മാറാട് ഭജനമഠം അടിച്ചു തകർത്തു; ഗുരുസ്വാമിയെ ഭീകരമായി മർദ്ദിച്ചു; മാറാട് സ്വദേശി നവാസ് പിടിയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാറാട് ഭജനമഠം അടിച്ചു തകർത്തു; ഗുരുസ്വാമിയെ ഭീകരമായി മർദ്ദിച്ചു; മാറാട് സ്വദേശി നവാസ് പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2025, 03:38 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കോഴിക്കോട് മാറാട്ട് ആരാധനാലയങ്ങൾ തകർക്കാൻ ശ്രമം. മാറാട് അയ്യപ്പ ഭജനമഠം അടിച്ചു തകർത്തു. അയ്യപ്പ വിഗ്രഹങ്ങൾ നശിപ്പിച്ചു.

ഇന്ന് രാവിലെ ആറ് മണിക്കാണ് സംഭവം. ഭജനമഠത്തിലെ ഗുരുസ്വാമിക്കും മർദ്ദനമേറ്റു. വിഗ്രഹങ്ങളും വിളക്കും അടിച്ചു തകർത്തു. ഭജന മഠത്തിനുള്ളിലെ അയ്യപ്പന്റെ തിടമ്പ് നശിപ്പിച്ചു .വിഗ്രങ്ങൾ തല്ലിത്തകർത്ത പ്രതി വിളക്കുകൾ വലിച്ചെറിഞ്ഞു. ഭജനമഠത്തിനു മുന്നിലെ തുളസിത്തറയും ചവിട്ടിത്തെറിപ്പിച്ചു.

ഭജനമഠത്തിലെ ഗുരുസ്വാമി ശ്രീനിവാസനാണ് മർദ്ദനത്തിൽ പരിക്കേറ്റത്. ഗുരുസ്വാമിയെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഗുരുസ്വാമിയുടെ കയ്യിലിരിക്കുന്ന വടി അക്രമി പിടിച്ചു വാങ്ങി, അത് ഉപയോഗിച്ച് ആണ് മർദ്ദിച്ചത്. പ്രതി മാറാട് സ്വദേശി നവാസ് പോലീസ് കസ്റ്റഡിയിലാണ്.

പ്രദേശത്തെ മറ്റൊരു അമ്പലവും തകർക്കാൻ ഇയാൾ ശ്രമിച്ചു. ഇതിനായി പ്രദേശത്തെ ആലപ്പാട്ട് ചോറ്റാനിക്കരഅമ്മ ഭഗവതി ക്ഷേത്രത്തിലും പ്രതിയെത്തി. ക്ഷേത്രത്തിന്റെ ഗേറ്റ് തകർത്ത് ഉള്ളിൽ കയറി. നാട്ടുകാർ കണ്ടത് കൊണ്ട് അവിടെ നിന്ന് മടങ്ങിയത്.

ഭജനമഠം അടിച്ച് തകർത്ത പ്രതി നവാസ് രണ്ട് വർഷം മുൻപ് മാത്രമാണ് വിദേശത്ത് നിന്ന് വന്നത്. ഇയാൾ മത്സ്യ തൊഴിലാളി ആണ്.ഇയാൾ സദാസമയവും ഒരു ബാഗും തോളിൽ ഇട്ട് നടക്കുന്ന വ്യക്തി ആണെന്നും, പ്രതിയ്‌ക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്നും പ്രദേശവാസികൾ പറയുന്നു.

നവാസ് വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. താൻ മുഹ്‌യിദ്ദീൻ സംഘടനയിൽപ്പെട്ട ആളെന്നാണ് പോലീസ് പിടിക്കുന്ന സമയത്ത്
നവാസ് പറഞ്ഞത്. ഭജനമഠം അടിച്ച് തകർത്ത പ്രതി നവാസിന്റെ ജേഷ്ഠൻ മാറാട് കലാപ കേസിലെ കേസിലെ പ്രതിയാണ്.

മുഹ്‌യിദ്ദീൻ (മുഹ്‌യി +ദീൻ) എന്നാൽ വിശ്വാസത്തെ പുനരുജ്ജീവിക്കുന്നവൻ എന്നാണ് അർത്ഥം. മലപ്പുറം പട അടക്കമുള്ള പോരാട്ടങ്ങളിലും, മാപ്പിള ലഹളകൾ അടക്കമുള്ള കലാപങ്ങളിലും പോരാട്ടത്തിന് മുൻപ് മാപ്പിള യോദ്ധാക്കൾ മുഹ്‌യുദ്ദീൻ മാല പാരായണം ചെയ്ത് പ്രാർത്ഥിക്കാറുണ്ടായിരുന്നു. മലബാർ ജില്ല കളക്ടർ കനോലിയുടെ കൊലപാതകത്തിന് മുൻപ് കൃത്യത്തിൽ പങ്കെടുത്ത മാപ്പിളതീവ്രവാദികൾ തലേനാൾ മുഹ്യുദീൻ മാല പാരായണം ചെയ്തു സദ്യ വിളമ്പിയിരുന്നു.

അക്രമം നടന്ന് ഏറെ സമയം ആയിട്ടും പ്രദേശത്ത് ജില്ലാ കളക്ടർ എത്തിയിരുന്നില്ല. തുടർന്ന് വാക്കേറ്റം ഉണ്ടായി. കളക്ടർ എത്തിയാൽ മാത്രമെ സർവകക്ഷി യോഗത്തിൽ പങ്കെടുക്കൂ എന്ന് വിശ്വാവികൾ പറഞ്ഞു.

സംഭവത്തെ തുടർന്ന് മാറാട് പോലീസ് സ്റ്റേഷനിൽ വെച്ച് സർവകക്ഷിയോഗം നടത്തി. പൊലീസിന്റെ ഭാഗത്ത് നിന്ന് കർശന നടപടി ഉണ്ടാകും എന്ന് പൊലീസ് ഉറപ്പു നൽകി. തുടർന്ന് പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണം എന്നും പൊലീസ് പറഞ്ഞു.രാഷ്‌ട്രീയ മത സമുദായിക രംഗത്തെ പ്രതിനിധികൾ സർവകക്ഷിയോഗത്തിൽ പങ്കെടുത്തു.

ആദ്യ ഘട്ടത്തിൽ പ്രതി നവാസ് മാനസിക രോഗി ആണെന്നു പൊലീസ് ചിത്രീകരിച്ചിരുന്നു. പിന്നീട് അത് തിരുത്തിയ പൊലീസ് പിടികൂടുന്ന സമയത്ത് പ്രതി കാണിച്ച അക്രമ സ്വഭാവം കണ്ടത് കൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് വിശദീകരിച്ചു.

Tags: KOZHIKKODEFEATURED2മാറാട്Marad Riot
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies