ഫ്‌ളിപ് കാര്‍ട്ട് എന്‍ബിഎഫ്‌സി ലൈസന്‍സ് നേടുന്ന ആദ്യ ഇ-കൊമേഴ്‌സ് കമ്പനി; വായ്പകള്‍ നല്‍കാം, നിക്ഷേപ സ്വീകരണത്തിന് അനുമതിയില്ല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഫ്‌ളിപ് കാര്‍ട്ട് എന്‍ബിഎഫ്‌സി ലൈസന്‍സ് നേടുന്ന ആദ്യ ഇ-കൊമേഴ്‌സ് കമ്പനി; വായ്പകള്‍ നല്‍കാം, നിക്ഷേപ സ്വീകരണത്തിന് അനുമതിയില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2025, 07:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന് ലെന്‍ഡിംഗ് ലൈസന്‍സ് നല്‍കി റിസര്‍വ് ബാങ്ക്. തങ്ങളുടെ പ്ലാറ്റ്‌ഫോം വഴി ഉപഭോക്താക്കള്‍ക്കും വില്‍പ്പനക്കാര്‍ക്കും നേരിട്ട് വായ്പ നല്‍കാന്‍ ഇതോടെ കമ്പനിക്ക് സാധിക്കും.

റിസര്‍വ് ബാങ്ക് ഇതാദ്യമായാണ് ഒരു ഇ-കൊമേഴ്‌സ് കമ്പനിക്ക് എന്‍ബിഎഫ്‌സി (ബാങ്ക് ഇതര ഫിനാന്‍സ് കമ്പനി) ലൈസന്‍സ് നല്‍കുന്നത്. വായ്പ നല്‍കാമെങ്കിലും നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ ഫഌപ്കാര്‍ട്ടിന് അനുമതിയില്ല.

മിക്ക ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും നിലവില്‍ ബാങ്കുകളുമായും എന്‍ബിഎഫ്‌സികളുമായും സഹകരിച്ച് വായ്പകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ടിന് ലെന്‍ഡിംഗ് ലൈസന്‍സ് ലഭിക്കുന്നതോടെ മേഖലയില്‍ വലിയ പരിവര്‍ത്തനം തന്നെ വന്നേക്കും. ഇ-കൊമേഴ്‌സ് കമ്പനിക്ക് കൂടുതല്‍ ലാഭകരമായ മാതൃകയാണ്. ഇതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്കും വില്‍പ്പനക്കാര്‍ക്കും ലഭിക്കും.

യുഎസ് റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ടിന് 80 ശതമാനത്തിലധികം ഓഹരികളാണ് ഫ്‌ളിപ്കാര്‍ട്ടില്‍ ഉള്ളത്. 2022 ലാണ് എന്‍ബിഎഫ്‌സി ലൈസന്‍സിനായി കമ്പനി അപേക്ഷിച്ചിരുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കമ്പനി വായ്പകള്‍ നല്‍കിത്തുടങ്ങുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു. പ്രധാന നിയമനങ്ങളും മറ്റും നടത്തുകയും ബിസിനസ് പ്ലാനുകള്‍ അന്തിമമായി തയാറാക്കുകയും വേണം.

ഫ്‌ളിപ്കാര്‍ട്ട് അതിന്റെ ജനപ്രിയ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലൂടെയും ഫിന്‍ടെക് ആപ്പായ സൂപ്പര്‍.മണി (super.money) വഴിയും ഉപഭോക്താക്കള്‍ക്ക് നേരിട്ട് വായ്പ നല്‍കാന്‍ പദ്ധതിയിടുന്നെന്ന് വൃത്തങ്ങള്‍ പറഞ്ഞു. നിലവില്‍ ആക്‌സിസ് ബാങ്ക്, ഐഡിഎഫ്‌സി ബാങ്ക്, ക്രെഡിറ്റ് സൈസണ്‍ തുടങ്ങിയ വായ്പാദാതാക്കളുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഇ-കൊമേഴ്‌സ് കമ്പനി ഉപഭോക്താക്കള്‍ക്ക് വ്യക്തിഗത വായ്പകള്‍ നല്‍കുന്നത്.

ഫഌപ്കാര്‍ട്ടിനെ ചെറുക്കാന്‍ മുഖ്യ എതിരാളികളായ ആമസോണും പദ്ധതികള്‍ സജീവമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യം ആമസോണ്‍ ബെംഗളൂരു ആസ്ഥാനമായുള്ള എന്‍ബിഎഫ്‌സിയായ ആക്‌സിയോയെ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഈ ഇടപാടിന് റിസര്‍വ് ബാങ്ക് ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

Tags: AmazonFLIPKARTwalmartE-COMMERCEnbfc
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies