റൊളം​ഗ് ​ഗാരോസിൽ യുഎസ് താരത്തിന് വിജയകിരീടം; വീനസ് തെളിച്ച പാതയിലൂടെ ​ കൊക്കോ ഗോഫും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റൊളം​ഗ് ​ഗാരോസിൽ യുഎസ് താരത്തിന് വിജയകിരീടം; വീനസ് തെളിച്ച പാതയിലൂടെ ​ കൊക്കോ ഗോഫും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2025, 11:43 am IST
FacebookTwitterWhatsAppTelegram

…ആർ.കെ രമേഷ്…

റൊളം​ഗ് ​ഗാരോസിലെ ചുവന്ന കളിമൺ കോർട്ടിൽ വലിയൊരു തിരിച്ചുവരവിലൂടെയാണ് ലോക ഒന്നാം നമ്പർ താരമായ അരീന സബലേങ്കയെ വീഴ്‌ത്തി കൊക്കോ ​ഗോഫ് ഫ്രഞ്ച് ഓപ്പണിൽ മുത്തമിട്ടത്. 21-കാരിയുടെ രണ്ടാം ​ഗ്രാൻഡ് സ്ലാമാണിത്. ടൈബ്രേക്കറിൽ ആദ്യ സെറ്റ് നഷ്ടമായെങ്കിലും പിന്നീടുള്ള രണ്ടു സെറ്റുകളും ജയിച്ചാണ് കിരീടം ചൂടിയത്.

2019-ൽ തന്റെ ആരാധാനപാത്രമായ വീനസ് വില്യംസിനെ അടിയറവ് പറയിച്ചാണ് ടെന്നീസിൽ ​ഗോഫ് വരവറിയിച്ചത്. 15-ാം വയസിൽ വിംബിൾഡണിന്റെ ഒന്നാം റൗണ്ടിലായിരുന്നു ആ അത്ഭുത വിജയം. 22 വയസിന് മുൻപ് രണ്ടു ​ഗ്രാൻഡ് സ്ലാം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം താരമയതും അതേ ​ഗോഫ് തന്നെ. മുന്നിലുള്ളതാകട്ടെ ഇതിഹാസമായ വീനസ് വില്യംസും.

കാഴ്ചയിലെ സാമ്യം മാത്രമല്ല കേളി ശൈലിയിലും കഴിവിലും വീനസ് വില്യംസിന്റെ പ്രതാപ കാലത്തെ ഓർമപ്പെടുത്തുന്നുണ്ട് യുഎസ് താരം. 2023-ൽ അരീന സബലേങ്കയുടെ വെല്ലുവിളി അതിജീവിച്ച് യുഎസ് ഓപ്പൺ കിരീടം ഉയർത്തിയപ്പോൾ ടെന്നീസ് ലോകം കണ്ടത് ഒരു താരത്തിന്റെ ഉദയമായിരുന്നു.

എന്നാൽ പിന്നീടങ്ങോട്ട് അവരെ വിടാതെ പിന്തുടർന്നത് മേജർ ടൂർണമെന്റുകളിലെ തോൽവികളായിരുന്നു. വൺ സീസൺ വണ്ടർ എന്ന പരിഹാസം അവരെ തളർത്തിയില്ല. കളിയാക്കലുകൾക്ക് അളന്നുമുറിച്ച ഷോട്ടുകളിലൂടെയാണ് അവർ മറുപടി നൽകിയത്.

2015ൽ സെറീന വില്യംസിന്റെ കിരീടനേട്ടത്തിനു ശേഷം ഫ്രഞ്ച് ഓപ്പൺ വിജയിക്കുന്ന ആദ്യ യുഎസ് താരമെന്ന ഖ്യാതികൂടിയാണ് ​ഗോഫ് സ്വന്തം പേരിലേക്ക് ചേർത്തത്. ഇനി വരാനുള്ളതും അവരുടെ കാലം തന്നെയാണ്.

 

Tags: coco gauffBeatTeen2025Williamsfrench openWHOVENUSwon
ShareTweetSendShare

More News from this section

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

Latest News

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies