പത്തനംതിട്ട: റാന്നി വടശേരിക്കരയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വടശേരിക്കര പേങ്ങാട്ടുപീടികയിൽ ജോബി അലക്സാണ്ടർ ആണ് മരിച്ചത്.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും മരിച്ച ജോബിയുടെ ബന്ധുവിനെ കസ്റ്റഡിയിലെടുക്കുകയുംചെയ്തിട്ടുണ്ട്.കൈയിലെ മുറിവിൽനിന്നു രക്തം വാർന്നതാണ് ജോബിയുടെ മരണമെന്നാണ് പ്രാഥമിക നിഗമനം. ജോബിയുടെ തലയ്‌ക്ക് ഉള്‍പ്പെടെ പരിക്കുള്ളതായി പോലീസ് അറിയിച്ചു.
വ്യാഴാഴ്ച വൈകീട്ട് വീട്ടിൽ ബഹളം നടന്നതായി സൂചനയുണ്ട്. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.















