കുരുക്ക് മുറുകുന്നു ; ആണവ നിർവ്യാപനബാധ്യത നിറവേറ്റുന്നതിൽ ഇറാൻ പരാജയപ്പെട്ടതായി ആഗോള ആണവ നിരീക്ഷണസംഘടനയുടെ ബോർഡ് ഓഫ് ഗവർണേഴ്‌സ് പ്രഖ്യാപനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കുരുക്ക് മുറുകുന്നു ; ആണവ നിർവ്യാപനബാധ്യത നിറവേറ്റുന്നതിൽ ഇറാൻ പരാജയപ്പെട്ടതായി ആഗോള ആണവ നിരീക്ഷണസംഘടനയുടെ ബോർഡ് ഓഫ് ഗവർണേഴ്‌സ് പ്രഖ്യാപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2025, 03:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇറാൻ ആണവ നിർവ്യാപന ബാധ്യതകൾ ലംഘിച്ചതായി ആഗോള ആണവ നിരീക്ഷണ സംഘടനയുടെ ബോർഡ് ഓഫ് ഗവർണേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുടെ (ഐഎഇഎ) ബോർഡിലുള്ള 35 രാജ്യങ്ങളിൽ പത്തൊൻപത് രാജ്യങ്ങളും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു, യുഎസ്, യുകെ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങൾ ഇതിനെ പിന്തുണച്ചു.

തങ്ങളുടെ അപ്രഖ്യാപിത ആണവ വസ്തുക്കളെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള പൂർണ്ണമായ ഉത്തരങ്ങൾ ഐഎഇഎയ്‌ക്ക് നൽകുന്നതിൽ ഇറാൻ പരാജയപ്പെട്ടത് ചട്ടങ്ങൾ പാലിക്കാത്തതിന്റെ ഫലമാണെന്ന് പ്രമേയത്തിൽ പറയുന്നു. റിയാക്ടർ ഇന്ധനമായി മാത്രമല്ല, ആണവായുധങ്ങളായി പോലും ഉപയോഗിക്കാൻ കഴിയുന്ന ഇറാന്റെ കൈവശമുള്ള സമ്പുഷ്ട യുറേനിയത്തിന്റെ ശേഖരത്തെക്കുറിച്ചും പ്രമേയം ആശങ്ക പ്രകടിപ്പിക്കുന്നു.

പ്രമേയത്തെ “രാഷ്‌ട്രീയം” എന്ന് അപലപിച്ച ഇറാൻ, പുതിയ സമ്പുഷ്ടീകരണ കേന്ദ്രം തുറക്കുമെന്ന് പറഞ്ഞു.തങ്ങളുടെ ആണവ പ്രവർത്തനങ്ങൾ പൂർണ്ണമായും സമാധാനപരമായതാണെന്നും ഒരിക്കലും ആണവായുധങ്ങൾ വികസിപ്പിക്കാനോ സ്വന്തമാക്കാനോ ശ്രമിക്കില്ലെന്നും ഇറാൻ തറപ്പിച്ചുപറയുന്നു.

2015 ൽ ആറ് ലോകശക്തികളുമായി ഒപ്പുവെച്ച ഒരു സുപ്രധാന കരാർ പ്രകാരം, ഇറാൻ തങ്ങളുടെ ആണവ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്താനും ഐഎഇഎയുടെ ഇൻസ്പെക്ടർമാരുടെ നിരന്തരമുള്ള ശക്തമായ നിരീക്ഷണം അനുവദിക്കാനും സമ്മതിച്ചിരുന്നു .
സാമ്പത്തിക ഉപരോധങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിന് പകരമായിട്ടായിരുന്നു ഈ സമ്മതം. ആണവ നിർവ്യാപന ഉടമ്പടി (NPT) സുരക്ഷാ കരാറിന് പ്രകാരമുള്ള പരിശോധനകളിൽ ഐഎഇഎയെ സഹായിക്കാനും ഈ കരാർ മൂലം ഇറാൻ പ്രതിജ്ഞാബദ്ധമാകുന്നു

വിയന്നയിൽ നടന്ന ഐഎഇഎ ബോർഡ് യോഗത്തിൽ റഷ്യ, ചൈന, ബുർക്കിന ഫാസോ എന്നീ മൂന്ന് രാജ്യങ്ങൾ പ്രമേയത്തിനെതിരെ വോട്ട് ചെയ്തതായും പതിനൊന്ന് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതായും രണ്ട് രാജ്യങ്ങൾ വോട്ട് ചെയ്തില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

Tags: International Atomic Energy AgencyNuclear Non-Proliferation TreatyFEATURED2
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies