ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന നാല് ശതമാനം വർദ്ധനവ്. ഫെഡറേഷൻ ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് (FADI) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2024-ലെ ഇതേ കാലയളവിലെ കണക്കുകൾ താരതമ്യം ചെയ്യുമ്പോഴാണ് വ്യത്യാസം മനസിലാകുന്നത്. ഏപ്രിൽ മാസത്തിൽ 3.5 ശതമാനമായിരുന്നു. ഇതിനാണ് മെയ് മാസമായതോടെ വർദ്ധനയുണ്ടായത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഓട്ടോമൊബൈൽ കമ്പനികളുടെ അവരുടെ ലാഭവിഹിതത്തിൽ അഞ്ച് ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഇരുചക്രവാഹനങ്ങളുടെ വിപണിയിലും വലിയ മാറ്റമാണുള്ളത്. ഇന്ത്യ- പാകിസ്ഥാൻ സംഘർഷാവസ്ഥ ഇലക്ട്രിക് പാസഞ്ചർ വാഹന വിപണിയിൽ ചെറിയ ഇടിവ് ഉണ്ടായെങ്കിലും മുൻകൂറായുള്ള ബുക്കിംഗുകളുടെ അടിസ്ഥാനത്തിൽ വിറ്റുപോയതായാണ് എഫ്എഡിഎ പറഞ്ഞു.















