വിപണിയില്‍ ലക്ഷം കോടി കടന്ന് മുത്തൂറ്റ് ഫിനാന്‍സ്; ഏറ്റവും വിപണി മൂല്യമുള്ള മലയാളി കമ്പനി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

വിപണിയില്‍ ലക്ഷം കോടി കടന്ന് മുത്തൂറ്റ് ഫിനാന്‍സ്; ഏറ്റവും വിപണി മൂല്യമുള്ള മലയാളി കമ്പനി

1,02,088.25 രൂപയാണ് എന്‍എസ്ഇയില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ നിലവിലെ വിപണി മൂലധനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2025, 04:56 pm IST
FacebookTwitterWhatsAppTelegram

മുംബൈ: തുടര്‍ച്ചയായി ഏഴാം ദിവസവും വിപണിയില്‍ നേട്ടമുണ്ടാക്കിയ മുത്തൂറ്റ് ഫിനാന്‍സ് ഒരു ലക്ഷം കോടി രൂപ മൂല്യം നേടുന്ന ആദ്യ മലയാളി കമ്പനിയായി. തിങ്കളാഴ്ച 4.2% മുന്നേറിയ മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ 2542.90 രൂപ എന്നസര്‍വകാല ഉയരത്തില്‍
വ്യാപാരം അവസാനിപ്പിച്ചു. 1,02,088.25 രൂപയാണ് എന്‍എസ്ഇയില്‍ കമ്പനിയുടെ നിലവിലെ വിപണി മൂലധനം.

തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ മുത്തൂറ്റ് ഫിനാന്‍സ് മികച്ച മുന്നേറ്റം നടത്തി. എന്‍ബിഎഫ്‌സി ഓഹരികളായ മണപ്പുറം, ഐഐഎഫ്എല്‍ എന്നിവയും കുതിച്ചു.

നേട്ടമായത് ആര്‍ബിഐ നയം

ബാങ്കിംഗ്, എന്‍ബിഎഫ്‌സി മേഖലകളില്‍ സ്വര്‍ണ പണയ വായ്പകള്‍ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ആര്‍ബിഐ കഴിഞ്ഞയാഴ്ച ഇളവുചെയ്തതാണ് മുത്തൂറ്റിനും മറ്റ് എന്‍ബിഎഫ്‌സികള്‍ക്കും നേട്ടമായത്. 2.5 ലക്ഷം രൂപയ്‌ക്ക് താഴെയുള്ള ചെറിയ സ്വര്‍ണ വായ്പകളുടെ ലോണ്‍-ടു-വാല്യു (എല്‍ടിവി) 75 ല്‍ നിന്ന് 85 ശതമാനത്തിലേക്ക് ആര്‍ബിഐ ഉയര്‍ത്തി. ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ പണയത്തിന് കൂടുതല്‍ പണം ഇതോടെ ലഭിക്കും. മുത്തൂറ്റ് ഫിനാന്‍സിന്റെ ഭൂരിപക്ഷം വായ്പകളും ഈ വിഭാഗത്തില്‍ വരുന്നതാണ്.

മലയാളി മൂല്യം

66000 കോടി രൂപ വിപണി മൂലധനവുമായി എഫ്എസിടിയാണ് കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ ഉയര്‍ന്ന വിപണി മൂല്യമുള്ള കമ്പനി. 1,048.50 രൂപയാണ് ഫാക്ടിന്റെ നിലവിലെ ഓഹരി വില. ഒരു ഘട്ടത്തില്‍ കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികളില്‍ വിപണി മൂലധനത്തില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ ഫാക്ടിന് സാധിച്ചിരുന്നു. പിന്നീട് ഓഹരി വില ഇടിഞ്ഞതോടെ വിപണി മൂല്യവും കുറഞ്ഞു. 62500 കോടി രൂപ വിപണി മൂല്യവുമായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡാണ് കേരളത്തില്‍ നിനുള്ള മൂന്നാമത്തെ ഉയര്‍ന്ന വിപണി മൂല്യമുള്ള കമ്പനി. 58000 കോടി രൂപ വിപണി മൂല്യവുമായി കല്യാണ്‍ ജ്വല്ലേഴ്‌സ് നാലാം സ്ഥാനത്തും 51000 കോടി വിപണി മൂല്യവുമായി ഫെഡറല്‍ ബാങ്ക് അഞ്ചാമതുമുണ്ട്.

Tags: RBISENSEXNIFTYMarket CapitalMuthoot Financenbfc
ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies