വിദേശ ഉടമസ്ഥതയുള്ള കമ്പനികള്‍ക്കായി നിയമം കര്‍ശനമാക്കാനൊരുങ്ങി ഇന്ത്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

വിദേശ ഉടമസ്ഥതയുള്ള കമ്പനികള്‍ക്കായി നിയമം കര്‍ശനമാക്കാനൊരുങ്ങി ഇന്ത്യ

വിദേശ നിക്ഷേപ നിയമങ്ങള്‍ പരമാവധി ലളിതമാക്കുന്നതിനും പഴുതുകള്‍ അടയ്ക്കുന്നതിനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2025, 06:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: സ്ഥാപനങ്ങളുടെ വിദേശ ഉടമസ്ഥാവകാശ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നു. ഇ-കൊമേഴ്സ് മുതല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വരെയുള്ള ബിസിനസുകള്‍ക്ക് സാരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്നതാണ് നീക്കം. നിയമഭേദഗതി സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്.

എഫ്ഒസിഇ വിഭാഗം

വിദേശ നിക്ഷേപ നിയമങ്ങള്‍ പരമാവധി ലളിതമാക്കുന്നതിനും പഴുതുകള്‍ അടയ്‌ക്കുന്നതിനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ‘വിദേശ ഉടമസ്ഥതയിലുള്ളതും നിയന്ത്രിതവുമായ സ്ഥാപനങ്ങള്‍’ (എഫ്ഒസിഇ) എന്ന പുതിയ വിഭാഗം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. അതില്‍ ‘പരോക്ഷ വിദേശ നിക്ഷേപം’ ഉള്ള ഇന്ത്യന്‍ സ്ഥാപനങ്ങളും ഉള്‍പ്പെടുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

നിയമ ഭേദഗതി നടപ്പിലാക്കിയാല്‍, ഒരു ആഭ്യന്തര പുനഃസംഘടനയോ ആന്തരിക കൈമാറ്റമോ പോലും വിദേശ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്ക് എഫ്ഡിഐ ബാധ്യതകള്‍ക്ക് കാരണമാകുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

ഇന്ത്യയ്‌ക്ക് പുറത്ത് താമസിക്കുന്ന വ്യക്തികള്‍ നിയന്ത്രിക്കുന്ന ഒരു ഇന്ത്യന്‍ കമ്പനിയോ നിക്ഷേപ ഫണ്ടോ ആയിട്ടാണ് ഒരു എഫ്ഒസിഇ നിര്‍വചിക്കപ്പെടുക. പരോക്ഷ ഉടമസ്ഥാവകാശം ഉള്‍ക്കൊള്ളുന്നതിനൊപ്പം, ഘടനയിലോ ഉടമസ്ഥതയിലോ മാറ്റങ്ങള്‍ വരുമ്പോള്‍ നേരിട്ട് ഉടമസ്ഥതയിലുള്ള വിദേശ സ്ഥാപനങ്ങളെ എഫ്ഡിഐ നിയമങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്യും.

പരോക്ഷ ഓഹരി പങ്കാളിത്തത്തിന്റെ ഏതൊരു കൈമാറ്റവും കമ്പനികള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിവരും. കൂടാതെ അതാത് മേഖലകളിലെ വിദേശ നിക്ഷേപ പരിധികള്‍ പാലിക്കേണ്ടതുണ്ട്.

വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയുടെ എഫ്ഡിഐ നയത്തിന്റെ ഉദ്ദേശ്യം മറികടക്കാന്‍ കഴിയില്ലെന്ന് ഉറപ്പാക്കാനാണ് നിയമങ്ങളിലെ നിര്‍ദ്ദിഷ്ട പരിഷ്‌കരണം ലക്ഷ്യമിടുന്നതെന്ന് വൃത്തങ്ങള്‍ പറഞ്ഞു. വിഷയത്തില്‍ കേന്ദ്ര ധനമന്ത്രാലയവും റിസര്‍വ് ബാങ്കും ധാരണയില്‍ എത്തിയിട്ടുണ്ട്.

അയല്‍ക്കാര്‍ നോട്ടപ്പുള്ളികള്‍

അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് ശേഷം 2020 മുതല്‍ ചൈന ഉള്‍പ്പെടെ കര അതിര്‍ത്തികള്‍ പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഇന്ത്യ മുന്‍കൂര്‍ സര്‍ക്കാര്‍ അനുമതി നിര്‍ബന്ധമാക്കിയിട്ടുണ്ട്.

പുതിയ എഫ്ഒസിഇ നിര്‍വചനം ചൈനയിലെയും മറ്റ് രാജ്യങ്ങളിലെയും വിദേശ നിക്ഷേപകര്‍ക്ക് ഓഫ്ഷോര്‍ നിക്ഷേപ ഫണ്ടുകള്‍ അല്ലെങ്കില്‍ ലെയേര്‍ഡ് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ പോലുള്ള പരോക്ഷ ഘടനകള്‍ ഉപയോഗിച്ച് പിന്‍വാതിലിലൂടെ നിയന്ത്രിത മേഖലകളില്‍ പ്രവേശിക്കുന്നത് ബുദ്ധിമുട്ടാക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

Tags: ChinaRBIFinance MinistryFDICompaniesfoce
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies