"ഡൽഹിക്ക് മുകളിൽ പാകിസ്താന്റെ പതാക ഉയരും; അല്ലാഹുവിന്റെ പേരിൽ ജീവൻ ബലിയർപ്പിക്കുന്ന സൈന്യമാണിത്": കറാച്ചി റാലിയിൽ വെല്ലുവിളിയുമായി ഭീകരനേതാക്കൾ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഡൽഹിക്ക് മുകളിൽ പാകിസ്താന്റെ പതാക ഉയരും; അല്ലാഹുവിന്റെ പേരിൽ ജീവൻ ബലിയർപ്പിക്കുന്ന സൈന്യമാണിത്”: കറാച്ചി റാലിയിൽ വെല്ലുവിളിയുമായി ഭീകരനേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2025, 06:21 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്‌: പാക് സൈന്യവും ഭീകര സംഘടനകളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന് ഒരിക്കൽ കൂടി അടിവരയിട്ട് ദിഫാ-ഇ-വതൻ കൗൺസിലിന്റെ (ഡിഡബ്ല്യുസി) സമ്മേളനം. പാകിസ്താൻ സൈന്യത്തിന്റെ “ഓപ്പറേഷൻ ബനിയൻ മർസൂസ്” എന്ന് വിളിക്കപ്പെടുന്ന ഇന്ത്യക്കെതിരായ ആക്രമണശ്രമത്തെ മഹത്വവൽക്കരിക്കാനും പാക് സൈന്യത്തെ പ്രശംസിക്കാനുമാണ് ഭീകരസംഘടനാ നേതാക്കൾ ഒത്തുചേർന്നത്.

ചൊവ്വാഴ്ച വൈകുന്നേരം കറാച്ചിയിൽ നടന്ന സമ്മേളനത്തിൽ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി), അഹ്‌ൽ-ഇ-സുന്നത്ത് വാൾ ജമാഅത്ത് എന്നിങ്ങനെ നിരോധിച്ചതും വിവാദപരവുമായ ഗ്രൂപ്പുകളിലെ തീവ്ര പുരോഹിതന്മാരും നേതാക്കളും ഒത്തുകൂടി. സമ്മേളനത്തെ അഭിസംബോധന ചെയ്ത തീവ്ര മതപ്രഭാഷകൻ മുഫ്തി താരിഖ് മസൂദ് പാകിസ്താൻ സൈന്യത്തിന്റെ നടപടികളെ പ്രശംസിച്ചു.

“നമ്മുടെ ശത്രുക്കൾ നമ്മുടെ സൈന്യത്തെ മതപരമായ സൈന്യം എന്നും, രാജ്യദ്രോഹികളായവർ ഈ സൈന്യത്തെ മതേതര സൈന്യം എന്നും വിളിക്കുന്നു. ഈ യുദ്ധം ജയിച്ചതിനുശേഷം, നമുക്കത് ബോധ്യപ്പെടുകയും ചെയ്തു. രക്തസാക്ഷിത്വത്തിനായുള്ള അഭിനിവേശമുള്ള, അല്ലാഹുവിന്റെ പേരിൽ, മതത്തിന്റെയും ഇസ്ലാമിന്റെയും പേരിൽ ജീവൻ ബലിയർപ്പിക്കുന്ന ഒരു സൈന്യമാണിത്.”

ജാമിയത്ത് ഉലമ-ഇ-ഇസ്ലാം (സിന്ധ്) ജനറൽ സെക്രട്ടറി അല്ലാമ റാഷിദ് മഹ്മൂദ് സൂമ്രോ ഇന്ത്യയെ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു. പാകിസ്താൻ സൈന്യം റാഫേൽ ജെറ്റുകൾ വെടിവച്ചിട്ടതായും റഷ്യയിൽ നിർമ്മിച്ച എസ് -400 വ്യോമ സംവിധാനം നശിപ്പിച്ചതായും റാഷിദ് വീമ്പിളക്കി.

“എന്റെ നേതാവ് മൗലാന ഫസ്ലുർ റഹ്മാൻ ലാഹോറിലെ മിനാർ-ഇ-പാകിസ്താനിൽ നിന്ന് മോദിയെ വെല്ലുവിളിച്ചു… ഇന്ത്യയിൽ പ്രഭാതഭക്ഷണം കഴിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് മോദിയോട് പറഞ്ഞു… ഡൽഹിക്ക് മുകളിൽ പാകിസ്താന്റെ പതാക ഉയർത്താനും ഞങ്ങൾ മടിക്കില്ല,” നേതാവ് വെല്ലുവിളിച്ചു.

Tags: Pakistan ArmyOperation Bunyan al-Marsoosradical Islamist elements
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies