തൃശൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ സിന്ദൂറിലൂടെ തിരിച്ചടിച്ച ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയ്‌ക്ക് ആദരമായി ബിജെപി തൃശൂരില്‍ ‘തിരംഗ യാത്ര’ സംഘടിപ്പിച്ച് . കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി യാത്രയുടെ ഭാഗമായി.
നടുവിലാല്‍ ഭാഗത്തുനിന്ന് ആരംഭിച്ച യാത്ര സ്വരാജ് റൗണ്ടിലൂടെ തെക്കേ ഗോപുരനട വരെ എത്തി.ബി. ഗോപാലകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ അടക്കമുള്ളവരും തൃശ്ശൂർ ജില്ലയിലെ ബിജെപി നേതാക്കളും യാത്രയുടെ ഭാഗമായി.
ഓപ്പറേഷന്‍ സിന്ദൂറിന്റെ വന്‍വിജയത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി തിരംഗ യാത്ര നടത്താന്‍ ബിജെപി ആഹ്വാനം ചെയ്തത്തിന്റെ ഭാഗമാണ് തൃശൂരിലെതും. മോദി സര്‍ക്കാരിന്റെ ദൃഢനിശ്ചയമുളള നേതൃത്വത്തെയും ഇന്ത്യന്‍ സേനകളുടെ ആത്മവീര്യത്തെയും കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് യാത്രയുടെ ലക്ഷ്യം.















