വന്ദേ ഭാരത് ആരംഭിച്ച ശേഷം കശ്മീരിലെ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ് : ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വന്ദേ ഭാരത് ആരംഭിച്ച ശേഷം കശ്മീരിലെ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ് : ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2025, 12:30 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: കശ്മീരിൽ വന്ദേ ഭാരത് ട്രെയിൻ സർവീസ് ആരംഭിച്ചതിനുശേഷം ആളുകൾ കൂടുതൽ ആവേശത്തിലാണെന്നും വിനോദസഞ്ചാരികളുടെ എണ്ണം ക്രമേണ വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് അടച്ചിട്ടിരുന്ന പാർക്കുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും വീണ്ടും ഘട്ടം ഘട്ടമായി തുറക്കും. ജില്ലകളിലെ സുരക്ഷാ അവലോകനം പൂർത്തിയാക്കി വിനോദ സഞ്ചാരികളുടെ പ്രവേശനം ക്രമേണ പുനഃസ്ഥാപിച്ച് വരികയാണെന്ന് ലെഫ്റ്റനന്റ് ഗവർണർ പറഞ്ഞു.

“സുരക്ഷാ മുൻകരുതലുകൾ കണക്കിലെടുത്ത് ഏപ്രിൽ 22 ന് ശേഷം ചില സ്ഥലങ്ങൾ അടച്ചിരുന്നു. കശ്മീരിലെയും ജമ്മുവിലെയും ഡിവിഷണൽ കമ്മീഷണർമാരും ഐജിപിമാരും എല്ലാ ജില്ലകളിൽ നിന്നും റിപ്പോർട്ടുകൾ ശേഖരിച്ചിട്ടുണ്ട്. ചില സ്ഥലങ്ങൾ ഘട്ടം ഘട്ടമായി വീണ്ടും തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്,” മനോജ് സിൻഹ പറഞ്ഞു. അനന്ത്‌നാഗ് ജില്ലയിലെ വാർഷിക അമർനാഥ് യാത്രയ്‌ക്കുള്ള നുൻവാൻ ബേസ് ക്യാമ്പിലെ ഒരുക്കങ്ങൾ അവലോകനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മനോജ് സിൻഹ കൂട്ടിച്ചേർത്തു. ആദ്യ ഘട്ടത്തിൽ എട്ട് സ്ഥലങ്ങൾ തുറക്കും. അനന്ത്‌നാഗ് ജില്ലയിലെ ബേതാബ് വാലി, പഹൽഗാം മാർക്കറ്റിന് സമീപമുള്ള പാർക്കുകൾ, വെരിനാഗ്, കൊക്കർനാഗ്, അച്ചബൽ ഗാർഡനുകൾ, ശ്രീനഗർ ജില്ലയിലെ നിഗീനിനടുത്തുള്ള ബദംവാരി പാർക്ക്, ഡക്ക് പാർക്ക്, ഹസ്രത്ബാലിനടുത്തുള്ള തക്ദീർ പാർക്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Tags: jammu and kashmirLieutenant Governor Manoj SinhaTourist Spotsreopen
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies