തുർക്കിയെ പ്രതിരോധിക്കാൻ ഇന്ത്യയിൽ നിന്നും നാഗാസ്ത്ര അടക്കമുള്ള നൂതന ആയുധങ്ങൾ വാങ്ങാൻ സൈപ്രസ് തയ്യാറെടുക്കുന്നു. ഇസ്രായേൽ-ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങൾ സംയുക്തമായി നിർമ്മിക്കുന്ന സ്കൈ സ്ട്രൈക്കർ ഡ്രോണുകൾ സ്വന്തമാക്കാനും സൈപ്രസ് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം സൈപ്രസ് സന്ദർശിച്ച് മടങ്ങിയിരുന്നു. സന്ദർശന വേളയിൽ ആയുധ വ്യാപാര കരാറുകളെക്കുറിച്ചുള്ള ചർച്ചകളും നടന്നതായി റിപ്പോർട്ടുണ്ട്.
1974-ലാണ് സൈപ്രസ്- തുർക്കി ബന്ധം വഷളായത്. സൈപ്രസിന്റെ ഭാഗമായ
ദ്വീപിന്റെ നിയന്ത്രണം തുർക്കി പിന്തുണയോടെ സൈന്യം പിടിച്ചെടുത്തിരുന്നു. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്താൻ ഇന്ത്യയിലേക്കയച്ച ഡ്രോണുകൾ തുർക്കി സമ്മാനിച്ചവയായിരുന്നു. ഇതിന് പിന്നാലെയാണ് നാഗാസ്ത്ര സൈപ്രസിന് നൽകാൻ ഇന്ത്യയും തയ്യാറെടുക്കുന്നത്. കശ്മീരിന്റെ കാര്യത്തിൽ അനാവശ്യ ഇടപെടൽ നടത്തുന്ന തുർക്കിക്കുള്ള സന്ദേശം കൂടിയാണ് മോദിയുടെ സന്ദർശനവും ആയുധ കൈമാറ്റവും.
ഓപ്പറേഷൻ സിന്ദൂറിൽ ജയ്ഷെ മുഹമ്മദ്, ലഷ്കർ-ഇ-തൊയ്ബ ഭീകര ക്യാമ്പുകളെ ചുട്ടുചാമ്പലാക്കിയതും ഇതേ നാഗാസ്ത്രയായിരുന്നു. ഇന്ത്യ തദ്ദേശീയമായി നിർമിച്ച നാഗാസ്ത്ര വാങ്ങാൻ വാങ്ങാൻ നിരവധി ലോകരാജ്യങ്ങളാണ് താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
1960-ലാണ് ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് സൈപ്രസ് സ്വാതന്ത്ര്യം നേടിയത്. കോമൺവെൽത്തിലെ അംഗങ്ങളെന്ന നിലയിൽ ഇന്ത്യയും സൈപ്രസും ചരിത്രപരമായ ബന്ധവുമുണ്ട്. മുൻപ് സൈപ്രസിന് വിപുലമായ നിരീക്ഷണ സംവിധാനങ്ങൾ ഇന്ത്യയിരുന്നു.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് ഇന്ത്യ- തുർക്കി ബന്ധം വഷളായത്. തുർക്കിയോട് അതിർത്തി പങ്കിടുന്ന രാജ്യങ്ങളാണ് സെെപ്രസും അർമേനിയയും. അർമേനിയയുടെ പക്കൽ ഇന്ത്യ തദ്ദേശിയമായി നിർമിച്ച പിനാക മിസൈൽ സിസ്റ്റമുണ്ട്. 2022- 23 കാലഘട്ടത്തിലാണ് ഇരു രാജ്യങ്ങളും തമ്മിൽ ഇതു സംബന്ധിച്ച കരാർ ഒപ്പുവച്ചത്.















