ഹംഗൽ കൂട്ടബലാത്സംഗം: ജാമ്യം ലഭിച്ച ശേഷം റോഡ് ഷോ നടത്തിയ പ്രതികൾക്ക് വീണ്ടും ജുഡീഷ്യൽ കസ്റ്റഡി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹംഗൽ കൂട്ടബലാത്സംഗം: ജാമ്യം ലഭിച്ച ശേഷം റോഡ് ഷോ നടത്തിയ പ്രതികൾക്ക് വീണ്ടും ജുഡീഷ്യൽ കസ്റ്റഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2025, 05:35 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ജാമ്യം ലഭിച്ച ശേഷം റോഡ് ഷോ നടത്തിയ പ്രതികളെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു. വിവാദമായ ഹംഗൽ കൂട്ടബലാത്സംഗ കേസിലെ ഏഴ് പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചപ്പോഴായിരുന്നു അവർ കാറുകളിൽ റോഡ് ഷോ നടത്തി വിജയം ആഘോഷിച്ചത്.

ഈ വീഡിയോ വൈറലായതിനെ തുടർന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് ശനിയാഴ്ച കോടതിയിൽ ഹാജരാക്കി. വാദം കേട്ട കോടതി പ്രതികളെ ജൂൺ 2 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ഹാവേരി ജില്ലാ പോലീസ് സൂപ്രണ്ട് അൻഷു കുമാർ ശ്രീവാസ്തവ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഹാവേരി സബ് ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ പ്രതികളായ അഫ്താബ് ചന്ദനകാട്ടി, മദാർ സാബ് മണ്ടക്കി, സമിവുള്ള ലാലനവർ, മുഹമ്മദ് സാദിഖ് അഗസിമാനി, ഷോയിബ് മുല്ല, തൗസിഫ് ചോട്ടി, റിയാസ് സാവികേരി എന്നിവർ കാറുകളിലും ബൈക്കുകളിലും ജൈത്രയാത്രയിൽ പങ്കെടുത്തതിന്റെ വീഡിയോകളാണ് വൈറലായത്.ഹാവേരി സബ് ജയിലിൽ നിന്ന് ആരംഭിച്ച് ജയിലിൽ നിന്ന് ആരംഭിച്ച റോഡ് ഷോ 25 കിലോമീറ്റർ അകലെയുള്ള അക്കി ആലൂർ പട്ടണത്തിലാണ് അവസാനിച്ചത്. അഞ്ച് വാഹനങ്ങളിലായി പ്രതികളും അനുയായികളുമുൾപ്പെടെ 20 ൽ അധികംപേരാണ് സഞ്ചരിച്ചത്. പ്രതികൾ അക്കി ആലൂരിലെ തെരുവുകളിലൂടെ പ്രകടനം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പ്രതികളുടെ ഈ പ്രകടനത്തിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നുള്ള നടപടികളിലാണ് 7 പ്രതികളെയും അറസ്റ്റ് ചെയ്ത് ഹാവേരി ജയിലിലേക്ക് അയച്ചത്.

2024 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പ്രതികൾ സ്ത്രീയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്ന വീഡിയോകൾ ഉൾപ്പെടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. ജനുവരി 7ന് ഒരു ഹോട്ടലിനുള്ളിൽ വച്ച് യുവതിയെയും പങ്കാളിയെയും സംഘം ആക്രമിക്കുകയായിരുന്നു. പിന്നീട് പ്രതികൾ സ്ത്രീയെ ഹോട്ടലിൽ നിന്നും തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നുവെന്നും അവർ മജിസ്‌ട്രേറ്റിന് മൊഴി നൽകി. പ്രതികളിൽ ചിലർ സ്ഥിരം കുറ്റവാളികളാണെന്നും ഹംഗൽ ഗ്രാമത്തിൽ സ്ത്രീകൾക്കെതിരായ അക്രമം, സദാചാര പോലീസിംഗ് തുടങ്ങിയ മറ്റ് കേസുകളിലും ഇവർ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.പ്രതികളെ കോടതിയിൽ തിരിച്ചറിയാൻ കഴിയാതെ വന്നതോടെയാണ് ഹാവേരി സെഷൻസ് കോടതി ജാമ്യത്തിൽ വിട്ടയച്ചത്.

Tags: KarnatakaRoad Showgangrape accused
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies