സെന്‍സെക്‌സ് 872 പോയന്റും നിഫ്റ്റി 261 പോയന്റും ഇടിഞ്ഞു; വമ്പന്‍ ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം, വില്‍പ്പനക്കാരായി എഫ്‌ഐഐകള്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

സെന്‍സെക്‌സ് 872 പോയന്റും നിഫ്റ്റി 261 പോയന്റും ഇടിഞ്ഞു; വമ്പന്‍ ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം, വില്‍പ്പനക്കാരായി എഫ്‌ഐഐകള്‍

ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം കഴിഞ്ഞയാഴ്ച വിപണിയിലുണ്ടായ വലിയ റാലിക്ക് ശേഷം നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്യാന്‍ തുടങ്ങിയതും വിപണി ഇടിയാന്‍ കാരണമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2025, 06:40 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ബെഞ്ച്മാര്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റ് സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും കുത്തനെ ഇടിഞ്ഞു. ബിഎസ്ഇ സെന്‍സെക്‌സ് 872.98 പോയിന്റ് കുറഞ്ഞ് 81,186.44 ല്‍ വ്യാപാരം അവസാനിപ്പിച്ചു. എന്‍എസ്ഇ നിഫ്റ്റി50 261.55 പോയിന്റ് കുറഞ്ഞ് 24,683.90 ല്‍ വ്യാപാരം അവസാനിപ്പിച്ചു.

സെന്‍സെക്‌സില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത് എറ്റേണല്‍ ആണ്, 4.10% ഇടിവ്. മാരുതി സുസുക്കി ഇന്ത്യ 2.76% നഷ്ടം നേരിട്ടു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഓഹരികള്‍ 2.13% ഇടിഞ്ഞു. അള്‍ട്രാടെക് സിമന്റ് 2.04%, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ 2.01% എന്നിങ്ങനെ ഇടിഞ്ഞു. അതേസമയം ടാറ്റാ സ്റ്റീല്‍ 0.73% നേട്ടമുണ്ടാക്കി. ഇന്‍ഫോസിസ് 0.08% ഉം ഐടിസി 0.07% ഉം നേട്ടമുണ്ടാക്കി.

തിങ്കളാഴ്ച ബ്രോഡ് മാര്‍ക്കറ്റുകളും നഷ്ടത്തില്‍ അവസാനിച്ചു. നിഫ്റ്റി മിഡ്ക്യാപ് 100 1.46% ഇടിഞ്ഞു, നിഫ്റ്റി സ്മോള്‍ക്യാപ് 100 0.82% ഇടിഞ്ഞു. ഇന്ത്യ വിക്‌സ് 0.33% ഉയര്‍ന്നതോടെ അസ്ഥിരതയും വര്‍ദ്ധിച്ചു. ഇത് നിക്ഷേപകരില്‍ വര്‍ദ്ധിച്ച ആശങ്കയെ സൂചിപ്പിക്കുന്നു. മിഡ്ക്യാപ്, സ്മോള്‍ക്യാപ് സെഗ്മെന്റുകളിലെ കുത്തനെയുള്ള ഇടിവ് സൂചികയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചതായി പ്രോഗ്രസീവ് ഷെയേഴ്‌സ് ഡയറക്ടര്‍ ആദിത്യ ഗഗ്ഗര്‍ പറഞ്ഞു.

നഷ്ടം വ്യാപകം

നിഫ്റ്റിയിലെ എല്ലാ പ്രധാന മേഖലാ സൂചികകളും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി ഓട്ടോ 1.96% കുത്തനെ ഇടിഞ്ഞു, നിഫ്റ്റി ഹെല്‍ത്ത്‌കെയര്‍ സൂചിക 1.27% ഇടിഞ്ഞു. നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് 1.22% ഇടിഞ്ഞു, നിഫ്റ്റി ഫാര്‍മ 1.23% നഷ്ടവും നിഫ്റ്റി എഫ്എംസിജി 1.17% ഇടിവും രേഖപ്പെടുത്തി.

വില്‍പ്പനക്കാരായി എഫ്‌ഐഐ, ഡിഐഐ

യുഎസിന്റെ ക്രെഡിറ്റ് റേറ്റിംഗ് എഎഎ യില്‍ നിന്ന് എഎ1 ലേക്ക് താഴ്‌ത്തിയ മൂഡീസിന്റെ നടപടിയെ ഇന്ത്യന്‍ വിപണി ഗൗരവത്തിലെടുത്തിട്ടുണ്ട്. തിങ്കളാഴ്ച വിദേശ സ്ഥാപന നിക്ഷേപകരും (എഫ്‌ഐഐ) ആഭ്യന്തര സ്ഥാപന നിക്ഷേപകരും (ഡിഐഐ) ഓഹരികള്‍ വിറ്റഴിച്ചിരുന്നു. എഫ്‌ഐഐകള്‍ 526 കോടി രൂപയുടെ ഓഹരികള്‍ വിറ്റൊഴിഞ്ഞപ്പോള്‍ ഡിഐഐകള്‍ 238 കോടി രൂപയുടെ ഓഹരികളും വിറ്റു. ഇതിന്റെ ബാക്കിപത്രമാണ് ചൊവ്വാഴ്ചത്തെ വന്‍ വില്‍പ്പനയില്‍ ദൃശ്യമായത്.

ലാഭമെടുപ്പ്

ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം കഴിഞ്ഞയാഴ്ച വിപണിയിലുണ്ടായ വലിയ റാലിക്ക് ശേഷം നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്യാന്‍ തുടങ്ങിയതും വിപണി ഇടിയാന്‍ കാരണമായി. കഴിഞ്ഞ ഒന്‍പതു സെഷനുകളിലായി ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 27.3 ലക്ഷം കോടി രൂപ ഉയര്‍ന്നിരുന്നു.

പോസിറ്റീവ് ട്രിഗറുകളുടെ അഭാവവും യുഎസിന്റെ സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള അനിശ്ചിതത്വവും നിഴലിച്ചപ്പോള്‍ നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്യാന്‍ തീരുമാനിച്ചെന്നും ജാഗ്രതയോടെയുള്ള നിലപാട് സ്വീകരിച്ചുവെന്നും ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്‌സ് ലിമിറ്റഡിന്റെ ഗവേഷണ മേധാവി വിനോദ് നായര്‍ പറഞ്ഞു.

‘ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ കൂടുതല്‍ വ്യക്തതയ്‌ക്കായി നിക്ഷേപകര്‍ കാത്തിരുന്നതിനാല്‍ വില്‍പ്പന സമ്മര്‍ദ്ദം വ്യാപകമായിരുന്നു. ഓഹരികളുടെ നിലവിലെ ഉയര്‍ന്ന വിലയും വ്യാപാര കരാറിലെ കാലതാമസവും കണക്കിലെടുക്കുമ്പോള്‍, ഹ്രസ്വകാലത്തേക്ക് ഒരു കണ്‍സോളിഡേഷന്‍ ഘട്ടം ഞങ്ങള്‍ മുന്‍കൂട്ടി കാണുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വമ്പന്‍ ഓഹരികളായ എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി തുടങ്ങിയവിലുണ്ടായ വില്‍പ്പന സമ്മര്‍ദ്ദവും വിപണിയെ പിന്നോട്ടടിച്ചു.

ഇന്തോനേഷ്യയടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യവും ജാഗ്രതയോടെയാണ് വിപണി കാണുന്നത്.

Tags: marutiSENSEXNIFTYHDFCFIIDII
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies