ഐപില്‍ ചാംപ്യന്‍മാര്‍ വില്‍പ്പനക്ക്; ആര്‍സിബിയെ വില്‍ക്കാന്‍ ഉടമകളായ ബ്രിട്ടീഷ് മദ്യ കമ്പനി ആലോചിക്കുന്നു; 17000 കോടി രൂപയുടെ ഇടപാട് ചര്‍ച്ചയില്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഐപില്‍ ചാംപ്യന്‍മാര്‍ വില്‍പ്പനക്ക്; ആര്‍സിബിയെ വില്‍ക്കാന്‍ ഉടമകളായ ബ്രിട്ടീഷ് മദ്യ കമ്പനി ആലോചിക്കുന്നു; 17000 കോടി രൂപയുടെ ഇടപാട് ചര്‍ച്ചയില്‍

അതേസമയം ആര്‍സിബി വില്‍ക്കുന്നെന്ന റിപ്പോര്‍ട്ട് യുണൈറ്റഡ് സ്പിരിറ്റ്‌സ് നിഷേധിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2025, 08:50 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ഐപിഎല്‍ ചാമ്പ്യന്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ (ആര്‍സിബി) വില്‍ക്കാന്‍ ഉടമകളായ ബ്രിട്ടീഷ് കമ്പനി ഡിയാജിയോ പിഎല്‍സി ആലോചിക്കുന്നു. ആര്‍സിബിയിലെ തങ്ങളുടെ ഉടമസ്ഥാവകാശത്തിന്റെ ഒരു ഭാഗമോ മുഴുവനായോ വില്‍ക്കുന്നതിനെക്കുറിച്ചാണ് ആലോചന നടക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഡിയാജിയോയുടെ ഇന്ത്യന്‍ കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ് ആര്‍സിബി.

17000 കോടിയുടെ ഇടപാട്

2 ബില്യണ്‍ ഡോളര്‍ അഥവാ ഏകദേശം 17,000 കോടി വരെ വിലമതിക്കുന്ന ഇടപാടിനാണ് ബ്രിട്ടീഷ് കമ്പനിയുടെ ശ്രമം. ചര്‍ച്ചകള്‍ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ബ്ലൂംബെര്‍ഗ് പറയുന്നു. ആര്‍സിബിയുടെ ഓഹരി വില്‍പ്പന സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ഓഹരി വില 3.3% ഉയര്‍ന്നു.

അതേസമയം ആര്‍സിബി വില്‍ക്കുന്നെന്ന റിപ്പോര്‍ട്ട് യുണൈറ്റഡ് സ്പിരിറ്റ്‌സ് നിഷേധിച്ചു. മാധ്യമ റിപ്പോര്‍ട്ടുകള്‍ ഊഹാപോഹമാണെന്ന് ബിഎസ്ഇയില്‍ സമര്‍പ്പിച്ച ഒരു റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി പറഞ്ഞു.

നടപടി ആലോചിച്ച് കേന്ദ്രം

ക്രിക്കറ്റ് രംഗത്ത് പുകയിലയുടെയും മദ്യത്തിന്റെയും പ്രചാരണം നിര്‍ത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അടുത്തിടെ നടപടികള്‍ സ്വീകരിച്ചു വരികയാണ്. മദ്യത്തിന്റെ പരസ്യങ്ങള്‍ ക്രിക്കറ്റ് സംപ്രേഷണത്തിനിടെ നിരോധിച്ചിട്ടുണ്ടെങ്കിലും ഡിയാജിയോ പോലെയുള്ള കമ്പനികള്‍ താരങ്ങളെ ഉപയോഗിച്ച് ഇതേ പേരിലുള്ള സോഫ്റ്റ് ഡ്രിങ്കുകളുടെയും മിനറല്‍ വാട്ടറിന്റെയും മറ്റും പരസ്യം ചെയ്യുന്നുണ്ട്. ഫലത്തില്‍ ഇത് മദ്യ ബ്രാന്‍ഡിന്റെ പരസ്യമായി മാറും. വളഞ്ഞവഴിയിലൂടെ മദ്യത്തിന്റെ പരസ്യം യുവാക്കളുടെ വലിയ ഫാന്‍ ഫോളോയിംഗുള്ള ഐപിഎലില്‍ നല്‍കുന്നത് ഒഴിവാക്കാനുള്ള നടപടികള്‍ കേന്ദ്രം എടുത്തേക്കുമെന്ന ആശങ്കകളാണ് ടീമിന്റെ ഉടമസ്ഥാവകാശം കൈയൊഴിയാന്‍ ഡിയാജിയോയെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന.

മല്യയുടെ സ്വപ്‌നങ്ങള്‍

ഐപിഎലിന്റെ തുടക്കം മുതലുള്ള ടീമുകളിലൊന്നായ ആര്‍സിബി ആദ്യം മദ്യ രാജാവായ വിജയ് മല്യയുടെ ഉടമസ്ഥതയിലായിരുന്നു. യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പിന്റെയും യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്റെയും (യുഎസ്എല്‍) ചെയര്‍മാനായിരുന്ന മല്യ 2008 ല്‍ ഐപിഎല്‍ ഉദ്ഘാടന ലേലത്തില്‍ 111.6 മില്യണ്‍ ഡോളര്‍ ചെലവാക്കിയാണ് ആര്‍സിബി ഫ്രാഞ്ചൈസി വാങ്ങിയിരുന്നത്. 2012 ല്‍ യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ഉടമസ്ഥാവകാശം ഡിയാജിയോയുടെ കൈവശമെത്തി. കിംഗ്ഫിഷര്‍ വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട് വായ്പാ ക്രമക്കേടില്‍ പെട്ട മല്യ നാടു വിട്ടതോടെ 2016 ല്‍ ഡിയാജിയോ ആര്‍സിബി ടീമിനെ ഏറ്റെടുക്കുകയായിരുന്നു.

Tags: cricketIPLRCBipl teamsRoyal Challengers Bengaluru
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies