദ്ധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി: ജോര്‍ജ് കുര്യന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2025, 08:23 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ശരിയായ ദിശയില്‍ രാജ്യത്തെ നയിക്കുക എന്നതാണ് ജന്മഭൂമിയുടെ ദൗത്യമെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍. അധികാരത്തിനും പണത്തിനും വേണ്ടി പല പത്രങ്ങളും ഭരണാധികാരികളെ പുകഴ്‌ത്തിയപ്പോഴും ജന്മഭൂമി മാദ്ധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയായിരുന്നു എന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. അനന്തപുരിയില്‍ നടക്കുന്ന ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ പിറന്ന് വീഴുകയും യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ച് പറയുകയും ചെയ്തതിനെ തുടര്‍ന്ന് അടച്ച് പൂട്ടേണ്ടി വന്ന പത്രമാണ് ജന്മഭൂമി.

ഇന്ന് മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടിയവരാണ് അന്ന് പത്രം പൂട്ടിക്കാനായി മുന്നില്‍ നിന്നത്. ആവിഷ്‌കാര അഭിപ്രായ സ്വാതന്ത്ര്യ പ്രേമം പറയുന്നവരുടെ യഥാര്‍ത്ഥ സ്വഭാവം അമ്പത് വര്‍ഷം മുമ്പേ തിരിച്ചറിഞ്ഞ, അടിയന്തരാവസ്ഥക്കാലത്ത് അവരുടെ ക്രൂരത നേരിട്ട പത്രമാണ് ജന്മഭൂമി. സ്വാതന്ത്ര്യ സമരകാലത്ത് ജനങ്ങള്‍ക്ക് ദിശാബോധം നല്‍കിയ പത്രങ്ങള്‍ സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം പണത്തിനും അധികാരത്തിനും വേണ്ടി രാഷ്‌ട്രീയക്കാര്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. എന്നാല്‍ അടിയന്തരാവസ്ഥക്കാലത്ത് ഉള്‍പ്പെടെ പത്രസ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയത് ജന്മഭൂമി മാത്രമാണ്.മണ്‍മറഞ്ഞ് പോയവരുള്‍പ്പെടെയുള്ള ആളുകളുടെ കഷ്ടപ്പാടിന്റെ ഫലമാണ് ഇന്ന് ജന്മഭൂമിയെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിനും പണത്തിനും വേണ്ടി പല പത്രങ്ങളും ഭരണാധികാരികളെ പുകഴ്‌ത്തിയപ്പോഴും ജന്മഭൂമി മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയായിരുന്നു. ഭാരതത്തില്‍ മാദ്ധ്യമ സ്വാതന്ത്ര്യം ഇല്ലെന്ന് പറയുമ്പോഴും മാദ്ധ്യമ സ്വാതന്ത്ര്യം ഏറ്റവും കൂടുതല്‍ ലഭിച്ചിട്ടുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലഘട്ടത്തിലാണ്. മോദി വിരുദ്ധ സര്‍ക്കാരാണ് മാദ്ധ്യമ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെ ശബ്ദം ഇല്ലാതാക്കാന്‍ ,അവരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇത് മറച്ച് വെച്ച് ഭാരതത്തിലെ മാദ്ധ്യമ പ്രവര്‍ത്തകരുടെ അവസ്ഥ ഇതാണെന്ന് വ്യാജ പ്രചരണം നടത്തുകയാണ്.

കഴിഞ്ഞ ദിവസം മാദ്ധ്യമ സ്വാതന്ത്രത്തിന് നേരെ വലിയൊരു കടന്ന് കയറ്റത്തിന് കേരളം വേദിയായി. ഷാജന്‍ സ്‌കറിയ എന്ന മാദ്ധ്യമ പ്രവര്‍ത്തകനെ വാര്‍ത്ത നല്‍കിയെന്ന പേരില്‍ അര്‍ധ രാത്രി നടപടിയ്‌ക്ക് വിധേയനാക്കി.ഷര്‍ട്ട് പോലും ധരിക്കാന്‍ അനുവദിക്കാതെ പ്രായമായ മാതാ പിതാക്കളുടെ മുന്നിലിട്ട് പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു. മാദ്ധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നവരാണ് ഇത്തരത്തിലുള്ള കിരാത നടപടിക്ക് പിന്നിലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.ഓരോ പൗരന്മാരുടെയും ശബ്ദമായി മാറാന്‍ ജന്മഭൂമിക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

സുവര്‍ണ ജൂബിലി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷനായി. ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. കേരള ആരോഗ്യ സര്‍വകലാശാല വിസി ഡോ.മോഹന്‍ കുന്നുമ്മല്‍, മുന്‍ ഡിജിപി ആര്‍. ശ്രീലേഖ, വോളിബോള്‍ താരവും മുന്‍ ഐജിയുമായ എസ്. ഗോപിനാഥ്, പൈതൃക പഠന കേന്ദ്രം മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ടി. പി. ശങ്കരന്‍ കുട്ടി നായര്‍, നഗരാസൂത്രണ വിദഗ്ധന്‍ അനില്‍ കുമാര്‍ പണ്ടാല, ചാറ്റേര്‍ഡ് അക്കൗണ്ടന്റ് രഞ്ജിത്ത് കാര്‍ത്തികേയന്‍, ജനം ടി. വി. എംഡി എസ്. രാജശേഖരന്‍നായര്‍, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ ജി. സുരേഷ് കുമാര്‍, സുവര്‍ണ ജൂബിലി ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡോ. സി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി. ശ്രീകുമാര്‍ നന്ദി പറഞ്ഞു.

Tags: Janmabhumi dailyUnion minister George KurianJanmabhumi Golden Jubilee
ShareTweetSendShare

More News from this section

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies