തിരുവനന്തുപുരം: സംസ്ഥാനത്ത് നാലോ അഞ്ചോ ദിവസത്തിനുള്ളിൽ കാലവർഷം സജീവമാകും. നാല് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർക്കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
റെഡ് അലേർട്ടുള്ള ജില്ലകളിൽ മുന്നറിയിപ്പ് സൈറൺ മുഴക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് തിരുമാനിച്ചിട്ടുണ്ട്. വൈകുന്നേരം 5 മണിക്കാണ് കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സൈറൺ മുഴങ്ങുക.















