ഈ സാലാ കപ്പ് ആർസിബിക്കോ? രണ്ടും കൽപ്പിച്ച് കോലിപ്പട; 18 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുമോ?
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഈ സാലാ കപ്പ് ആർസിബിക്കോ? രണ്ടും കൽപ്പിച്ച് കോലിപ്പട; 18 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2025, 11:22 am IST
FacebookTwitterWhatsAppTelegram

തങ്ങളുടെ ഐപിഎൽ ചരിത്രത്തിലെ നാലാമത്തെയും 2016 നുശേഷം ആദ്യത്തെയും ഫൈനലിലേക്ക് കടന്നിരിക്കുകയാണ് ആർസിബി. കഴിഞ്ഞ ദിവസം ന്യൂ ചണ്ഡീഗഡിൽ നടന്ന ആദ്യ ക്വാളിഫയറിൽ പഞ്ചാബിനെതിരെ ഏകപക്ഷീയമായ എട്ട് വിക്കറ്റ് വിജയത്തോടെയാണ് ആർസിബിയുടെ ഫൈനൽ പ്രവേശം.

ഇതിനുമുൻപ് അവസാനമായി ഫൈനലിലെത്തിയ 2016 സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് എട്ട് റൺസിന് അടിയറവ് പറഞ്ഞെങ്കിൽ 2009 ഫൈനലിൽ ഡെക്കാൻ ചാർജേഴ്‌സിനോടും 2011 ൽ ചെന്നൈ സൂപ്പർ കിങ്‌സിനോടും തോറ്റുമടങ്ങി.

എന്നാൽ ഇത്തവണ പതിവിൽ നിന്നും വിപരീതമായി ടീമിനെ ഉടച്ചുവാർത്തിറങ്ങിയ ആർസിബി, ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്തുയർന്ന സീസൺ കൂടിയാണിത്. കോലിയെന്ന ഒറ്റയാൾ പട്ടാളത്തിൽ നിന്ന് മാറി ടീം ഒറ്റക്കെട്ടായി മുന്നേറുന്ന ആത്മവിശ്വാസം കളിക്കാരുടെ ശരീരഭാഷയിലും പ്രകടമാണ്. ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരെ അവരുടെ അവസാന ലീഗ് മത്സരത്തിൽ കൂറ്റൻ വിജയലക്ഷ്യം ജിതേഷ് ശർമയുടെ തകർപ്പൻ ഇന്നിംഗ്‌സിന്റെ കരുത്തിലാണ് ആർസിബി മറികടന്നത്.

കഴിഞ്ഞ ദിവസം ക്വാളിഫയർ ഒന്നിലും ആ ആവേശം നിലനിർത്തി. പഞ്ചാബിനെ അവരുടെ തട്ടകത്തിൽ ചെന്ന് 101 (14.1)റൺസിന് എറിഞ്ഞൊതുക്കി പത്തോവറിൽ വിജയലക്ഷ്യം അനായാസം മറികടക്കുകയും ചെയ്തു. 27 പന്തിൽ 56 റൺസ് നേടി ഫിൽ സാൾട്ട് തിളങ്ങി. ഇനി ജൂൺ മൂന്നിന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിലേക്കാണ് ആർസിബി ആരാധകരുടെ പ്രതീക്ഷ. 2008 ൽ ഐപിഎൽ ആരംഭിച്ചതിനുശേഷം ഇന്നേവരെ കപ്പുയർത്താനായില്ലെന്ന ചീത്തപ്പേര് മറികടക്കാൻ ആർസിബിയെ ഭാഗ്യം തുണയ്‌ക്കുമോയെന്ന് കണ്ടറിയാം.

Tags: VIRAT KOHLIRCBfinalIPL 2025Royal Challengers Bengaluru (RCB)Qualifier 1
ShareTweetSendShare

More News from this section

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies