നാഗ്പൂരില്‍ രാജ്യത്തെ ആദ്യ സ്വകാര്യ ഹെലികോപ്റ്റര്‍ നിര്‍മാണ ഫാക്റ്ററി നിര്‍മിക്കാന്‍ മാക്‌സ് എയ്‌റോസ്‌പേസ്; 8000 കോടി രൂപയുടെ പദ്ധതിക്ക് ധാരണയായി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

നാഗ്പൂരില്‍ രാജ്യത്തെ ആദ്യ സ്വകാര്യ ഹെലികോപ്റ്റര്‍ നിര്‍മാണ ഫാക്റ്ററി നിര്‍മിക്കാന്‍ മാക്‌സ് എയ്‌റോസ്‌പേസ്; 8000 കോടി രൂപയുടെ പദ്ധതിക്ക് ധാരണയായി

സൈനിക ഉപയോഗങ്ങള്‍ക്കും സിവിലിയന്‍ ആവശ്യങ്ങള്‍ക്കുമുള്ള ഹെലികോപ്റ്ററുകള്‍ ഇവിടെ നിര്‍മിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2025, 08:25 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: നാഗ്പൂരില്‍ ഹെലികോപ്റ്റര്‍ നിര്‍മാണ ഫാക്റ്ററി നിര്‍മിക്കാന്‍ മാക്‌സ് എയ്‌റോസ്‌പേസ് ആന്‍ഡ് ഏവിയേഷന്‍, മഹാരാഷ്‌ട്ര സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടു. അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ 8,000 കോടി രൂപയുടെ നിക്ഷേപം ഈ പദ്ധതിക്കായി മാക്‌സ് എയ്‌റോസ്‌പേസ് നടത്തും. മഹാരാഷ്‌ട്രയെ എക്‌റോസ്‌പേസ് ഹബ്ബായി മാറ്റുന്നത് ലക്ഷ്യമിടുന്ന പദ്ധതി 2026 ല്‍ ആരംഭിക്കും.

രാജ്യത്തെ ആദ്യത്തെ സ്വകാര്യ മേഖലാ ഹെലികോപ്റ്റര്‍ നിര്‍മാണ യൂണിറ്റുകളിലൊന്നാവും നാഗ്പൂരിലേത്. സൈനിക ഉപയോഗങ്ങള്‍ക്കും സിവിലിയന്‍ ആവശ്യങ്ങള്‍ക്കുമുള്ള ഹെലികോപ്റ്ററുകള്‍ ഇവിടെ നിര്‍മിക്കും. വിദര്‍ഭ മേഖലയില്‍ 2000 ല്‍ ഏറെ തൊഴിലവസരങ്ങളും ഇത് സൃഷ്ടിക്കും.

നിലവില്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) മാത്രമാണ് രാജ്യത്ത് ഹെലികോപ്റ്ററുകള്‍ നിര്‍മിക്കുന്നത്. ഹെലികോപ്റ്റര്‍ നിര്‍മാണ യൂണിറ്റ് ആരംഭിക്കാന്‍ ടാറ്റക്കും എയര്‍ബസിനും പദ്ധതിയുണ്ട്. കര്‍ണാടക കേന്ദ്രീകരിച്ചാവും ഈ യൂണിറ്റ് വരിക.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തില്‍ മുംബൈയിലെ സഹ്യാദ്രി ഗസ്റ്റ് ഹൗസില്‍ മഹാരാഷ്‌ട്ര വ്യവസായ വകുപ്പ് സെക്രട്ടറി പി. അന്‍ബഴഗനും മാക്‌സ് എയ്‌റോസ്‌പേസ് ചെയര്‍മാന്‍ ഭരത് മല്‍കാനിയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

‘ഇത് നാഗ്പൂരിലെ നിക്ഷേപം മാത്രമല്ല, ഇന്ത്യയുടെ തന്ത്രപരമായ കഴിവുകളിലുമുള്ള നിക്ഷേപമാണ്. ഈ സംരംഭത്തിന്റെ സമയബന്ധിതമായ നിര്‍വ്വഹണത്തിനും വിജയത്തിനും ആവശ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ മഹാരാഷ്‌ട്ര പ്രതിജ്ഞാബദ്ധമാണ്,’ മുഖ്യമന്ത്രി ഫഡ്‌നാവിസ് പറഞ്ഞു. പ്രതിരോധ മേഖലയില്‍ സ്വയംപര്യാപ്തത വളര്‍ത്തുന്ന ‘മെയ്‌ക്ക് ഇന്‍ ഇന്ത്യ’, ‘ആത്മനിര്‍ഭര്‍ ഭാരത്’ പദ്ധതികള്‍ക്ക് ഇത്തരം സംരംഭങ്ങള്‍ നിര്‍ണായകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: helicopterHALTATAAirbusDevendra FadnavasHindustan Aeronautics Limited (HAL)max aerospace
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies